Murder On The Orient Express (2017) - 114 min
March 16, 2018
"അന്വേഷിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും കുരുക്കുകൾ നിറഞ്ഞ കേസ്.എങ്കിലും പ്രതിയെ കണ്ടുപിടിക്കാതെ ഞാൻ പിന്മാറില്ല."
💢1934 കാലഘട്ടം.വിശ്വവിഖ്യാതനായ ഡിറ്റക്ട്ടീവ് ആയിരുന്നു ഹെർകുൽ പൊയ്‌റോറ്റ്.അന്വേഷിച്ചിട്ടുള്ള കേസുകളിൽ മുഴുവൻ വിജയം കൊയ്ത് മാത്രം ശീലിച്ചിട്ടുള്ള വ്യക്തി.അതിസമർത്ഥനും ബുദ്ധിമാനായ പൊയ്‌റോറ്റ് വിശ്രമവേള ആസ്വദിക്കാനായി ഇസ്താൻബൂളിലേക്ക് തിരിക്കവെയാണ് അത്യാവശ്യമായി മറ്റൊരു കേസ് മുന്നിൽ വന്ന് പെട്ടത്.യാത്ര ലണ്ടനിലേക്കാണ് ഈ അന്വേഷണത്തിൽ.അതും തന്റെ കൂട്ടുകാരൻ ഡയറക്റ്ററായ ഓറിയന്റ് എക്സ്പ്രെസ്സിൽ.
💢വിശ്വപ്രസിദ്ധ കുറ്റാന്വേഷണ എഴുത്തുകാരൻ അഗതാ ക്രിസ്റ്റിയുടെ Murder On The Orient Express എന്ന കുറ്റാന്വേഷണ നോവലിന്റെ സിനിമാ പകർപ്പ്.അതാണ് ചിത്രം.ഒരു ട്രെയിനിനുള്ളിൽ തുടങ്ങി അവിടെ തന്നെ തീരുന്ന ഒരു കൊലപാത്രകാന്വേഷണമാണ് ചിത്രത്തിന്റെ സാരം.ഒരു മികച്ച ത്രില്ലർ തന്നെയെന്ന് ചിത്രത്തെ വിശേഷിപ്പിക്കാനാവും.അത്ര മികവ് പുലർത്തുന്നുണ്ട് ചിത്രത്തിന്റെ അവതരണം.കേന്ദ്രകഥാപാത്രങ്ങളുടെ സ്വഭാവങ്ങളെ പറ്റി ചെറിയൊരളവിൽ അവബോധമുണർത്തി ശേഷം പൂർണ്ണമായും ത്രില്ലർ ട്രാക്കിൽ കഥപറഞ്ഞ് പോവുന്ന ചിത്രം.പൂർണ്ണമായും കാണികളെ പിടിച്ചിരുത്താനുള്ള എല്ലാ എലമെൻറ്സും ചിത്രത്തിലുണ്ട്.
💢1934 കാലഘട്ടം വളരെ വിശ്വസനീയമായ രീതിയിൽ തന്നെ കാണുവാൻ സാധിക്കുന്നുണ്ട് സിനിമയിൽ.കൂടെ Whydunnit,Whodunnit എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.എന്ത് പ്രതീക്ഷിച്ചുവോ അവയെല്ലാം ചിത്രത്തിൽ നിന്ന് ലഭിച്ചു എന്ന് തന്നെ പറയാം.അഭിനേതാക്കളുടെ മികച്ച പ്രകടനവും പിന്തുണ നൽകിയിട്ടുണ്ട്.

അദ്ദേഹത്തെ കൂടാതെ മറ്റ് 13 യാത്രക്കാർ കൂടി ട്രെയിനിൽ ഉണ്ട്.പലരും പല സ്വഭാവത്തിന് അടിമപ്പെട്ടവർ.യാത്രതുടങ്ങി ഒരുദിവസം കഴിഞ്ഞ് ഉറക്കമെഴുന്നേറ്റപ്പോൾ കൂട്ടത്തിൽ ഒരുവന്റെ മൃതദേഹമാണ് കാണാൻ സാധിച്ചത്.കൊലയാളിയെ ട്രെയിനിൽ വെച്ച് തന്നെ കണ്ടുപിടിക്കുക എന്നതല്ലാതെ മറ്റ് മാർഗ്ഗമില്ലാത്തതിനാൽ പൊയ്‌റോറ്റ് അന്വേഷണം തുടങ്ങുന്നു.ട്രെയിനിലുള്ള മറ്റെല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട്.
💢വിശ്വപ്രസിദ്ധ കുറ്റാന്വേഷണ എഴുത്തുകാരൻ അഗതാ ക്രിസ്റ്റിയുടെ Murder On The Orient Express എന്ന കുറ്റാന്വേഷണ നോവലിന്റെ സിനിമാ പകർപ്പ്.അതാണ് ചിത്രം.ഒരു ട്രെയിനിനുള്ളിൽ തുടങ്ങി അവിടെ തന്നെ തീരുന്ന ഒരു കൊലപാത്രകാന്വേഷണമാണ് ചിത്രത്തിന്റെ സാരം.ഒരു മികച്ച ത്രില്ലർ തന്നെയെന്ന് ചിത്രത്തെ വിശേഷിപ്പിക്കാനാവും.അത്ര മികവ് പുലർത്തുന്നുണ്ട് ചിത്രത്തിന്റെ അവതരണം.കേന്ദ്രകഥാപാത്രങ്ങളുടെ സ്വഭാവങ്ങളെ പറ്റി ചെറിയൊരളവിൽ അവബോധമുണർത്തി ശേഷം പൂർണ്ണമായും ത്രില്ലർ ട്രാക്കിൽ കഥപറഞ്ഞ് പോവുന്ന ചിത്രം.പൂർണ്ണമായും കാണികളെ പിടിച്ചിരുത്താനുള്ള എല്ലാ എലമെൻറ്സും ചിത്രത്തിലുണ്ട്.
💢1934 കാലഘട്ടം വളരെ വിശ്വസനീയമായ രീതിയിൽ തന്നെ കാണുവാൻ സാധിക്കുന്നുണ്ട് സിനിമയിൽ.കൂടെ Whydunnit,Whodunnit എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.എന്ത് പ്രതീക്ഷിച്ചുവോ അവയെല്ലാം ചിത്രത്തിൽ നിന്ന് ലഭിച്ചു എന്ന് തന്നെ പറയാം.അഭിനേതാക്കളുടെ മികച്ച പ്രകടനവും പിന്തുണ നൽകിയിട്ടുണ്ട്.
🔻FINAL VERDICT🔻
അഗതാ ക്രിസ്റ്റിയുടെ പുസ്തകത്തിന്റെ പഴയ ചലച്ചിത്രാവിഷ്കാരമോ അല്ലെങ്കിൽ ആ പുസ്തകം വായിക്കുകയോ ചെയ്യാത്തവർക്ക് ഒരുപക്ഷെ പുത്തൻ അനുഭവമേകിയേക്കാവുന്ന ചിത്രം.അവ രണ്ടും കണ്ടിട്ടില്ലാത്തതിനാൽ വളരെ മികച്ച സിനിമയായാണ് അനുഭവപ്പെട്ടത്.അത്തരത്തിൽ ഉള്ളവർക്ക് പരീക്ഷിക്കാം എന്ന് ഉറപ്പ്.ബാക്കിയുള്ളവരുടെ കാര്യം അറിയില്ല എന്ന് കൂടി സാക്ഷ്യപ്പെടുത്തുന്നു.
MY RATING :: ★★★½
0 Comments