Myself
നേരംപോക്കിനായി കണ്ടുതുടങ്ങിയതാണ് സിനിമകൾ. പിന്നീട് അംബാനി ജിയോ കൊണ്ടുവന്നപ്പോൾ ദിവസേന നാല് ജിബി തീർക്കാനുള്ള മാർഗ്ഗമായി സിനിമ. എന്നാൽ വൈകാതെ തന്നെ അത് ജീവിതത്തിന്റെ ഒരു ഭാഗമായി. സിനിമകൾ കൂടുതലായി കാണാനും അവയെ പറ്റി പഠിക്കുവാനും തുടങ്ങി. ഇപ്പോൾ ഈ ബ്ലോഗ് വരെയെത്തി നിൽക്കുന്നു കാര്യങ്ങൾ. കാണുന്ന സിനിമകളെ പറ്റിയുള്ള എന്റെ അഭിപ്രായങ്ങൾ കുറിക്കാനൊരിടം. അതാണീ ബ്ലോഗ്. തീരെ പ്രതീക്ഷിച്ചതല്ല ഇങ്ങനെയൊക്കെ എന്റെ ജീവിതത്തിൽ സംഭവിക്കുമെന്ന്. എന്തായാലും ഇതുവരെ എത്തിയതിൽ വളരെ സന്തോഷം. സിനിമയെന്ന മാധ്യമത്തിന്റെ വാതായനങ്ങൾ എനിക്ക് മുമ്പിൽ തുറന്ന് കിടക്കുകയാണ്. ഇനിയും എത്തിച്ചേരാനാവാത്ത രാജ്യങ്ങളും ഭാഷകളും നീണ്ട് കിടക്കുന്നു.
ഒരുപാട് വായനക്കാർ ഒന്നുമില്ലെങ്കിലും പിന്തുണയുമായി ഒരുപറ്റം എന്നോടൊപ്പമുണ്ട്. വായിക്കുക. പുതിയ സിനിമകൾ സജെസ്റ് ചെയ്യുക. കണ്ടതിന് ശേഷം എന്റെ അഭിപ്രായങ്ങൾ ഇതിൽ കുറിക്കാം. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടുക. ഇഷ്ടപ്പെട്ടെങ്കിൽ പ്രോത്സാഹിപ്പിക്കുക.
റിവ്യൂ ഇടുന്ന സിനിമകൾ എന്റെ തന്നെ ടെലിഗ്രാം ചാനലായ "Abi Suggests"ൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ് . ചാനലിൽ അംഗമാവാൻ Abi Suggests എന്ന ലിങ്കിൽ കയറുക.
For FB profile :: Abeed Azad
For Whatsapp Contact Use This No :: 8893374583
ഏവരുടെയും പിന്തുണ ഉണ്ടാവുമെന്ന വിശ്വാസത്തോടെ
അബീദ്