I Can Speak (2017) - 119 min

March 08, 2018

"Na Ok-Boon മുത്തശ്ശിയുടെ രസകരമായ ഇംഗ്ലീഷ് പഠനം."


🔻STORY LINE🔻

Park Min-Jaeയുടെ ഡിസ്ട്രിക്ട് ഓഫിസിലെ ആദ്യ ദിവസം.എല്ലാവരുമായും പരിചയപ്പെട്ട് നിൽക്കുന്ന വേളയിൽ പെട്ടെന്ന് എല്ലാവരിലും ഒരു ഞെട്ടൽ.അതാ വരുന്നു ഒരു മുത്തശ്ശി ഒരു വലിയ ഫയൽ നിറയെ കംപ്ലൈന്റുകളുമായി.

അതവിടെ പതിവ് കാഴ്ച ആണത്രേ.Na Ok-Boon മുത്തശ്ശി ദിവസവും ഒരുകൂട്ടം പരാതികളും തെളിവുകളുമായി ദിവസവും ഓഫിസ് കയറിയിറങ്ങും.ഉദ്യോഗസ്ഥന്മാർക്ക് പിടിപ്പത് പണിയാണ് ആ കംപ്ലയിന്റുകൾ രജിസ്റ്റർ ചെയ്യുന്നത്.അതുകൊണ്ട് തന്നെ എല്ലാവര്ക്കും മുത്തശ്ശിയുടെ വരവ് കാണുമ്പോൾ തന്നെ പേടിയാണ്.ഓരോരുത്തരും ഓടിയൊളിക്കാൻ ശ്രമിക്കും.

മുത്തശ്ശിക്ക് ഒരാഗ്രഹമുണ്ട്.ഇംഗ്ലീഷ് പേടിക്കണം.അമേരിക്കയിൽ താമസിക്കുന്ന തന്റെ സഹോദരനെ നാളുകൾക്ക് ശേഷം കാണുമ്പോൾ സംസാരിക്കാനാണത്രെ.പ്രതീക്ഷിക്കാത്ത വേളയിൽ Park Min-jaeക്ക് മുത്തശ്ശിയെ ഇംഗ്ലീഷ് പേടിപ്പിക്കേണ്ട ദൗത്യം ഏറ്റെടുക്കേണ്ടി വരുന്നു.തുടർന്ന് കഥ മുന്നോട്ട് പോവുന്നു.

🔻BEHIND SCREEN🔻

Kim-Hyun Seok തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് I Can Speak.കൊറിയൻ ബോക്സ് ഓഫിസിൽ പണം വാരിയ ചിത്രങ്ങളിൽ ഈ ചിത്രവും സ്ഥാനം പിടിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷത്തെ മികച്ച 10 കൊറിയൻ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു ഈ ചിത്രം.

സിനിമയുടെ തുടക്കം ശ്രദ്ധ പിടിച്ച് പറ്റും വിധമായിരുന്നു.ആദ്യ രംഗം തന്നെ ത്രില്ലറാണോ എന്ന സംശയം വരെ ഉദിപ്പിച്ചു.എന്നാൽ പിന്നീട് രസകരമായി മുന്നേറുകയായിരുന്നു ചിത്രം.പാതിയോടടുത്തപ്പോഴേക്കും കാര്യങ്ങളുടെ പോക്ക് പ്രതീക്ഷിക്കുന്നത് പോലെയായി.ഒരുവേള സംവിധായകന്റെ കയ്യിൽ നിന്ന് പിടിവിട്ട് പോയോ എന്ന് വരെ തോന്നിപ്പോയി അടുക്കും ചിട്ടയുമില്ലാത്ത കഥാപറച്ചിൽ കണ്ടപ്പോൾ.

എന്നാൽ രണ്ടാം പകുതിയിൽ കുറച്ച് സീനുകൾക്ക് ശേഷം തീരെ പ്രതീക്ഷിക്കാത്ത ഒരു വിഷയത്തിലേക്കാണ് ചിത്രം വിരല്ചൂണ്ടിയത്.രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാൻ സേനയുടെ പീഡനത്തിനിരയായ, പല രാജ്യങ്ങളിൽ നിന്നുള്ള യുവതികളുടെയും ബാലികകളുടെയും കാര്യം പരാമർശിക്കുന്നത് കയ്യടി അർഹിക്കുന്ന പോയിന്റായി തോന്നി.അതിനെ കനത്ത ഭാഷയിൽ തന്നെ വിമര്ശിച്ചിട്ടുമുണ്ട്.ചിത്രീകരണവും നന്നായിട്ടുണ്ട്.അതിന്റെ ബലത്തിൽ ചിത്രം ഒടുക്കം വരെ പിടിച്ചുനിൽക്കുന്നുമുണ്ട്.

വമ്പൻ അനുഭവമൊന്നും വാഗ്‌ദാനം ചെയ്യുന്നില്ല ചിത്രം.ഒരു ഫീൽ ഗുഡ് മൂവി കാണുന്ന ലാഘവത്തോടെ സമീപിച്ചാൽ പുഞ്ചിരിയോടെ കണ്ട് തീർക്കാവുന്ന ഒന്നായി തീരുന്നു ഈ സിനിമയും.

🔻ON SCREEN🔻

Mun Hee-Naയുടെ തകർപ്പൻ പ്രദാനമാണ് ചിത്രത്തെ പിടിച്ചുനിർത്തുന്നത് ഒരു ഘടകം.നിരവധി അവാർഡുകളും മുത്തശ്ശിയുടെ കഥാപാത്രത്തെ തേടി എത്തിയിരുന്നു.കൂടെ Lee Je--Hoonഉം നല്ല പ്രകടനം കാഴ്ചവെച്ചു.

🔻MUSIC & TECHNICAL SIDES🔻

സിനിമയുടെ ട്രീറ്റ്മെന്റിനോട് ചേർന്ന് നിൽക്കുന്ന പരിചരണമാണ് സംഗീതവും ക്യാമറയും നൽകിയിരിക്കുന്നത്.അത് യോജിച്ച് നിൽക്കുന്നുമുണ്ട് മുഴുവൻ നേരവും.

🔻FINAL VERDICT🔻

ക്ളീഷേകൾ പലയിടങ്ങളിലും കാണാൻ കഴിയുമെങ്കിലും ആകെമൊത്തത്തിൽ സംതൃപ്തി നൽകുന്ന ചിത്രമാണ് I Can Speak.ചർച്ച ചെയ്യുന്ന കാര്യം കാമ്പുള്ളതായതിനാൽ നിലവാരം പുലർത്തുന്നുമുണ്ട് അത്തരം രംഗങ്ങളിൽ.മികച്ച പ്രകടനങ്ങൾ കൈമുതലാവുന്ന ചിത്രം നിരാശ സമ്മാനിക്കില്ല.ഫീൽ ഗുഡ് മൂവി എന്ന നിലയിൽ കണ്ടിരിക്കാം ഈ മുത്തശ്ശിയുടെ പരാതി പറച്ചിൽ.

MY RATING :: ★★★☆☆

You Might Also Like

0 Comments