Spellbound (2011) - 114 min

March 09, 2018

🔺ഹൊറർ സിനിമയിലെ നായികമാർ പ്രേമിക്കാൻ പാടില്ല.
🔻അതെന്താ.?
🔺പ്രേമിക്കാനാണെകിൽ പിന്നെ എന്തിനാ ഹൊറർ.വല്ല മെലോഡ്രാമയും എടുത്താൽ പോരെ.


💢തെരുവിൽ മാജിക്ക് കാണിച്ച് കയ്യടി നേടിയിരുന്ന Jo Goo ഇന്ന് രാജ്യം മുഴുൻ അറിയപ്പെടുന്ന സ്റ്റേജ് മജീഷ്യൻ ആണ്.അതിന് കാരണക്കാരി ആയതോ Yeo-Riയും.അവളെ ആദ്യമായി കണ്ട ദിവസം അവന്റെയുള്ളിൽ ഉദിച്ച ഒരു ബുദ്ധി എത്തിച്ചേർന്നത് അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ഐറ്റത്തിലാണ്.പ്രേതങ്ങളുമായുള്ള സംസാരത്തിൽ.

നാളുകൾ നിരവധിയായി തന്റെ കൂടെ വേദി പങ്കിട്ടിട്ടും, മാജിക്കിന്റെ ഒരു ഭാഗമായിട്ടും ആരോടും മിണ്ടാതെ തനിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന Yeo Riയുടെ കാര്യത്തിൽ അദ്ദേഹത്തിന് പണ്ടേ ഒരു സംശയം ഉണ്ടായിരുന്നു.എന്തായാലും ആ രഹസ്യം അറിയാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.

എന്നാൽ കാര്യം അറിഞ്ഞ നിമിഷം പുള്ളിക്കാരൻ ഞെട്ടിപ്പോയി.അവളെ ഇപ്പോഴും പ്രേതങ്ങൾ സമീപിക്കാറുണ്ടത്രെ.അവളുടെ കൂടെ നിക്കുന്നവർക്കും അവയെ കാണാൻ പറ്റും.ഇതറിഞ്ഞതോടെ അദ്ദേഹത്തിന് അവളോട് ഒരു സിമ്പതിയോ പ്രണയമോ എല്ലാം തുടങ്ങി.സ്വാഭാവികം.തുടർന്നുള്ള അവരുടെ ജീവിതമാണ് ഏറ്റവും രസകരം.

💢പ്രതീക്ഷ നൽകുന്ന തുടക്കമാണ് ചിത്രത്തിന്റേത്.ആദ്യ സ്റ്റേജ് മാജിക്കൊക്കെ കാണാൻ വളരെ മികച്ച് നിന്നു.പിന്നീട് മുന്നോട്ട് പോവുന്തോറും ലേശം ക്ളീഷെയൊക്കെ ചേർത്ത് നർമ്മങ്ങളും വിതറി ഹൊറർ ചിത്രം തന്നെയാണോ എന്നൊരു സംശയം തോന്നിച്ചു.കാരണം മുഴുവൻ പ്രേമവുമായി നട്ടം തിരിയുകയായിരുന്നു നായകനും നായികയും.

💢വീണ്ടും മുന്നോട്ട് പോയപ്പോൾ ഒരു മാജിക്ക് രംഗം ശരിക്കും രസിപ്പിച്ചു.ഒരുപക്ഷെ ചിത്രത്തിലെ ഏറ്റവും മികച്ച രംഗവും അത് തന്നെയായിരിക്കും.ഒടുവിൽ പ്രതീക്ഷിച്ച പോലെ തന്നെ അവസാനിക്കുകയും ചെയ്തു.പിന്നെ പൊട്ടിചിരിപ്പിച്ച് എന്റ് ക്രെഡിറ്റ് സീനും.

💢അപാര ലുക്കായിരുന്നു നായികയെ കാണാൻ.കണ്ണെടുക്കാൻ തോന്നില്ല.കൂടെ നായകനും നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു.കോമഡികളും കുറെയൊക്കെ നന്നായിരുന്നു.ക്യാമറവർക്കുകൾ അഭിനന്ദനം അർഹിക്കുന്നുണ്ട്.

🔻FINAL VERDICT🔻

ഹൊറർ പ്രതീക്ഷിക്കണ്ട.അത് തീരെയില്ല.പകരം ഒരു റൊമാന്റിക്ക് കോമഡിയെ പ്രതീക്ഷിച്ച് ചിത്രം കാണുക.വിരസത സമ്മാനിക്കാത്ത അനുഭവം സമ്മാനിക്കും ചിത്രം.ഒരു തവണ രസിച്ച് കണ്ടുമറക്കാവുന്ന ഒന്ന്.

MY RATNG :: ★★★☆☆

You Might Also Like

0 Comments