Before I Fall (2017) - 98 min
March 13, 2018
"ജീവിതത്തിലെ അവസാന ദിനരാത്രത്തിൽ ചുറ്റിത്തിരിയുന്ന സ്വപ്നം."
🔻STORY LINE🔻
ഫെബ്രുവരി 12- ക്യൂപിഡ്സ് ഡേ.അലാറം കേട്ട് രാവിലെ എഴുന്നേറ്റ സാമിനായി ഏറ്റവും അടുത്ത സുഹൃത്ത് വീടിന് മുന്നിൽ കാറിൽ വെയിറ്റിങ്ങ് ആയിരുന്നു.കോളേജിലേക്കുള്ള യാത്രാമധ്യേ മറ്റ് രണ്ട സുഹൃത്തുക്കൾ കൂടി അനുഗമിച്ചു.തങ്ങൾക്ക് കിട്ടാൻ പോവുന്ന റോസിന്റെ എണ്ണവും വീമ്പ് പറഞ്ഞ് അവർ സമയം കളഞ്ഞു.
സമയം മുന്നോട്ട് നീങ്ങിക്കൊണ്ടേയിരുന്നു.സ്‌കൂളിലെ പഠനം കഴിഞ്ഞ് അവരെ ഒരു പാർട്ടി കാത്തിരിപ്പുണ്ടായിരുന്നു.ക്യൂപിഡ്സ് ഡേ ആഘോഷമാക്കാൻ അവർ പാർട്ടിയിൽ പങ്കെടുത്തു.എന്നാൽ തിരിച്ചുള്ള വഴിയിൽ തീരെ പ്രതീക്ഷിക്കാത്ത ഒരു സംഭവം അരങ്ങേറി.ആ ദൃശ്യത്തിന് ശേഷം സാം ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു.
താൻ ഇത്രനേരം കണ്ടത് ഒരു സ്വപ്നമാണോ അതോ ഇപ്പോൾ താനുള്ളത് ഒരു സ്വപ്നത്തിലാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.യാഥാർഥ്യമെന്തെന്ന് മനസ്സിലാക്കുവാൻ അവൾക്ക് കുറച്ചുകൂടി സമയം ആവശ്യമായിരുന്നു.
🔻BEHIND SCREEN🔻
2010ൽ പബ്ലിഷ് ചെയ്ത Before I Fall എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം.ഒരു വ്യക്തിക്ക് താൻ ഇന്ന് ജീവിക്കുന്നത് തന്റെ ആയുസ്സിന്റെ അവസാനദിനമാണെന്ന് അറിഞ്ഞാൽ എന്താവും മനസ്സിൽ.എന്തൊക്കെയാവും ചെയ്യാൻ വെമ്പൽ കൊള്ളുക.പതിയെപ്പതിയെ ഓരോ ചോദ്യങ്ങൾ ഉയർത്തിയുള്ള സഞ്ചാരമാണ് ചിത്രത്തിന്റേത്.
താൻ ആദ്യം കാണുന്നത് തന്നെ സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാതെ ഉഴലുന്ന കൗമാരക്കാരിയായ സാമിനെ കേന്ദ്രീകരിച്ചാണ് കഥ തുടങ്ങുന്നത്.പതിയെ തന്റെ മനസ്സിലെ മറ നീങ്ങിവരുമ്പോഴും പല സംശയങ്ങളിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലും അകപ്പെട്ടിരിക്കുന്നത് പോലെയാണ് അവളുടെ ആ ദിനം.ഒരുപക്ഷെ തന്റെ ഇത്രയും കാലത്തെ ജീവിതം ഏത് ദിശയിലായിരുന്നോ, അതെല്ലാം മാറ്റിയെറിഞ്ഞ് പുതുപാതയിലൂടെയുള്ള ഒരു സഞ്ചാരം മാത്രമേ അവൾക്ക് ആശ്രയമാകൂ എന്നുള്ളത് പോലെ.ഒരു ദിവസത്തിൽ തന്നെ അകപ്പെട്ട് പോയവൾക്ക് ചിന്തിക്കാൻ കാര്യങ്ങൾ ഒരുപാടാണ്.
വളരെ ലളിതമായ ഒരു ത്രെഡ്.പക്ഷെ അതിൽ കോർത്തിരിക്കുന്ന കഥയും കഥാപാത്രങ്ങളും അവയുടെ പോട്രേയലും ആസ്വാദനത്തിൽ കാര്യമായ സംഭാവന ചെയ്തിട്ടുണ്ട്.ചില കഥാപാത്രങ്ങളെ പാടെ പൊളിച്ചെഴുതുന്ന ചില വെളിപ്പെടുത്തലുകൾ പലപ്പോഴും കൗതുകമേകുന്നുണ്ട്.അതുപോലെ തന്നെ സാമിന്റെ ചില ചിന്തകളും.അവസാന ദിനം തനിക്ക് തോന്നിയത് പോലെ ജീവിക്കണോ അതോ മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാക്കാനും ഓർമ്മകൾ കോറിയിടാനും വേണ്ടി മാറ്റിവെക്കണോ എന്ന തരത്തിലുള്ള ചില ചിന്തകൾ നമ്മിൽ ജനിപ്പിക്കുന്നുണ്ട്.
ഒരു വൻ ഫാന്റസി ചിത്രമോ കൺഫ്യൂഷൻ ജനിപ്പിക്കുന്ന കഥയോ പ്രതീക്ഷിക്കരുത്.കുറച്ച് ദൂരം പോവുമ്പോൾ തന്നെ എന്താണ് സംഭവിക്കുന്നതെന്ന് കാണികൾക്ക് മനസ്സിലാവും.എന്നാൽ കഥ പറയുന്നതിലെ കയ്യടക്കമാണ് മുഴുവൻ നേരവും ചിത്രത്തെ പിടിച്ചിരുത്തുന്ന ഘടകം.അമിപ്രതീക്ഷകൾ ഇല്ലാതെ സമീപിച്ചാൽ നല്ലൊരു അനുഭവം ആകുമെന്ന കാര്യത്തിൽ സംശയമില്ല.
🔻ON SCREEN🔻
നാല് കൗമാരക്കാരികളാണ് പ്രധാനമായും സ്‌ക്രീൻ സ്‌പേസ് പങ്കിടുന്നത്.എല്ലാവരും തന്നെ നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.കൂടെ ചെറിയ റോളുകളിൽ എത്തിയവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി.
🔻MUSIC & TECHNICAL SIDES🔻
ഒരുപക്ഷെ ചിത്രത്തെ ഏറ്റവും കൂടുതൽ സഹായിച്ചത് അതിന്റെ പശ്ചാത്തലമായി വരുന്ന ഗാനങ്ങൾ ആയിരുന്നെന്ന് വേണമെങ്കിൽ പറയാം.എന്തെന്നില്ലാത്ത ഒരുതരം ഫീൽ മനസ്സിൽ സൃഷ്ടിച്ചു അവ.കൂടെ ചിത്രത്തിൽ ഉപയോഗിച്ച കളർടോൺ പലപ്പോഴും ആകാംഷ സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.പൂർണ്ണമായും ഡാർക്ക് മൂഡ് അല്ല,എന്നാൽ ചെറിയ അളവിൽ ഡാർക്ക് ആണ് താനും.കൂടെ മികച്ച ക്യാമറക്കാഴ്ച്ചകൾ കൂടിയാവുമ്പോൾ അവയൊക്കെയും ചിത്രത്തിന്റെ അഭിവാജ്യഘടകങ്ങളാവുന്നു.
🔻FINAL VERDICT🔻
പോസിറ്റിവ് എനർജി പകർന്ന് തരുന്ന സിനിമകൾ ഒരുപാടുണ്ട്.അവയിലേക്ക് ചേർത്ത് വെക്കാവുന്ന ഒന്നായി തോന്നി ഈ കൊച്ചുചിത്രത്തെ.ലളിതമായ ഫാന്റസി ത്രെഡിൽ മികച്ച കഥയൊരുക്കി തുടക്കം മുതൽ ഒടുക്കം വരെ കയ്യടക്കത്തോടെ പരിചരിച്ച് തൃപ്തി പിടിച്ചുപറ്റുന്ന സൃഷ്ടി.പ്രതീക്ഷയില്ലാതെ സമീപിച്ചാൽ സുന്ദരമായ അനുഭവം വാഗ്‌ദാനം ചെയ്യുമെന്ന് തീർച്ച.
MY RATING :: ★★★½

0 Comments