Qarib Qarib Singlle (2017) - 125 min
March 13, 2018
പേര് : ജയശ്രീ
വയസ്സ് : 35.അല്ലെങ്കിൽ വേണ്ട 34.അല്ല 33 മതി.
💢ഭർത്താവ് മരിച്ചതിന് ശേഷം വിധവവായി ജീവിതം മുന്നോട്ട് നയിക്കുകയാണ് 35കാരി ജയ.എപ്പോഴും ജോലിയിൽ മാത്രം വ്യാപൃതയായി മറ്റൊരു ചിന്തയുമില്ലാതെ എന്തിനോ വേണ്ടി ജീവിക്കുന്നു.ആയിടക്കാണ് ഒരു ഡേറ്റിങ്ങ് ആപ്പിനെ പറ്റി അറിയുവാൻ ജയ ഇടയായത്.ഒരു രസത്തിന് ജയ ഒരു അക്കൗണ്ട് അങ്ങ് തുടങ്ങി.എന്നാൽ വന്ന മെസേജുകൾ കണ്ടപ്പോ ആപ്പിനെ വെറുത്തുപോയി.
പിറ്റേന്ന് രാവിലെ ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോൾ ഒരു യോഗിയുടെ മാന്യമായിട്ടുള്ള മെസേജ്.നേരിൽ കാണാനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ് യോഗി.ഒന്ന് ചിന്തിച്ച ശേഷം ജയയും സമ്മതം മൂളി.അങ്ങനെ ആദ്യമായി അവർ കണ്ടുമുട്ടി.ശേഷം ജയയുടെ പ്രാർത്ഥന അത് അവസാനത്തെ കണ്ടുമുട്ടൽ കൂടി ആവണെ എന്നായിരുന്നു.ഇരുവരുടെയും സ്വഭാവം ഇരു ധ്രുവങ്ങളിലായിരുന്നു.ഒരു ബന്ധവും ഇല്ല.വൈരുധ്യം നിറഞ്ഞ് സ്വഭാവമുള്ള രണ്ട് വ്യക്തികൾ.ആഹാ.തുടർന്ന് ഇരുവരുടെയും സമ്പർക്കമാണ് രസകരമായി പറയാൻ ശ്രമിച്ചിരിക്കുന്നത്.
💢രണ്ട് മികച്ച അഭിനേതാക്കളെ കേന്ദ്രകഥാപാത്രങ്ങളായി ലഭിച്ചിട്ടും അവരെ വേണ്ടത്ര ഉപയോഗിക്കാൻ കഴിയാതെ പോയതാണ് ചിത്രത്തിന്റെ പോരായ്മ.ഇരുവരുടെയും ഒരുമിച്ച് സ്‌ക്രീനിൽ കാണുമ്പോൾ പ്രതീക്ഷിച്ച പുതുമയോ രസക്കൂട്ടുകളോ ചിത്രം പ്രദാനം ചെയ്യുന്നില്ല.മാത്രമല്ല കഥ പലപ്പോഴും ഊഹിക്കാവുന്ന തരത്തിൽ തന്നെയാണ് പോവുന്നതും.
💢ഇടയ്ക്കിടെ വരുന്ന ചില സ്വാഭാവിക നർമങ്ങൾ പല സന്ദർഭങ്ങൾക്കും ജീവനേകുന്നുണ്ട്.ഇരുവരുടെയും കെമിസ്ട്രി നന്നായിരുന്നു.മറ്റ് കഥാപാത്രങ്ങൾക്കൊന്നും കാര്യമായ സ്ഥാനം കഥയിലില്ല.ഇടക്കെവിടെയോ വന്ന് പോകുന്നവ മാത്രമായി അവർ അവശേഷിച്ചു.ഇർഫാൻ ഖാന്റെ കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.
💢ചിത്രത്തിന്റെ പകുതിയോളം യാത്രയാണെങ്കിലും അവ ദൃശ്യഭംഗി നൽകുന്നില്ല.അവിടെയും കഥാപാത്രങ്ങളെ മാത്രം ഫോക്കസ് ചെയ്തുള്ള കഥപറച്ചിലാണ്.അതൃപ്തി സമ്മാനിച്ച ഘടകമായിരുന്നു അത്.പക്ഷെ പാട്ടുകൾ രസകരമായിരുന്നു.
🔻FINAL VERDICT🔻
അൽപ്പം പ്രതീക്ഷ മനസ്സിൽ ഉണ്ടായിരുന്നതിനാലാവണം ചിത്രം പ്രതീക്ഷിച്ചത്ര ആസ്വാദനം സമ്മാനിച്ചില്ല.കഥാപാത്രങ്ങളുടെ എനർജെറ്റിക്ക് പെർഫോമൻസ് സ്‌ക്രീനിൽ കണ്ടിരിക്കാൻ രസകരമായിരുന്നു.അത് മാത്രമാണ് രസം പകർന്നതും.കൂടെ ചില മലയാളം ഡയലോഗുകളും.ആയതിനാൽ തന്നെ ശരാശരി നിലവാരത്തിലേക്ക് ഉയർന്ന ചിത്രം മാത്രമായി അവശേഷിക്കുന്നു ഈ ഫൺറൈഡ്.
MY RATING :: ★★★☆☆

0 Comments