Hello Ghost (2010) - 111 min

March 09, 2018

🔺ടോ ഇത് ഹോസ്പ്പിറ്റലാണ്.ഇവിടെ പുകവലിക്കരുത്.
🔻അതിന് ഞാനല്ലല്ലോ പുകവലിക്കുന്നത്.ഇയാളല്ലേ.
🔺പിന്നെ തന്റെ കയ്യിൽ എങ്ങനാ സിഗരറ്റ് വന്നത്.?
🔻അത് എന്റെയല്ല ഇയാളുടെയാണ്.
🔺ഏത് ഇയാൾ.താൻ ഒറ്റക്കല്ലേ.


💢ജീവിതത്തിൽ പരാജയപ്പെടുന്നത് സ്വാഭാവികം.അതാണ് പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുക.എന്നാൽ ആത്മഹത്യയിലും പരാജയപ്പെട്ടാലോ.അതും നിരന്തരം.അതായിരുന്നു Sang-Manന്റെ അവസ്ഥ.അനാഥനായി ജീവിതം മുന്നോട്ട് കൊണ്ടുപോവേണ്ടി വന്നവൻ എന്ന ചിന്തയാണ് അവനെ ആത്മഹത്യയിലേക്ക് നയിച്ചത്.ഫലമോ ആത്മഹത്യകളുടെ പരാജയവും നിരാശയായി മനസ്സിൽ കൂടി.

എന്നാൽ ഏറ്റവും അവസാനത്തെ ആത്മഹത്യാ ശ്രമത്തിൽ വേറൊരു കുരിശും കൂടി തോളിൽ ചുമക്കേണ്ടി വന്നു.നാല് ആത്മാക്കളെ.കൂടെ നടക്കുന്നവർ ആണെങ്കിൽ കുഴപ്പവില്ല.എന്നാൽ ഇവർ ചെയ്യുന്നതോ.അവർക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ഇവന്റെ ശരീരം വേണം.ഒരുതരത്തിൽ അഞ്ച് പേര് ഉപയോഗിക്കുന്ന ശരീരമാണ് ഇപ്പോൾ Sang-Minന്റേത്.

💢അഞ്ച് മനസ്സും ഒരു ശരീരവും.ആഹാ.ബാക്കി കഥ പറയുന്നില്ല.കണ്ട് തന്നെ രസിക്കുക.ചിരിപ്പിക്കാനുള്ള ഒരുപാട് മുഹൂർത്തങ്ങൾ കാത്തിരിപ്പുണ്ട്.എടുത്ത് പറയാൻ തന്നെ വിവിധ സീനുകൾ.ഓർത്തോർത്ത് ചിരിക്കാനുള്ള ഒരുപാട് രംഗങ്ങൾ.ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ നല്ല വേഗത്തിൽ പോവുന്ന കഥപറച്ചിൽ.ഇതെല്ലാം ചിത്രത്തിന്റെ മികച്ച വശങ്ങളാണ്.

💢പ്രേതങ്ങളുടെ മാനറിസങ്ങൾ അപാരമായിരുന്നു.പൊട്ടിച്ചിരിപ്പിച്ചു പലപ്പോഴും.കൂട്ടത്തിൽ തടിയൻ പ്രേതം പ്രത്യേകിച്ച്.എന്നാൽ അവസാനം തീരെ പ്രതീക്ഷിക്കാതെ വന്ന ക്ളൈമാക്സ്.കണ്ണുനിറയിച്ചു ശരിക്കും.ഗംഭീരമായിരുന്നു ഉപസംഹാരം.

🔻FINAL VERDICT🔻

ചിരിച്ച് അർമാദിക്കാവുന്ന ഒരു ചിത്രം.തുടക്കം മുതൽ ഒടുക്കം വരെ ചിരിയുടെ ചേരുവകൾ നിറച്ചിരിക്കുന്നു.കൂടെ മികച്ച ക്ളൈമാക്‌സും കൂടിയാവുമ്പോൾ എല്ലാ അർത്ഥത്തിലും സംതൃപ്തി നൽകുന്ന ചിത്രമാവുന്നു Hello Ghost.

MY RATING :: ★★★½

You Might Also Like

0 Comments