The Breadwinner (2017) - 94 min
March 01, 2018
അധികാരമോഹത്തിന്മേൽ വളച്ചൊടിച്ച മതവും രാഷ്ട്രീയവും.ദുരിതം പേറുന്ന ജനങ്ങളും അത് കണ്ട് ആഹ്ലാദിക്കുന്ന ഭീകരരും.
🔻STORY LINE🔻
താലിബാന്റെ പിടിയിലായ അഫ്ഗാനിസ്ഥാനിൽ ജനജീവിതം തീരാദുരിതത്തിലാണ്.സ്വപ്ന സുന്ദരമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയ ഒരു ജനത ഭീകരതയുടെ പിടിയിലമർന്ന അവസ്ഥ.
അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന നൂറുള്ള പോരാട്ടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന സമയം.രണ്ട് പെണ്കുട്ടികളും ഒരു കൈക്കുഞ്ഞും ഭാര്യയും അടങ്ങിയ കുടുംബത്തെ പോറ്റാൻ ശ്രമിക്കുന്ന വേളയിൽ താലിബാൻ പോരാളികളോട് കയർത്ത് സംസാരിച്ചതിന് അറസ്റ്റിലാവുന്നു.തുടർന്ന് ആ കുടുംബം എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകും.നൂറുള്ള ഇനി ജയിലിന് പുറത്ത് ഇറങ്ങുമോ.ചർച്ച ചെയ്യുന്ന കാര്യങ്ങൾ ഗൗരവമേറിയതാണ്.

🔻BEHIND SCREEN🔻
ആഭ്യന്തര കലാപങ്ങളെ പ്രമേയമാക്കി വരുന്ന സിനിമകളുടെ ലിസ്റ്റെടുത്താൽ മനസ്സിൽ വിങ്ങൽ സമ്മാനിക്കുന്ന ചിത്രങ്ങൾ തന്നെ അനവധി കാണും.അത്തരത്തിൽ ഒന്നാണ് Nora Twomey സംവിധാനം ചെയ്ത Breadwinner എന്ന ആനിമേഷൻ ചിത്രവും.അതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
താലിബാന്റെ ക്രൂര ഭരണത്തിൽ ജനസ്വാതന്ത്ര്യം തീരെ ലഭിച്ചിരുന്നില്ല.സ്ത്രീകൾക്ക് ഒറ്റക്ക് പൊതു ഇടങ്ങളിൽ ഇറങ്ങാനോ മുഖം കാണിക്കുവാനോ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല.ആ അവസ്ഥയിലാണ് നൂറുള്ള അറസ്റ്റ് ചെയ്യപ്പെടുന്നത്.അപ്പോൾ ആ കുടുംബത്തിന്റെ അവസ്ഥ എന്താവും.ഇളയ മകൾ പർവാണയുടെ പുതിയ ദൗത്യത്തിന് ആരംഭം കുറിക്കുകയായിരുന്നു ആ വേള.
സ്വന്തം മുടിമുറിച്ച് ആൺ വേഷത്തിൽ ഒരുങ്ങി അങ്ങാടിയിൽ എത്തിയ അവൾ കുടുംബത്തിന്റെ ഭക്ഷണകാര്യങ്ങൾക്കായുള്ള പണം സമ്പാദിക്കാൻ തുടങ്ങി.ശേഷം അവളുടെ ലക്ഷ്യം പിതാവിന്റെ ജയിൽ മോചനമായിരുന്നു.അതിന് വേണ്ടിയും അവൾ പോരാടാൻ തയ്യാറായിരുന്നു.എന്നാൽ ഉമ്മയുടെയും ഇത്തയുടെയും പിന്തുണ ലഭിച്ചിരുന്നില്ല.
അധികാരമേൽക്കോയ്മയുടെ പേരിൽ മതവും രാഷ്ട്രീയവും തങ്ങളുടെ വരുതിയിലാക്കി, അവക്ക് വ്യാഖ്യാനങ്ങൾ നൽകി ജനങ്ങളെ തങ്ങളുടെ അടിമകളെ പോലെ കൊണ്ടുവരാനുള്ള താലിബാന്റെ ശ്രമം സിനിമ വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്.അതിന്റെ തീവ്രത അടുത്തറിയുന്ന രംഗങ്ങളുമുണ്ട് ചിത്രത്തിൽ.ഈ കാലഘട്ടത്തിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്ന വിഷയത്തെ അതിന്റെ തീവ്രത തെല്ലും ചോരാതെ ഗംഭീരമായി അവതരിപ്പിക്കുന്നതിൽ സംവിധായിക വിജയിച്ചിട്ടുണ്ട്.

🔻MUSIC & TECHNICAL SIDES🔻
രക്തച്ചൊരിച്ചിൽ കാട്ടുന്ന സിനിമകളിൽ നിന്ന് വ്യത്യസ്തമായൊരു അനുഭവം സമ്മാനിക്കുന്നുണ്ട് ആനിമേഷനിലേക്ക് ഈ പ്രമേയം എടുത്തുവെക്കുമ്പോൾ.കൂടെ മികച്ച പശ്ചാത്തലസംഗീതം കൂടിയാവുമ്പോൾ കഥ പറച്ചിലിന് വേഗത കൂടുന്നുമുണ്ട്.
🔻FINAL VERDICT🔻
വർണ്ണാഭമായ കാഴ്ച്ചകൾ സമ്മാനിക്കുന്ന ആനിമേഷൻ ചിത്രങ്ങൾ പോലെയല്ല Breadwinner.ഒരു രാജ്യത്തിന്റെ മതവും രാഷ്ട്രീയവും വെളിച്ചത്ത് കൊണ്ടുവരികയാണ് സംവിധായക ചെയ്തിട്ടുള്ളത്.ആ മനഃസ്ഥിതിയിൽ ചിത്രത്തെ സമീപിക്കുക.ഗംഭീര അനുഭവമാകുമെന്ന കാര്യത്തിൽ സംശയമില്ല.
MY RATING :: ★★★★☆
0 Comments