Barot House

September 04, 2019



🔻അന്ന് രാത്രി ആ വീട്ടിൽ വമ്പൻ ആഘോഷങ്ങൾ അരങ്ങേറുകയായിരുന്നു. താനും ഭാര്യയും 3 കുട്ടികളുമടങ്ങിയ Barot Family എന്തെന്നില്ലാത്ത സന്തോഷത്തിലും. എന്നാൽ ആ സന്തോഷം മുഴുവൻ തകർക്കാൻ അവർക്കായി കാത്തിരുന്നത് ഒരു തിരോധാനമാണ്. ആ കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ തിരോധാനം.

Year : 2019
Run Time : 1h 29min

🔻സിനിമ കണ്ട് കഴിഞ്ഞപ്പോൾ തോന്നിയ കാര്യം എന്തെന്നാൽ കുറച്ചുകൂടി വലിയ ക്യാൻവാസിൽ ഒരുങ്ങേണ്ടിയിരുന്ന ചിത്രമാണ് ഇതെന്നാണ്. മികച്ച് നിൽക്കുന്ന ഒരുപാട് ഫാക്ടറുകൾ സിനിമയിലുടനീളം ഉണ്ടെങ്കിലും ചില പ്രധാന സന്ദർഭങ്ങളിൽ അതിന്റെ തീവ്രത കുറഞ്ഞതായി തോന്നി. സിനിമയിലെ മുഖ്യ വഴിത്തിരിവുകളിൽ ഒന്നിന്റെ അവതരണം തന്നെ അപ്രകാരമാണ് തോന്നിയത്. അത്തരത്തിൽ ചില പോരായ്മകൾ തോന്നിയെങ്കിൽ കൂടി തീർത്തും അപരിചിതമായ, അധികം കണ്ട് ശീലിച്ചിട്ടിലാത്ത, ഡിസ്റ്റർബിങ്ങ് ആയ ഒരനുഭവമാണ് ഈ കുടുംബം സമ്മാനിച്ചത്.

🔻സിനിമയിലെ സൈക്കളോജിക്കൽ എലമെന്റുകൾ അവതരിപ്പിച്ച വിധത്തിലുള്ള പക്വതയാണ് ഏറ്റവും ആകർഷണീയമായി തോന്നിയത്. ഒരു പരിധി കവിഞ്ഞ് അതിഭാവുകത്വം അവിടങ്ങളിൽ കാണാൻ സാധിക്കില്ല.ക്യാരക്ടർ ഡെവലെപ്മെന്റിൽ ഇത്തരം രംഗങ്ങൾ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്. സിനിമ മുന്നിലേക്കിടുന്ന ചോദ്യങ്ങൾക്ക് നാം ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ നന്നായി കുഴപ്പിക്കുന്നുണ്ട് ഓരോ കഥാപാത്രങ്ങളും. ഒരു നിഗമനത്തിൽ എത്തിച്ചേരാൻ നമ്മെ അനുവദിക്കില്ല. പിന്നീട് ട്വിസ്റ്റ് റിവീൽ ചെയ്തതിന് ശേഷമുള്ള ഭാഗങ്ങളും അങ്ങനെ തന്നെ. ഇനിയെന്താവും എന്ന് നമുക്ക് ഊഹിക്കാൻ സാധിക്കാത്ത വിധം ഭംഗിയായി ആ സന്ദർഭങ്ങൾ കൊണ്ടുപോയിട്ടുണ്ട്. ഒടുവിൽ അവസാനിപ്പിച്ച വിധവും നമ്മെ വല്ലാതെ അലട്ടും. അതൊക്കെയും കണ്ടറിയേണ്ടത് തന്നെ.

🔻കൊച്ച് പയ്യന്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കൂടുതൽ അതിനെ പറ്റി പറയുന്നില്ല. അനുഭവിച്ചറിയുക ആ കഥാപാത്രം. സ്‌ക്രീനിൽ വന്നുപോയ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ക്യാരക്ടർ സ്കെച്ച് നൽകിയിട്ടുണ്ട് സംവിധായകൻ. അതുകൊണ്ട് തന്നെ പ്ലോട്ട് ടൈറ്റ് ആവാൻ ഓരോ കഥാപാത്രങ്ങളും സഹായിച്ചിട്ടുണ്ട്. പെർഫെക്ട് എന്ന് തോന്നിയ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും പല സന്ദർഭങ്ങളും മറ്റൊരു തലത്തിലേക്ക് എലവേറ്റ് ചെയ്യുന്നുണ്ട്. ടെക്നിക്കൽ സൈഡുകൾ വളരെയേറെ മികവ് പുലർത്തുന്നുണ്ട്.

🔻FINAL VERDICT🔻

ഒരു സിനിമ വെബ് റിലീസ് ആവുമ്പോഴുള്ള ബഡ്ജറ്റിന്റെ ചില ഏറ്റക്കുറച്ചിലുകൾ ചില രംഗങ്ങളിൽ അനുഭവപ്പെട്ടതൊഴിച്ചാൽ വളരെ ഇഷ്ടപ്പെട്ട, ഏറെ ആസ്വദിച്ച ഒരു ചിത്രമായി 'Barot House'. കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെയും അത് അവതരിപ്പിച്ച രീതിയിലെയുമുള്ള പുതുമകൾ മികച്ച അനുഭവം തന്നെ സമ്മാനിക്കുന്നുണ്ട്. ഡാർക്ക് മൂഡിലുള്ള, അൽപ്പം ഡിസ്റ്റർബിങ്ങ് ആയ ചിത്രം നിരാശ നല്കില്ലെന്നുറപ്പ്.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments