Thelma (2017) - 116 min
March 06, 2018
"മഞ്ഞുറച്ച ആ പ്രദേശത്തുകൂടി അവൾ അച്ഛനോടൊപ്പം നടന്നു.കുറച്ച് മുന്നിലായി മാനിന്റെ ശബ്ദം കേട്ട് ഇരുവരും നിശ്ചലമായി.അച്ഛൻ മാനിന് നേരെ ഉന്നം വെച്ച് തോക്ക് ചൂണ്ടിയപ്പോൾ അവളുടെ നോട്ടം മാനിലേക്കായിരുന്നു.എന്നാൽ പൊടുന്നനെ അച്ഛന്റെ ഉന്നം അവളിലേക്കായി.."
💢കോളേജിൽ പഠനം ആരംഭിച്ച അവൾക്ക് അവിടെ പരിചിതമായി ആരും ഉണ്ടായിരുന്നില്ല.അവൾ അത് ആഗ്രഹിച്ചെങ്കിലും പലപ്പോഴും മനസ്സ് പുറകോട്ട് വലിച്ചു.അങ്ങനെയിരിക്കെ അവിടെ കണ്ട ഒരു പെൺകുട്ടിയുമായി അവൾക്ക് ഒരു പ്രത്യേക അടുപ്പം തോന്നിത്തുടങ്ങി.എന്നാൽ അത് ഇരുവരുടെയും ജീവിതം കീഴ്മേൽ മറിക്കാൻ പോന്നതായിരുന്നു.
💢വളരെ പതിഞ്ഞ താളത്തിൽ സഞ്ചരിക്കുന്ന ചിത്രം.എന്നാൽ ഓരോ നിമിഷവും ആകാംഷയും കൗതുകവും പ്രേക്ഷകനിൽ സൃഷ്ടിക്കാൻ പാകത്തിന് തയാറാക്കിയിരിക്കുന്ന തിരക്കഥയും കഥാപാത്രങ്ങളും.ആദ്യം രംഗം മുതൽ തന്നെ കാണികളെ ചിന്തയിൽ തളക്കുന്ന ആഖ്യാനം.ഇവയൊക്കെ ചിത്രത്തിന്റെ പ്രത്യേകതകളാണ്.
💢എന്തിനാവും അവളുടെ നേർക്ക് അച്ഛൻ ഉന്നം പിടിച്ചത്.? തെൽമ എന്താവും മറ്റുള്ളവരുമായി കൂട്ടുകൂടാത്തത്.? മാനസികമായി ആരോടെങ്കിലും അടുത്ത് കഴിഞ്ഞാൽ അവൾക്കുണ്ടാവുന്ന മാറ്റം എന്ത്.? ഒരുപിടി ചോദ്യങ്ങൾ മനസ്സിൽ കോറിയിട്ട് സഞ്ചരിക്കുന്ന ചിത്രം ഞെട്ടിപ്പിക്കുന്ന ഉപസംഹാരവും നൽകി പ്രീതി പിടിച്ചുപറ്റുന്നു.
🔻FINAL VERDICT🔻
വളരെ മന്ദഗതിയിലാണ് ചിത്രത്തിന്റെ സഞ്ചാരം.അതുകൊണ്ട് അത്തരം സിനിമകൾ ഇഷ്ടപ്പെടുന്നവർ മാത്രം സമീപിക്കുക എന്നെ പ്രേക്ഷകനെന്ന നിലയിൽ ഞാൻ പറയൂ.അല്ലാത്ത പക്ഷം നല്ലൊരു ഉറക്കഗുളികയായി തോന്നിയേക്കാം.എന്നാൽ കണ്ടുതുടങ്ങിയാൽ ഒരുവേള നിർത്താൻ തോന്നാത്തവിധം പിടിച്ചിരുത്തും തെൽമ.
MY RATING :: ★★★½

0 Comments