The Perks Of Being A Wallflower (2012) - 102 min
March 02, 2018
"ഒരുവന്റെ സ്വഭാവരൂപീകരണത്തിന് കുട്ടിക്കാലത്തെ ചെറിയ സംഭവങ്ങൾ പോലും സ്വാധീനിക്കുന്നുണ്ട്.ചാർളിയുടെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു."
അതിമനോഹരമായ ഒരു സൗഹൃദത്തിന്റെ കഥയാണ് ചിത്രം മുന്നോട്ട് വെക്കുന്നത്.പ്രണയവും സൗഹൃദവും എല്ലാം അടങ്ങിയിട്ടുണ്ട്.എന്നാൽ പ്രാധാന്യം സൗഹൃദത്തിന് തന്നെ.രുചിയറിഞ്ഞാൽ രസിച്ച് പോവുന്ന വിഭവം പോലെയാണ് കൂട്ടുകാരും.പിന്നീട് നഷ്ടപെട്ടാൽ സഹിക്കാൻ പറ്റിയെന്ന് വരില്ല.
🔻STORY LINE🔻
ഉൾവലിഞ്ഞ പ്രകൃതമായിരുന്നു ചാർളിയുടെത്.അതിന്റെ കാരണമെന്തെന്ന് അറിയില്ല.എങ്കിലും അവന് ഇപ്പോൾ കൂട്ടുകൂടാൻ അത്ര ഉത്സാഹമില്ല.ഹൈസ്കൂളിൽ പുതുതായി ചേർന്ന അവന് പരിചിതമായി ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല.
അവിചാരിതമായി കണ്ടുമുട്ടിയതായിരുന്നു അവൻ സാമിനെയും പാട്രിക്കിനെയും.ഏത് നേരവും വായനയുടെ ലോകത്തായിരുന്ന അവന് തന്റെ ഇംഗ്ലീഷ് ടീച്ചറോട് മാത്രമായിരുന്നു ആദ്യം ഇഷ്ടം.എന്നാൽ ഇവരെ പരിചയപ്പെട്ടതോട് കൂടി അവന്റെ ജീവിതം ചെറിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്നു.അത് അവൻ ഓരോ കത്തുകളിലായി ആരെന്നറിയാത്ത തന്റെ കൂട്ടുകാരന് വേണ്ടി എഴുതുന്നു.

🔻BEHIND SCREEN🔻
1999ൽ Stephen Chbosky രചിച്ച നോവലായിരുന്നു "The Perks Of Being Wallflower".അത് സിനിമയാക്കിയപ്പോൾ അതിന് തിരക്കഥ എഴുതിയതും സംവിധാനം ചെയ്തതും അദ്ദേഹം തന്നെ.
ദൈവം നമുക്ക് ബന്ധുക്കളെ തന്നു.എന്നാൽ കൂട്ടുകാരെ തിരഞ്ഞെടുക്കാനുള്ള അവസരം നമുക്ക് തന്നെയാണ് ദൈവം നല്കിയത്.ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായി ഞാൻ കരുതുന്നത് അതാണ്.കാരണം അത്രയേറെ മൂല്യമുള്ള ഒന്നായി ഞാൻ സൗഹൃദത്തെ കാണുന്നുണ്ട് എന്നത് തന്നെ.ആയതിനാലാവണം മനസ്സിൽ തട്ടിയ ഒരു സുഹൃത്ബന്ധം ചിത്രത്തിൽ കാണാനായത്.
ഒരുവന്റെ സ്വഭാവരൂപീകരണത്തിൽ അവന്റെ ബാല്യം വലിയ സ്ഥാനം വഹിക്കുന്നുണ്ട്.ആ കാലഘട്ടത്തിൽ സംഭവിച്ച പൊട്ടും പൊടിയും അവനിലെ വളർന്ന് വരുന്ന കൗമാരക്കാരനിൽ സ്വാധീനം ചെലുത്തിയേക്കും.ചാർളിയുടെ ജീവിതത്തിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നറിയില്ല.പക്ഷെ ബാല്യം അവനിൽ വലിയൊരു ഘടകമായിരുന്നു.

പുതിയ സുഹൃത്തുക്കൾ ജീവിതത്തിലേക്ക് വന്ന് തുടങ്ങിയതോടെ അവന്റെ ജീവിതത്തിൽ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു.മാതാപിതാക്കളെക്കാൾ ഏറെ കൂട്ടുകാർക്ക് നമ്മിൽ സ്വാധീനം ചെലുത്താൻ ആവുമെന്നത് വസ്തുതയാണ്.ആയതിനാലാവണം തന്നെ എപ്പോഴും പിന്തുണച്ചുകൊണ്ടിരുന്ന പാട്രിക്കിനെയും സാമിനെയും അവൻ അത്രകണ്ട് ഇഷ്ടപ്പെട്ടത്.പഴയതൊക്കെയും മറന്ന് തുടങ്ങിയത്.ജീവിതം മാറിമാറിയാൻ അധികം സമയമൊന്നും വേണ്ടല്ലോ.
അതിമനോഹരമായ ഒരു സൗഹൃദത്തിന്റെ കഥയാണ് ചിത്രം മുന്നോട്ട് വെക്കുന്നത്.പ്രണയവും സൗഹൃദവും എല്ലാം അടങ്ങിയിട്ടുണ്ട്.എന്നാൽ പ്രാധാന്യം സൗഹൃദത്തിന് തന്നെ.രുചിയറിഞ്ഞാൽ രസിച്ച് പോവുന്ന വിഭവം പോലെയാണ് കൂട്ടുകാരും.പിന്നീട് നഷ്ടപെട്ടാൽ സഹിക്കാൻ പറ്റിയെന്ന് വരില്ല.
🔻ON SCREEN🔻
Logan Lerman, Emma Watson, Ezra Miller എന്നിവരുടെ മികച്ച കൂട്ടായ്മയാണ് ചിത്രത്തിനെ മികച്ചതാക്കുന്ന ഒരു ഘടകം.അവർ പരസ്പരമുള്ള കെമിസ്ട്രി കണ്ടിരിക്കാൻ തന്നെ രസമായിരുന്നു.കൂടെ മറ്റുള്ളവരും നല്ല പ്രകടനങ്ങൾ തന്നെ കാഴ്ച്ചവെച്ചു.
🔻MUSIC & TECHNICAL SIDES🔻
സുന്ദരമായ പല മുഹൂർത്തങ്ങൾക്കും ജീവനേക്കാൻ സംഗീതം വളരെയേറെ ഉപകരിച്ചിട്ടുണ്ട്.കൂടെ രാത്രികാല ദൃശ്യങ്ങൾ പകർത്തുമ്പോൾ മികച്ച അനുഭൂതി സമ്മാനിക്കുന്നുണ്ട് ക്യാമറവർക്കുകൾ.
🔻FINAL VERDICT🔻
ജീവിതത്തിൽ അനുഭവിച്ചറിയേണ്ടതാണ് പല സൗഹൃദങ്ങളും.അതുകൊണ്ട് തന്നെ സൗഹൃദങ്ങൾ പ്രമേയമാക്കിയുള്ള ചിത്രങ്ങൾ എന്നും പ്രിയപ്പെട്ടവയാണ്.ആ ലിസ്റ്റിലേക്ക് കൂട്ടിച്ചേർക്കാൻ പറ്റിയ മികച്ച ഒരു സൃഷ്ടിക്ക് കൂടി കാഴ്ചക്കാരനായി.കണ്ടറിയേണ്ട സുഹൃത്ബന്ധം തന്നെയാണ് ഇവരുടേത്.അത് കണ്ട് തന്നെ ആസ്വദിക്കുക.
MY RATING :: ★★★★☆
0 Comments