Loving Vincent (2017) - 94 min
March 07, 2018
ചില മഹാന്മാർ വാഴ്ത്തപ്പെടുക മരണശേഷമാവും.
"Vincent Van Gogh - The Father Of Modern Art"
"Vincent Van Gogh - The Father Of Modern Art"
🔻STORY LINE🔻
വിൻസെന്റിന്റെ മരണത്തിന് ശേഷം ഒരു വര്ഷം പിന്നിടുന്നു.അദ്ദേഹം അവസാനമായി എഴുതിയ ഒരു കത്ത്.തന്റെ സഹോദരനായ "തിയോ"ക്ക് എഴുതിയത്.അത് ഇപ്പോഴും പോസ്റ്റ്‌മാസ്റ്ററിന്റെ കൈകളിൽ തന്നെ ഭദ്രമാണ്.രണ്ട് തവണ അയച്ചപ്പോഴും അത് തിരിച്ച് അദ്ദേഹത്തിന്റെ പക്കൽ തന്നെ വന്നു.അതുകൊണ്ട് തന്റെ മകനെ ഒരു കർത്തവ്യം ഏൽപ്പിച്ചു.ആ കത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുക.
തീരെ താല്പര്യം ഇല്ലായിരുന്നു അർമണ്ടിന് ആ കത്തുകളുടെ ഭാരം പേറാൻ.പല തവണ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചിട്ടും അതിൽ വിജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.ഒടുവിൽ മനസ്സില്ലാമനസ്സോടെ അദ്ദേഹം യാത്ര തടുങ്ങി.വിൻസെന്റിന്റെ അടുത്ത സുഹൃത്ത് എന്നറിയപ്പെടുന്ന ഗാഷെ താമസിച്ചിരുന്ന സ്ഥലത്തെ ലക്ഷ്യമാക്കി അദ്ദേഹം സഞ്ചരിച്ചു.
എന്നാൽ ആ സ്ഥലത്ത് ചെന്നത് മുതൽ വിൻസന്റിന്റെ കാര്യം ആരായുമ്പോൾ അദ്ദേഹത്തിന് കേൾക്കേണ്ടി വന്നത് ഓരോരുത്തരിൽ നിന്നും ഓരോ കഥകളാണ്.അത് പലതും ആശ്ചര്യം ജനിപ്പിക്കുന്നതും.
🔻BEHIND SCREEN🔻
Best Animated Feature Film വിഭാഗത്തിൽ ഓസ്‌ക്കാർ നോമിനേഷൻ കിട്ടിയ ചിത്രം എന്ന നിലയിലാണ് Loving Vincent കാണാൻ തുടങ്ങിയത്.Dorota Kobeila-Hugh Welchman കൂട്ടുകെട്ട് അണിയിച്ചൊരുക്കിയ ചിത്രം.വിശ്വപ്രസിദ്ധ ചിത്രകാരൻ വിൻസെന്റ് വാൻ ഗോഗിന്റെ അവസാന നാളുകളിലേക്ക് ഒരു എത്തിനോട്ടം.

ആദ്യം തന്നെ പറയട്ടെ, ജീവിതത്തിൽ ഇത്തരമൊരു ചലച്ചിത്രാനുഭവം ഇതാദ്യമാണ്.ഓരോ ഫ്രെയിമും കലാകാരന്മാരുടെ കരവിരുതിൽ വിരിഞ്ഞ ചിത്രങ്ങൾ കൊണ്ട് നിർമ്മിക്കുക.പുഴയിൽ ഓളങ്ങൾ സൃഷ്ടിക്കും പോലെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മായുക.എന്താ പറയുക..ഒരു ചിത്രകാരന്റെ കഥ പറയാനായി ചിത്രങ്ങൾ കൊണ്ട് മറ്റൊരു മായാജാലം.അതാണ് loving vincent.
ജീവിച്ചിരിക്കുമ്പോൾ തന്റെ സൃഷ്ടികൾക്ക് വേണ്ടത്ര ശ്രദ്ധയും പ്രീതിയും കിട്ടാതെ പോവുകയും എന്നാൽ മരിച്ച ശേഷം അവ കൊണ്ടാടുകയും ചെയ്തിട്ടുള്ള അനേകം വ്യക്തികളിൽ ഒരുവൻ.അതാണ് Vincent Van Gogh.ഒരുവന്റെ കഥ സിനിമയാക്കുമ്പോൾ വളരെയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.അത് ജീവിതത്തോട് നീതി പുലർത്തിട്ടില്ലെങ്കിൽ പല വിവാദങ്ങൾക്കും വഴി വെച്ചേക്കും.എന്നാൽ Loving Vincent ആ കടമ്പ ചാടിയിരിക്കുന്നത് ചിത്രത്തിന്റെ അവതരണത്തിലെ മനോഹാരിത കൊണ്ടാണ്.
വിൻസെന്റിന് അടുത്തറിയാവുന്ന പലർക്കും അദ്ദേഹത്തെ പറ്റി പറയാൻ നൂറ് നാവാണ്.എന്നാൽ പറയുന്ന കാര്യങ്ങൾ മറ്റൊരാളുടേതുമായി യാതൊരു ബന്ധവും കാണില്ല എന്നതാണ് സത്യം.ഒരാൾ സന്തോഷവാനായ വിൻസെന്റിന് പറ്റി പറയുമ്പോൾ മറ്റൊരാൾ പറയുക ഏകാന്തത ഇഷ്ടപ്പെടുന്ന വിൻസന്റിനെ കുറിച്ചാണ്.അങ്ങനെ സ്വഭാവത്തിൽ തന്നെ നിഗൂഢത നിറച്ചുള്ള ജീവിതമാണ് വിൻസന്റിന്റേത്.
പെയിന്റിങിനെ ജീവവായു പോലെ കൊണ്ടുനടക്കുന്ന അദ്ദേഹത്തിന് പണവും പ്രശസ്തിയും എന്നതിനേക്കാൾ മികച്ച കലാകാരനാവുക എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്.സ്വയം തൃപ്തിപ്പെടുത്തുക എന്ന വലിയ കടമ്പ കടന്ന് കഴിഞ്ഞാണ് ബാക്കിയുള്ളതെല്ലാം.എന്നാൽ അതിന് തടസ്സങ്ങൾ ഏറെയാണ്.അവ ഓരോന്നായി മറ നീങ്ങി പുറത്ത് വരുമ്പോൾ ചിന്തിപ്പിക്കുന്ന പല കാര്യങ്ങളും നമുക്കായി കരുതിവെക്കുന്നുണ്ട് ചിത്രം.37ആം വയസ്സിൽ ജീവനൊടുക്കിയ വിന്സെന്റിന്റേത് ഒരു ആത്മഹത്യ തന്നെ ആയിരുന്നോ എന്നൊരു പരിശോധനയാണ് ചിത്രം കാഴ്ചവെക്കുന്നത്.
ഒരു ഡ്രാമ പോലെ തുടങ്ങി ശേഷം ഒരു ത്രില്ലർ മൂഡിൽ സഞ്ചാരം ആരഭിച്ച് പിടിച്ചിരുത്തുന്ന കഥയും അതിനേക്കാൾ വശീകരണശക്തിയുള്ള സ്‌ക്രീനിലെ മായകളും കൊണ്ട് വിരളമായ ഒരനുഭവം കാണികൾക്കായി ഒരുക്കുന്നു ചിത്രത്തിന്റെ ക്രൂ.
🔻MUSIC & TECHNICAL SIDES🔻
പശ്ചാത്തലസംഗീതവും പെയിന്റിങ്ങുകളും അതിഗംഭീരമാണ്.അത് കണ്ടും കേട്ടും തന്നെ ഉൾക്കൊള്ളേണ്ട, ആസ്വദിക്കേണ്ട ഒന്നാണ്.ഞെട്ടിക്കും എന്ന് തീർച്ച.
🔻FINAL VERDICT🔻
വിശേഷണങ്ങൾക്കതീതമാണ് ചിത്രം.അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ചലച്ചിത്രാനുഭവമാണ് Loving Vincent.മരണാനന്തരം വാഴ്ത്തപ്പെട്ട ഒരു അതുല്യ പ്രതിഭയുടെ ജീവിതത്തിന് സാക്ഷിയാവാം.ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരനുഭവം വാഗ്‌ദാനം ചെയ്യുന്നു ചിത്രം.Its Really A Pure Piece Of Poetry.A Masterpiece..!!
MY RATING :: ★★★★½
0 Comments