My Little Bride (2004) - 115 min

February 27, 2018

"മുത്തച്ഛനല്ലേ.ആഗ്രഹങ്ങളൊക്കെ ആവാം.എന്നാലും ഇങ്ങനേം ഉണ്ടോ ആഗ്രഹം."


ചില സിനിമകൾ ഇഷ്ടപ്പെടുന്നത് കഥയിലെയും കഥാപാത്രങ്ങളിലെയും നിഷ്കളങ്കത പ്രകടമാവുമ്പോഴാണ്.അത്തരത്തിൽ ഒന്നാണ് My Little Bride.

മുത്തച്ഛന്മാർ തമ്മിൽ കൊടുത്ത വാക്കാണത്രെ കൊച്ചുമക്കളെ തമ്മിൽ വിവാഹം കഴിപ്പിക്കാമെന്ന്.വാക്ക് കൊടുക്കുന്നതൊക്കെ നല്ലതിന് തന്നെ.പക്ഷെ അനുഭവിക്കേണ്ടി വരുന്നത് ഞങ്ങളല്ലേ.ഇതായിരുന്നു മുത്തച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ അവളുടെ മനസ്സിൽ തോന്നിയത്.സ്‌കൂളിലെ ചുള്ളൻ ചെക്കനേയും വായിനോക്കി നടക്കുന്ന ഈ പ്രായത്തിൽ എനിക്ക് കല്യാണമോ.ആലോചിക്കാൻ കൂടി വയ്യ.അതും ഇവനെ.

കൊറിയൻ സിനിമയിലേക്ക് കാലെടുത്ത് വെക്കുന്ന പലരും ത്രില്ലറുകൾക്കാണ് മുൻഗണന കൊടുക്കാറ്.എന്നാൽ കൊച്ചുചിത്രങ്ങൾ അവിടെ റെക്കോർഡ് ഇട്ടിട്ടുള്ള കാര്യം പലർക്കും അറിവില്ലായിരിക്കും.ഇറങ്ങിയ സമയത്ത് അതായത് 2004ൽ കളക്ഷനിലും ടിക്കറ്റ് വിറ്റഴിഞ്ഞ എണ്ണത്തിലും ഈ ചിത്രമായിരുന്നു മുന്നിൽ.വർഷങ്ങൾക്ക് മുമ്പ് കൊറിയൻ ചിത്രങ്ങൾ കാണാൻ തുടങ്ങിയവരുടെ ലിസ്റ്റിലെ ആദ്യ ചിത്രങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രം.

വമ്പൻ സിനിമയൊന്നുമല്ല.എന്നാലും മനസ്സിൽ സംതൃപ്തിയും ചുണ്ടിൽ പുഞ്ചിരിയും സമ്മാനിക്കുന്ന ഒരു കൊച്ച് ചിത്രം.അതാണ് little bride

MY RATING :: ★★★½

You Might Also Like

0 Comments