Persepolis (2007) - 96 min
March 12, 2018
"അടിച്ചമർത്തിയാൽ വായടച്ചിരിക്കുകയല്ല.പ്രതിഷേധിക്കുകയാണ് വേണ്ടത്."
🔻STORY LINE🔻
പാസ്സ്പോർട്ടിലെ ചില ഇഷ്യൂസ് കാരണം തന്റെ രാജ്യത്തേക്ക് തിരികെ പോവാൻ പറ്റാതെ വിഷമിച്ച് എയർപോർട്ടിൽ ഇരിക്കുകയാണ് മർജാൻ.ഒരു സിഗരറ്റും വലിച്ച് സോഫയിൽ ഇരിക്ക്മ്പോൾ അവൾക്ക് ഓർമ്മ വന്നത് തന്റെ കുട്ടിക്കാലമാണ്.
ഇസ്‌ലാമിക വിപ്ലവം നടക്കുന്നതിന് മുമ്പ് ജനിച്ച്, അപ്പോഴുണ്ടായിരുന്ന നീചഭരണത്തിനെതിരെ നിലകൊണ്ട തന്റെ കുടുംബത്തെ കണ്ടാണ് മർജാൻ വളർന്നത്.ശേഷം രാജ്യത്തൊട്ടടങ്കം വിപ്ലവത്തിന്റെ കാറ്റ് വീശി, ഇസ്‌ലാമിക ഭരണം നിലകൊണ്ടപ്പോൾ ഏവരും സന്തോഷത്തിലായിരുന്നു.എന്നാൽ അതൊരു അടക്കിഭരിക്കലിന്റെ വക്കിലെത്താൻ അധികം സമയം വേണ്ടിവന്നില്ല.
ഭരണാധികാരികളുടെ ഇഷ്ടത്തിനനുസരിച്ച്, പ്രജകൾക്ക് മീതെ കടിഞ്ഞാണിടാനുള്ള മാർഗ്ഗം മാത്രമാക്കി മതത്തെ വളച്ചൊടിച്ചപ്പോൾ നഷ്ട്ടപ്പെട്ടത് പലരുടെയും സ്വപ്നങ്ങളാണ്.ഒരു ഭീതിയോടെയല്ലാതെ സ്ത്രീകൾക്ക് തെരുവിലേക്കിറങ്ങാൽ കഴിയുമായിരുന്നില്ല.സ്വന്തം ജീവനിൽ കൊതിയുണ്ടായിരുന്നതിനാൽ ആരും അതിനെ ചോദ്യം ചെയ്യാൻ മുതിർന്നതുമില്ല.അവിടെയാണ് മർജാൻ പ്രതിഷേധത്തിന്റെ പ്രതീകമായി ഉയർന്ന് നിന്നത്.
ഒരു രാജ്യത്തിന്റെ നെറികെട്ട അവസ്ഥയുടെ തുറന്നെഴുത്ത് തന്നെയാണ് മർജാനിന്റെ നോവലും ഈ ചിത്രവും.മതം നൽകുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും പൂർണ്ണമായി നിഷേധിച്ച്, രാജ്യത്തിന്റെ പൗരന്മാരെ തങ്ങളുടെ ചൊൽപടിക്കനുസരിക്ക് നിർത്താൻ വെമ്പൽ കൊള്ളുന്ന ഭരണകൂടം നിലനിൽക്കുമ്പോൾ അവ അനുസരിച്ച് മിണ്ടാതെ നിൽക്കുകയല്ല, പകരം പ്രതിഷേതാഗ്നി ഉയർത്തി അതിനെതിരെ പോരാടുകയാണ് വേണ്ടത്.എന്നാൽ ഒരു വ്യക്തി വിചാരിച്ചത് കൊണ്ട് ഒരു മാറ്റവും കൊണ്ടുവരാൻ സാധ്യമല്ല.ഒരു സമൂഹം തന്നെ അതിനായി ഇറങ്ങിപ്പുറപ്പെടണം.
ഒരു Coming Of Age എന്ന നിലയിൽ സിനിമ ചർച്ച ചെയ്യുന്ന കാര്യങ്ങൾ വേറെയുമുണ്ട്.ഇറാനിൽ നിന്ന് പഠനാവശ്യത്തിനായി ഫ്രാൻസിലേക്ക് ചേക്കേറുന്ന മർജാന് പലപ്പോഴും അവിടുത്തെ ചെയ്തികൾ സ്വീകാര്യമായിരുന്നില്ല.രണ്ട് രാജ്യങ്ങളുടെ സംസ്കാരങ്ങൾ തമ്മിലുള്ള അന്തരം വളരെ വ്യക്തമായി വരച്ചുകാട്ടുന്നുണ്ട് ചിത്രം.കൂടെ പലവിധ ചിന്തകളിലും മാനസികസംഘർഷങ്ങളിലും ഉഴലുന്ന കൗമാരക്കാരിയെ മർജാനിൽ ദർശിക്കാൻ സാധിക്കും.
മികച്ച ആനിമേഷൻ സിനിമക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം മികച്ച അനുഭവമാണ് എന്ന കാര്യത്തിൽ സംശയമില്ല.
🔻MUSIC & TECHNICAL SIDES
വളരെ മികച്ച് നിൽക്കുന്ന സംഗീതം വ്യത്യസ്ത ചേരുവകളാൽ സമ്പന്നമാണ്.സന്ദർഭത്തിനനുസരിച്ച് പാർട്ടി മ്യൂസിക്കും കൂടെ വിപ്ലവം നിറക്കുന്ന പശ്ചാത്തലസംഗീതവും ഗംഭീര വിഷ്വൽസും അടങ്ങി സിനിമയുടെ ഉള്ളടക്കത്തിന് പൂർണ്ണ പിന്തുണ നൽകുന്നു ഇവയെല്ലാം.
🔻FINAL VERDICT🔻
ഇറാനിയൻ സിനിമകൾ ഭൂരിഭാഗവും കൈകാര്യം ചെയ്യുക ആഭ്യന്തരപ്രമേയങ്ങൾ തന്നെയാണ്.സ്വന്തം രാജ്യത്തെ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കുക എന്ന കർത്തവ്യം വളരെ മികച്ച രീതിയിൽ അവ കൈകാര്യം ചെയ്യാറുമുണ്ട്.അതെ തലത്തിൽ തന്നെ രാജ്യത്തിന്റെ ആഭ്യന്തരപ്രശ്നങ്ങൾ പ്രധാന ഉള്ളടക്കമാക്കി കഥ പറഞ്ഞ്, കേന്ദ്രകഥാപാത്രത്തെ ഒരു മാത്രകയാക്കി പ്രതിഷ്ഠിച്ചിരിക്കുന്നു നമുക്ക് മുന്നിൽ.അനുഭവിച്ചറിയേണ്ട ചിത്രത്തിന്റെ കൂട്ടത്തിൽ Persapolisഉം ചേക്കേറുന്നു.
MY RATING :: ★★★★☆
🔻STORY LINE🔻
പാസ്സ്പോർട്ടിലെ ചില ഇഷ്യൂസ് കാരണം തന്റെ രാജ്യത്തേക്ക് തിരികെ പോവാൻ പറ്റാതെ വിഷമിച്ച് എയർപോർട്ടിൽ ഇരിക്കുകയാണ് മർജാൻ.ഒരു സിഗരറ്റും വലിച്ച് സോഫയിൽ ഇരിക്ക്മ്പോൾ അവൾക്ക് ഓർമ്മ വന്നത് തന്റെ കുട്ടിക്കാലമാണ്.
1979ലെ ഇറാനിയൻ വിപ്ലവത്തിൽ ഷായുടെ ഗവൺമെന്റിനെ ഭരണത്തിൽ നിന്നിറക്കിയതിൽ സന്തോഷിക്കുകയായിരുന്നു അവളും അവളുടെ കുടുംബവും.എന്നാൽ വളർന്ന് വരുന്തോറും രാജ്യത്തിന്റെ ഗതി ഏത് ദിശയിലേക്കാണ് പോവുന്നതെന്ന് അവൾക്ക് മനസ്സിലായി.മതത്തെ മറ്റുള്ളവർക്ക് മേൽ ആധിപത്യം ചുമത്താനുള്ള ഒന്നായി കണക്കാക്കുകയായിരുന്നു അവിടുത്തെ ഭരണാധികാരികൾ.എന്നാൽ ഇതെല്ലാം കണ്ട് നിശബ്ദയായി നിലകൊള്ളുവാൻ മർജാൻ ഒരുക്കമായിരുന്നില്ല.
🔻BEHIND SCREEN🔻
Marjane Satrapiയുടെ ഓട്ടോബയോഗ്രഫിക്കൽ നോവലായ Persapolisന്റെ അതെ പേരിലുള്ള ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം.ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതിലും സംവിധാനം നിർവഹിക്കുന്നതിലും എഴുത്തുകാരിയും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.ഒരുപക്ഷെ തന്റെ സ്വന്തം ജീവിതം മറ്റുള്ളവർക്കായി തുറന്ന് കാട്ടുകയാണ് സംവിധായിക ചെയ്തിരിക്കുന്നത്.

0 Comments