ATM : Er Rak Error (2012) - 123 min

March 05, 2018

"തീമിൽ മാത്രം പുതുമയുള്ള മറ്റൊരു തായ് ചിത്രം കൂടി.."



💢ബാങ്കിലെ പ്രമുഖ സ്ഥാനങ്ങളിൽ ഒന്ന് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്തയാണ് സുആ.കർക്കശക്കാരിയായ, ജോലിയിൽ കണിശത പുലർത്തുന്ന ഒരുവൾ.എല്ലാവർക്കും അവളെ പേടിയാണെന്ന് വേണം പറയാൻ.എന്നാൽ മറ്റാർക്കും അറിയാത്ത ഒരു രഹസ്യം അവൾക്കുണ്ട്.

കഴിഞ്ഞ അഞ്ച് വർഷമായി തന്റെ കീഴുദ്യോഗസ്ഥനായ ജിബ്ബുമായി പ്രണയത്തിലാണ് അവൾ.അങ്ങനെ ഒടുവിൽ അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു.പക്ഷെ ഒരു കണ്ടീഷൻ.ഒരാൾ ജോലി രാജിവെക്കണം.പക്ഷെ അങ്ങനെ ചെയ്യാൻ ഇരുവരും ഒരുക്കമല്ല താനും.അപ്പോൾ പിന്നെ എന്താണ് വഴി.?

ആയിടക്കാണ് ബാങ്കിന്റെ ഒരു ATMൽ സംഭവിച്ച തകരാറിൽ പണം പിൻവലിക്കുന്നവർക്ക് ഇരട്ടി തുക ലഭിക്കുന്നു എന്ന വാർത്ത വന്നത്.സംഗതി സത്യമാണ്.ഒരുപാട് പണം ബാങ്കിന് നഷ്ടം വന്നു അതിലൂടെ.അപ്പോഴാണ് അവർക്കൊരു ബുദ്ധി തോന്നിയത്.ആ പണം ബാങ്കിനെ തിരിച്ചേല്പിക്കുന്നതാരോ അയാൾക്ക് ജോലിയിൽ തുടരാം.മറ്റെയാൾ രാജിവെക്കണം.തുടർന്ന് ഇരുവരും വാശിക്ക് അന്വേഷണം ആരംഭിച്ചു.

💢വ്യത്യസ്തമായ പ്ലോട്ടിൽ മറ്റൊരു തായ് ചിത്രം കൂടി.അതായിരുന്നു കാണാൻ പ്രേരിപ്പിച്ച ഘടകം.ചിത്രത്തിന്റെ തുടക്കമൊക്കെ രസകരമായിരുന്നു.എന്നാൽ മുന്നോട്ട് പോവുന്തോറും രസച്ചരട് പതിയെ മുറിഞ്ഞ് വന്നു.ഒരു ശരാശരി നിലവാരത്തിലേക്ക് കൂപ്പുകുത്തി ചിത്രം അവസാനിച്ചു.

💢ഒരേ ഫോർമുലകളിൽ പടുത്തുയർത്തിയ മറ്റൊരു തായ് ചിത്രം.വ്യത്യസ്തമായ തീമുകൾ ഇത്രയധികം വന്നിട്ടും എന്തുകൊണ്ട് ഇവയൊന്നും മുതലാക്കാൻ പറ്റുന്നില്ല എന്ന ചോദ്യം ബാക്കിനിർത്തി ചിത്രം സമാപിച്ചു.

🔻FINAL VERDICT🔻

സമയം ഉണ്ടെങ്കിൽ കാണുക.ഉപേക്ഷിച്ചാലും യാതൊരു നഷ്ടവും ഇല്ല.പതിവ് രീതിയിൽ തട്ടിക്കൂട്ടിയ മറ്റൊരു തായ് ചിത്രം.തായ്ലാന്റിൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ 10 സിനിമകളിൽ ഇതും ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് അതിശയിപ്പിച്ച കാര്യം.

MY RATING :: ★★½

You Might Also Like

0 Comments