Ferdinand (2017) - 108 min

March 14, 2018

"ഇനി നടക്കാൻ പോവുന്നത് എന്റെ അവസാനത്തെ ബുൾ ഫൈറ്റ് ആയിരിക്കും.അതിന് എനിക്ക് എതിരാളിയായി ഏറ്റവും കരുത്തനായ കാളക്കൂറ്റനെ തന്നെ വേണം"



💢ഒരു ബുൾ ട്രെയിനിങ് ക്യാമ്പിൽ നിന്ന് രക്ഷപെട്ട കാളക്കിടാവാണ് ഫെർഡിനാന്റ്.അച്ഛനുൾപ്പടെ കൂടെയുണ്ടായിരുന്നവരെല്ലാം ബുൾ ഫൈറ്റിങ്ങ് റിങ്ങിൽ ചാമ്പ്യൻ ആവുന്നതും സ്വപ്നം കണ്ട് ജീവിക്കുമ്പോൾ ഫെർഡിനാന്റ് മാത്രം സമാധാനവാദി ആയിരുന്നു.പൂക്കളുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു അവന്റെ പ്രധാന ഹോബി.

അവിടുന്ന് രക്ഷപ്പെട്ട ശേഷം അവൻ എത്തിപ്പെട്ടത് നീനയുടെ അടുത്താണ്.പിന്നെയവർ ഒരുമിച്ചാണ് ഊണും ഉറക്കവും.വിട്ടുപിരിയാൻ പറ്റാത്തത്ര അടുത്തിരുന്നു അവർ.ആയിടക്കാണ് ഒരു പ്രത്യേക സാഹചര്യത്തിൽ വീണ്ടും അവന് പഴയ ബുൾ ട്രെയിനിങ് ക്യാമ്പിൽ എത്തിച്ചേരേണ്ടി വരുന്നത്.തുടർന്നുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തിന് ആധാരം.

💢കഴിഞ്ഞ വർഷത്തെ മികച്ച ആനിമേഷൻ ചിത്രങ്ങളുടെ ഓസ്കാർ നോമിനേഷനിൽ ഇടം നേടിയ ചിത്രം.ആനിമേഷൻ ചിത്രങ്ങൾക്ക് പൊതുവെ ലോജിക്ക് നോക്കുന്നവരാണ് മണ്ടന്മാർ.അത്തരത്തിൽ ലോജിക്ക് മാറ്റിവെച്ച് ഒരുപാട് രസിച്ച് കാണാവുന്ന ചിത്രമാണ് ഫെൻഡിനാന്റ്.തുടക്കം മുതൽ ഒടുക്കം വരെ ഒരു ഫൺറൈഡ് പ്രദാനം ചെയ്യുന്നു ചിത്രം.

💢ഫെർഡിനാന്റിന് ശബ്ദം നൽകിയിരിക്കുന്നത് സാക്ഷാൽ ജോൺസീനയാണ്.അത് തന്നെയാണ് ഏറ്റവും വലിയ പോസിറ്റിവും.വളരെ രസകരമായിരുന്നു ആ വോക്കൽ പെർഫോമൻസ്.കൂടെ ശബ്ദം നൽകിയവരും ക്യാരക്ടർ വൈസ് മികച്ച് നിന്നു.ചിരിക്കാനുള്ള ഒരുപാട് മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട് അവയെല്ലാം.

💢പശ്ചാത്തലത്തിൽ വന്നുപോവുന്ന പാട്ടുകൾ കേൾക്കാൻ ഇമ്പമുള്ളവയായിരുന്നു.അവ കറക്റ്റായി പ്ലെയ്സ് ചെയ്തിട്ടുമുണ്ട്.കൂടെ ദൃശ്യമികവ് കൂടിയാവുമ്പോൾ രസകരമായ അനുഭവമാവുന്നു ചിത്രം.

🔻FINAL VERDICT🔻

പതിവ് കഥ തന്നെ അതീവരസകരമായി ഒരുക്കിയിരിക്കുന്നു സംവിധായകൻ.ഓർത്ത് ചിരിക്കാനുള്ള ഒരുപാട് മുഹൂർത്തങ്ങളും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകളും സമ്മാനിച്ച തൃപ്തി നൽകിയ അനുഭവമാകുന്നു ഫെർഡിനാന്റ്.വിരസത തോന്നിക്കുകയെ ചെയ്യാത്ത ഒന്ന്.

MY RATING :: ★★★½

You Might Also Like

0 Comments