Pelli Choopulu (2016) - 124 min
March 23, 2018
"ആദ്യത്തെ പെണ്ണുകാണൽ ആയിരുന്നു. അതും ഒരു മണിക്കൂർ ഒരു മുറിക്കകത്ത്. കഥ പറഞ്ഞ് തീർക്കാൻ സമയം ഒരുപാട്."
💢ജോലിയില്ലെങ്കിലും ഒരു കല്യാണം കഴിച്ചാൽ പണക്കാരനാവുമത്രെ. അതാണത്രെ അവന്റെ ജാതകത്തിൽ പറഞ്ഞിട്ടുള്ളത്. ജ്യോത്സ്യന്റെ ആ വാക്കുകൾ കേട്ടിട്ടാണ് അവൻ പെണ്ണുകാണലിന് സമ്മതിച്ചത്. കണ്ടമാത്രയിൽ പെണ്ണിനെ ഇഷ്ടപ്പെട്ടു. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ അവർ ഒരു മുറിക്കകത്തു പെട്ടുപോയി. വെറുതെ ഇരുന്നിട്ടെന്തിനാ. അങ്ങ് കഥ പറഞ്ഞേക്കാം. കുറെ വിശേഷങ്ങൾ ഉണ്ടല്ലോ പറഞ്ഞുതീർക്കാൻ.
ഇരുവരും തങ്ങളുടെ ഭൂതകാലം പരസ്പരം വിവരിച്ചുകൊടുത്തു.സ്വഭാവങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല. മടിയന്മാരിൽ മടിയനാണ് പ്രശാന്തെങ്കിൽ സ്വന്തമായി ബിസിനസ്സ് നടത്തണമെന്ന ആഗ്രഹവുമായി നടക്കുകയാണ് ചിത്ര. ഇരുവരുടെയും രസകരമായ കഥകളിലൂടെയാണ് പിന്നീടുള്ള യാത്ര.
💢രസകരമായ ഒരു പ്രണയകഥ. അതാണ് ചിത്രം വാഗ്‌ദാനം ചെയ്യുന്നത്. പതിവ് തെലുഗ് സിനിമകളുടെ ഫോര്മുലയിൽ നിന്ന് മാറി ഹീറോയിസമോ മേനി പ്രദര്ശനമോ ഒന്നുമില്ലാത്ത neat & clean എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം.. ചിരി പകരുന്ന നർമങ്ങളും വിരസത സമ്മാനിക്കാത്ത നിമിഷങ്ങളും നല്ല പാട്ടുകളും മികച്ച പ്രകടങ്ങളുമൊക്കെയായി ഒരു ഫുൾ പാക്കേജ്. അത്തരത്തിൽ നല്ലൊരു അനുഭവമായി മാറി pelli choopulu.ഊഹിക്കാവുന്ന കഥയാണെങ്കിൽ കൂടി അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു പല സന്ദർഭങ്ങളും വ്യത്യസ്തത സമ്മാനിക്കുന്നു.
🔻FINAL VERDICT🔻
തീമിലെ വ്യത്യസ്തത സിനിമയിലുടനീളം പുലർത്തുന്നിടത്താണ് ചിത്രം മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നത്. പതിവ് തെലുഗ് സിനിമകളുടെ പാത പിന്തുടരാതെ എല്ലാ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ചേരുവകൾ നിറച്ച രസകരമായ അനുഭവമമാകുന്നു ഈ ചിത്രം.
MY RATING :: ★★★½

0 Comments