I Fine..Thank You Love You (2014) - 117 min
March 05, 2018
തായ് സിനിമകളിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്ന്..
അമേരിക്കയിലേക്ക് തിരിക്കാനിരിക്കുന്ന Kayaയെ ഇനി കണ്ടുമുട്ടണമെങ്കിൽ ഇംഗ്ലീഷ് നന്നായി അറിയണം ജിമ്മിന്.അത് ജിമ്മിനും അറിയാം.അതുകൊണ്ട് ഇംഗ്ലീഷ് പഠിക്കാൻ അവിടേക്ക് വരുമെന്നുറപ്പ്.ആ സമയത്ത് എന്തെങ്കിലും പറഞ്ഞ് ജിമ്മിനെ ഒഴിവാക്കുക മാത്രമേ വഴിയുള്ളൂ.അങ്ങനെ ആ ദൗത്യം Pleng ഏറ്റെടുക്കുന്നു.
അങ്ങനെ അവരുടെ പഠനം തുടങ്ങി.ശേഷം എന്താവും സംഭവിക്കുക.രസകരമായ ഈ പ്ലോട്ടിൽ നിന്നാരംഭിക്കുന്നു ചിത്രം.
💢 ഇംഗ്ലീഷ് പഠിപ്പിക്കുന്ന പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിൽ ടീച്ചറാണ് Pleng.ടീച്ചറോട് തന്റെ പഴയ ശിഷ്യയായിരുന്ന Kaya ഒരാവശ്യം ബോധിപ്പിച്ചു.തന്റെ ലൈനായ ജിമ്മിനെ എങ്ങനെയെങ്കിലും തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണം.അവർക്ക് മുന്നിൽ ഒരു പോസിബിലിറ്റി മാത്രമേ ഇനിയുള്ളൂ.
അമേരിക്കയിലേക്ക് തിരിക്കാനിരിക്കുന്ന Kayaയെ ഇനി കണ്ടുമുട്ടണമെങ്കിൽ ഇംഗ്ലീഷ് നന്നായി അറിയണം ജിമ്മിന്.അത് ജിമ്മിനും അറിയാം.അതുകൊണ്ട് ഇംഗ്ലീഷ് പഠിക്കാൻ അവിടേക്ക് വരുമെന്നുറപ്പ്.ആ സമയത്ത് എന്തെങ്കിലും പറഞ്ഞ് ജിമ്മിനെ ഒഴിവാക്കുക മാത്രമേ വഴിയുള്ളൂ.അങ്ങനെ ആ ദൗത്യം Pleng ഏറ്റെടുക്കുന്നു.
അങ്ങനെ അവരുടെ പഠനം തുടങ്ങി.ശേഷം എന്താവും സംഭവിക്കുക.രസകരമായ ഈ പ്ലോട്ടിൽ നിന്നാരംഭിക്കുന്നു ചിത്രം.
💢തായ് സിനിമകൾ കണ്ടിടത്തോളം വളരെ വ്യത്യസ്തമായ പ്ലോട്ടുകൾ കൈകാര്യം ചെയ്യുന്നവയാണ്.എന്നാൽ ഭൂരിഭാഗം സിനിമകളുടെയും ഗതി ഒന്നുതന്നെ ആയിരിക്കും.രസകരമായി തുടങ്ങി ഒടുവിൽ സഞ്ചരിക്കുന്ന വഴിയും അവസാനിക്കുന്നതും പൂർണ്ണമായും ഊഹിക്കാൻ പറ്റും.അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്.
💢കോമഡികൾ ആവശ്യത്തിന് ഉണ്ടെങ്കിലും അവയിലെല്ലാം 'പ്ലിങ്ങ്' സൗണ്ട് ഇട്ട് അടപടലം വെറുപ്പിച്ചു.സത്യത്തിൽ സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ് അത് തന്നെയായിരുന്നു.ആസ്വദിക്കാൻ പറ്റിയവ കൂടി വിഷമം പകർന്ന നിമിഷം..!!
🔻FINAL VERDICT🔻
വെറുതെ സമയം കളയാനായി പരീക്ഷിക്കാവുന്ന ഒന്നായി ഒതുങ്ങുന്ന ചിത്രം.കോമഡി കഴിഞ്ഞ് സൗണ്ട് കുറച്ചാൽ പ്ലിങ്ങിൽ നിന്ന് ഒഴിവാകാം.ലേശം ചിരിക്കാം.നായികയെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നതിനാൽ നയനസുഖം ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല
MY RATING :: ★★½
0 Comments