Cyrano Agency (2010) - 119 min
March 02, 2018
🔺എത്ര ദിവസം കൊണ്ട് ഇത് സെറ്റാക്കാൻ പറ്റും
🔻തനിക്ക് അഭിനയിക്കാൻ അറിയാവോ.?
🔺ഇല്ല
🔻എങ്കിൽ ദിവസത്തിന്റെ എണ്ണം കൂടും.ചെലവും.
💢താരങ്ങളൊക്കെ നല്ല പ്രകടനങ്ങൾ തന്നെ കാഴ്ച്ച വെച്ചിട്ടുണ്ട്.നായികയെ കാണാൻ അതീവ സുന്ദരിയായിരുന്നു.ക്യാമറവർക്കുകൾ എടുത്ത് പറയേണ്ടവയാണ്.മികച്ച പല ഫ്രയിമുകളും ദർശിക്കാൻ സാധിച്ചു.
🔻FINAL VERDICT🔻
അൽപ്പം ചിരിക്ക് വക നൽകുമെന്ന പ്രതീക്ഷയിൽ സമീപിച്ചതാണ് ചിത്രത്തെ.എന്നാൽ ലേശം നിരാശയാണ് ആ കാര്യത്തിൽ ലഭിച്ചത്.എങ്കിലും മോശമല്ലാത്ത, ശരാശരി ആസ്വാദനം ചിത്രം പ്രദാനം ചെയ്തേക്കും.സമയം ഉണ്ടെങ്കിൽ കാണുക.കണ്ടില്ലെങ്കിലും നഷ്ടം സംഭവിക്കാനില്ല.

💢ഏതൊരു മനുഷ്യന്റെയും ഉള്ളിൽ ഒരു കാമുകൻ ഉണ്ടായിരിക്കും എന്നാണ് പൊതുവെ പറയാറ്.എന്നാൽ എല്ലാവർക്കും ജീവിതത്തിൽ അങ്ങനെയാവുക സാധ്യമാണോ.എന്നാൽ Cyrano Agency നിങ്ങൾക്കായി കാത്തിരിക്കുന്നു.കാശും സമയവും തന്നാൽ ഏതൊരു പ്രേമവും സെറ്റാക്കി തരാനായി.നിങ്ങളെയും ഒരു കാമുകനാക്കാൻ..!!
4 പേർ ചേർന്ന് നടത്തുന്ന ഈ ഏജൻസി ഏറ്റെടുത്ത എല്ലാ കേസുകളിലും വിജയം മാത്രം കൊയ്തവരാണ്.എന്നാൽ ഇപ്പോൾ അവർക്ക് വന്നിരിക്കുന്ന കേസ് ലേശം തലവേദന പിടിച്ചതാണ്.കാരണം പെണ്ണ് മറ്റാരുമല്ല.Agencyയുടെ തലവന്റെ ex ആണ്.പൂർവ്വകാമുകിയെ മറ്റൊരാളുടെ കാമുകിയായി മാറ്റിക്കൊടുക്കുക.ആഹാ എന്ത് സുന്ദരമായ ജോലി.!

💢കേൾവിയിൽ രസകരമായ പ്രമേയമാണ് ചിത്രത്തിന്റെത്.ഒരുപാട് തമാശകൾക്ക് സ്കോപ്പുള്ള സംഗതി.എന്നാൽ സംവിധായകന് പിഴച്ചത് അവിടെയാണ്.നർമ്മങ്ങളുടെ അളവ് വളരെ കുറവാണ്.ഉള്ളവയിൽ കുറച്ചൊക്കെ ചീറ്റിപ്പോയതും വിനയായിട്ടുണ്ട്.പിന്നെ ദൈർഘ്യം കുറവാണെന്ന കാര്യത്താൽ ആശ്വസിക്കാം.
💢താരങ്ങളൊക്കെ നല്ല പ്രകടനങ്ങൾ തന്നെ കാഴ്ച്ച വെച്ചിട്ടുണ്ട്.നായികയെ കാണാൻ അതീവ സുന്ദരിയായിരുന്നു.ക്യാമറവർക്കുകൾ എടുത്ത് പറയേണ്ടവയാണ്.മികച്ച പല ഫ്രയിമുകളും ദർശിക്കാൻ സാധിച്ചു.
🔻FINAL VERDICT🔻
അൽപ്പം ചിരിക്ക് വക നൽകുമെന്ന പ്രതീക്ഷയിൽ സമീപിച്ചതാണ് ചിത്രത്തെ.എന്നാൽ ലേശം നിരാശയാണ് ആ കാര്യത്തിൽ ലഭിച്ചത്.എങ്കിലും മോശമല്ലാത്ത, ശരാശരി ആസ്വാദനം ചിത്രം പ്രദാനം ചെയ്തേക്കും.സമയം ഉണ്ടെങ്കിൽ കാണുക.കണ്ടില്ലെങ്കിലും നഷ്ടം സംഭവിക്കാനില്ല.
MY RATING :: ★★½
0 Comments