The Belko Experiment (2016) - 88 min

March 24, 2018

"അടുത്ത അരമണിക്കൂറിനുള്ളിൽ നിങ്ങളിൽ രണ്ടുപേർ കൊല്ലപ്പെടണം."


💢കൊളംബിയയിൽ ബൊഗോട്ട എന്ന സ്ഥലത്താണ് ആ ഓഫീസ് സ്ഥിതി ചെയ്യുന്നത്. നഗരപ്രദേശത്ത് നിന്ന് അൽപ്പം അകലെയായതിനാൽ ജനശ്രദ്ധ പിടിച്ചുപറ്റുക ബുദ്ധിമുട്ടുള്ള കാര്യമാണ്. പെട്ടെന്നൊരു ദിവസം ഓഫിസിലെ സെക്യൂരിറ്റി കണിശമാക്കുകയും കൂട്ടത്തിൽ ചിലരെ ഓഫിസിൽ കയറ്റാതെ വീട്ടിൽ തിരിച്ച് വിടുകയും ചെയ്തു.എന്നാൽ അതിന് കാരണമെന്താണെന്ന് പിന്നീടാണ് എല്ലാവര്ക്കും ബോധ്യമായത്.

ജോലി ചെയ്യുന്ന വേളയിൽ ഇന്റർകോമിൽ പരിചിതമല്ലാത്ത ഒരു ശബ്ദമുയർന്നു. ഒരുതരത്തിൽ അവർക്കുള്ള ആജ്ഞകളായിരുന്നു അവ. ആദ്യം വന്ന അന്നൗൺസ്‌മെന്റ് കേട്ട് എല്ലാവരും ഞെട്ടിനിന്നു. അടുത്ത 30 മിനിറ്റിനുള്ളിൽ കൂട്ടത്തിൽ രണ്ട് പേരുടെ ശ്വാസം നിലച്ചിരിക്കണം. പിന്നീട് അവിടെ കണ്ടത് രക്തക്കളമായിരുന്നു.

💢സന്ദർഭങ്ങൾക്കനുസരിച്ച് സ്വഭാവം മാറുന്ന മനസ്സാണ് മനുഷ്യന്റേത്. ഈ നിമിഷം ചിന്തിക്കുന്നതായിരിക്കില്ല മറ്റൊരു സാഹചര്യത്തിൽ അവരുടേത്. അത് തന്നെയാണ് ചിത്രത്തിലും ദർശിക്കാനാവുക. ഓരോ ആജ്ഞകൾ വന്നുകൊണ്ടിരിക്കുമ്പോഴും ക്ഷണനേരം കൊണ്ടാണ് പലരുടെയും മനസ്സ് മാറുക. അത് തന്നെയാണ് സംവിധായകൻ പറയാൻ ഉദ്ദേശിച്ച കാര്യവും.

💢Battle Royale, Hunger Games എന്നീ ചിത്രങ്ങളിൽ കണ്ടുവന്ന "സർവൈവൽ" തന്നെയാണ് ഈ ചിത്രത്തിന്റെ പ്രമേയവും. സംഭവം നടക്കുന്ന സ്ഥലം മാറി ഒരു ബിൽഡിങ്ങിലായെന്ന് മാത്രം. ഭയവും കൗതുകവും പ്രേക്ഷകനിൽ സൃഷ്ടിക്കാൻ ചിത്രത്തിനാവുന്നുണ്ട്. എന്നാൽ അതിന് പര്യാപ്തമായ ഒരു ഉപസംഹാരം നൽകാനായില്ലെന്ന് മാത്രം. തീമിലെ പഴക്കം അവതരണത്തിൽ വരാതെ സൂക്ഷിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. അത് തന്നെയാണ് കണ്ടിരിക്കാൻ തോന്നിപ്പിക്കുന്നതും.

🔻FINAL VERDICT🔻

ഒരു പുതു അനുഭവം ഒരിക്കലും ചിത്രം വാഗ്‌ദാനം ചെയ്യുന്നില്ല. മുമ്പ് കണ്ട് പരിചിതമായ തീമിൽ ഒരു പരീക്ഷണം കൂടി കാഴ്ചവെച്ചു എന്ന് മാത്രം. പ്രതീക്ഷകളില്ലാതെ സമീപിച്ചാൽ തൃപ്തി നൽകിയേക്കാവുന്ന ഒന്ന്. സ്ലാഷർ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് കൈവെക്കാം ഈ പരീക്ഷണത്തിൽ.

MY RATING :: ★★★☆☆

You Might Also Like

0 Comments