Racer And The Jailbird (2017) - 130 min

March 10, 2018

🔺നമുക്ക് ഡേറ്റ് ചെയ്താലോ.?
🔻ഇനി എപ്പോഴാ കാണുക.?
🔺രണ്ടാഴ്ച്ച കഴിഞ്ഞ്.
🔻But no Flowers then.


💢കാർ റേസിങ്ങിൽ അതീവ തല്പരയായിരുന്നു ബിബി.അന്നവൾ ആദ്യമായാണ് ജിജിയെ കാണുന്നത്.കാർ ഇമ്പോർട്ടിങ്ങ്-എക്സ്പോർട്ടിങ്ങ് ബിസിനസ്സ് ചെയ്യുകയാണെന്ന് സ്വയം പരിചയപ്പെടുത്തിയ അവനുമായി പ്രണയത്തിലാവാൻ ബിബിക്ക് അധികം സമയം വേണ്ടിവന്നില്ല.തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിതം നയിക്കുകയായി.

എന്നാൽ ഒരു വലിയ ഗ്യാങ്സ്റ്റർ ഗ്രൂപ്പിലെ അംഗമായിരുന്ന ജിജിക്ക് പ്രണയവും മോഷണവും ഒരുപോലെ കൊണ്ടുപോവുക എന്നത് പലപ്പോഴും പ്രയാസമായി തോന്നി.തുടർന്ന് കഥയുടെ സഞ്ചാരം മാറുന്നു.അവരുടെ ജീവിതത്തിന്റെയും

💢ഈ വർഷത്തെ ഓസ്‌കാറിന്‌ ബെൽജിയത്തിൽ നിന്നുമുള്ള ഒഫിഷ്യൽ എൻട്രി ആയിരുന്നു ഈ ചിത്രം.എന്നാൽ നോമിനേഷൻ കിട്ടിയില്ല.ആദ്യ പകുതി ചിത്രത്തിന്റെ പോക്ക് മോഷണവും പ്രണയവും കൈകാര്യം ചെയ്തുകൊണ്ടാണ്.എന്നാൽ പ്രധാന കണ്ടന്റ് ഒളിഞ്ഞിരിക്കുന്നത് രണ്ടാം പാതയിലേക്ക് കടക്കുമ്പോഴാണ്.

💢തീരെ പ്രതീക്ഷിക്കാത്ത പല കാര്യങ്ങൾക്കും സാക്ഷിയാവേണ്ടി വന്നു ബാക്കി ഭാഗങ്ങളിൽ.പ്രണയത്തിന്റെ തീവ്രത കാട്ടുന്ന രംഗങ്ങളാൽ പിടിച്ചിരുത്തി ചിത്രം.ഇരുവരും തമ്മിലുള്ള പ്രണയമാണ് പിന്നീട് മുഴുവനുമുള്ള ചർച്ചാവിഷയം.അത് വളരെ ഗംഭീരമായാണ് സ്‌ക്രീനിൽ കാണിച്ചിരിക്കുന്നത്.കിടപ്പറ രംഗങ്ങളായിരുന്നു ആദ്യ പാതിയിൽ ഇടയ്ക്കിടെ വന്നിരുന്നതെങ്കിൽ ബാക്കി ഭാഗങ്ങളിൽ അവയുടെ കടന്നുവരവ് കൂടാതെ തന്നെ മികച്ച് ഔട്ട്പുട്ട് ലഭിക്കുന്നുണ്ട്.

💢ചിത്രത്തിന്റെ ക്ലൈമാക്സ് തന്ന അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.ആ സമയം കാതിൽ മുഴങ്ങുന്ന പശ്ചാത്തലസംഗീതവും ഷോട്ടിന്റെ മികവും അത്ര നേരം നൽകിയ ആസ്വാദനത്തേക്കാൾ ഒരുപടി മുന്നിൽ നിന്നുവെന്ന് പറയാതെ വയ്യ.

💢"Blue Is The Warmest Colour"ലൂടെ ഇഷ്ടം പിടിച്ചുപറ്റിയ Adele ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.സുന്ദരിയായിരുന്നു ഇതിലും കാണുവാൻ.കൂടെ Mathiasഉം ഇഷ്ടം പിടിച്ചുപറ്റി.ക്യാമറാകാഴ്ചകളും പശ്ചാത്തലസംഗീതവും ഗംഭീരമായിരുന്നു.പല സീനുകളുടെയും ജീവനായി നിന്നവ അവ രണ്ടുമാണ്.

🔻FINAL VERDICT🔻

പ്രണയവും മോഷണവും പ്രധാന വിഷയങ്ങളായി കൂട്ടിച്ചേർത്ത് കഥ മെനഞ്ഞ വളരെ മികച്ച ചിത്രം.കഥ ആവശ്യപ്പെടുന്ന വേഗതയിൽ മാത്രം സഞ്ചരിക്കുന്ന സിനിമ മനസ്സിന് നൽകിയത് മികച്ച അനുഭൂതിയാണ്.ബെൽജിയത്തിന്റെ ഓസ്കാർ എൻട്രിയായിരുന്ന ചിത്രം നല്ലൊരു അനുഭവം ആവുമെന്നതിൽ സംശയമില്ല.

MY RATING :: ★★★★☆

You Might Also Like

0 Comments