Unknown (2011)

November 26, 2018


🔻ആ ആക്സിഡന്റിന് ശേഷം മാർട്ടിൻ നാല് ദിവസം കോമയിലായിരുന്നു. അൽപ്പം ഓർമ്മ തിരിച്ച് വന്നപ്പോൾ അദ്ദേഹം തന്റെ ഭാര്യയുടെ പക്കലേക്ക് പോയി. എന്നാൽ അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിക്കുന്നതായിരുന്നു. തന്റെ ഐഡന്റിറ്റി മറ്റൊരാൾ അപഹരിച്ചിരുന്നു. എത്രയൊക്കെ പ്രൂവ് ചെയ്യാൻ ശ്രമിച്ചിട്ടും താനാണ് മാർട്ടിൻ എന്ന് അദ്ദേഹത്തിന് തെളിയിക്കാൻ കഴിഞ്ഞില്ല. പിന്നീടുള്ള ഓരോ നിമിഷവും അദ്ദേഹം തന്റെ അസ്തിത്വം തെളിയിക്കാനുള്ള പോരാട്ടത്തിലായിരുന്നു.

Year : 2011
Run Time : 1h 53min

🔻വളരെ മികച്ച രീതിയിൽ ഒരുക്കിയ തിരക്കഥ. പലപ്പോഴും പ്രേക്ഷകരുടെ ഊഹങ്ങൾ തെറ്റായി മാറിമറിയുന്ന അവസ്ഥ. ഓരോ നിമിഷവും ത്രില്ലിങ്ങായുള്ള അവതരണം. ഒടുക്കം തൃപ്തി നൽകുന്ന ട്വിസ്റ്റും ക്ലൈമാക്സും. ലിയാം നീസൺ നായകനായ Unknownന്റെ പ്രത്യേകതകളാണ് ഇവ. തിരക്കഥയിലെ മികവ് അതുപോലെ തന്നെ അത് സ്‌ക്രീനിലെത്തിച്ചതിലും കാണാനാവുമ്പോൾ ആസ്വദിച്ച് കാണാവുന്ന ഒരു സസ്പെൻസ് ത്രില്ലർ പ്രദാനം ചെയ്യുന്ന സംവിധായകൻ.

🔻നായകനെ അമാനുഷികപരിവേഷത്തിന് പൂർണ്ണമായും വിധേയനാക്കാതെ മിതത്വത്തോടെ കൊണ്ടുപോവുന്നത് തന്നെ നല്ലൊരു ഘടകം ആയിരുന്നു. അതുകൊണ്ട് തന്നെ പല കഥാപാത്രങ്ങൾക്കും അവരുടേതായ സ്‌പേസ് കിട്ടുന്നുണ്ട് ചിത്രത്തിൽ. ലിയാമിന്റെ മാർട്ടിനൊപ്പം ജീനക്കും ഏർനെസ്റ്റിനും അവരുടേതായ ഐഡന്റിറ്റി സമ്മാനിക്കുന്നുണ്ട് ചിത്രം. നല്ല രീതിയിലുള്ള ആക്ഷൻ കൊറിയോഗ്രഫിയും ത്രില്ലടിപ്പിക്കുന്ന ബിജിഎമ്മും പേസിന് ഗുണം ചെയ്യുന്നുണ്ട്. 

🔻FINAL VERDICT🔻

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകനെ സമർത്ഥമായി കബളിപ്പിക്കാൻ സംവിധായകന് സാധിക്കുന്നിടത്ത് നല്ലൊരു ത്രില്ലർ സമ്മാനിക്കുന്നുണ്ട് Unknown. അവസാനം അൽപ്പസ്വൽപ്പമൊക്കെ ഊഹിക്കാൻ സാധിച്ചേക്കുമെങ്കിലും തൃപ്തി നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

AB RATES ★★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.Abi Suggests

You Might Also Like

0 Comments