Mindscape aka Anna (2013) - 99 min

March 06, 2018

"സത്യം തേടി ഓർമ്മകളുടെ ഉള്ളറകളിലേക്ക് ഒരു സഞ്ചാരം."


🔻STORY LINE🔻

പോളിഗ്രാഫ് ടെസ്റ്റുകൾ പോലും കബളിപ്പിക്കപ്പെടുന്ന കാലത്ത് ഏറ്റവും വിശ്വാസയോഗ്യമായി വിലയിരുത്തപ്പെടുന്നത് "Mindscape" ടെക്‌നിക്ക് ആണ്.ഒരുവന്റെ ഓർമകളിലേക്ക് ഇറങ്ങിച്ചെന്ന് സത്യം തിരയുന്ന തന്ത്രം.പൂർണ്ണമായി അല്ലെങ്കിലും പരമാവധി വിജയം കൈക്കലാക്കുന്നുമുണ്ട് mindscaping.

ഇതിന് വേണ്ടി ട്രെയിൻ ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുണ്ട്.മറ്റുള്ളവരുടെ ഓർമകളിൽ സൂക്ഷ്മതയോടെ തിരഞ്ഞ് സത്യം കണ്ടെത്താൻ ത്രാണിയുള്ളവർ.അത്തരത്തിൽ പ്രമുഖനാണ് ജോണ്.തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന ഒരു ദുരന്തത്തിന് ശേഷം വീണ്ടും അയാൾ ജോലിയിലേക്ക് പ്രവേശിക്കുകയാണ്.

വളരെ നിസ്സാരമെന്ന് കരുതിയ ഒരു കേസാണ് അദ്ദേഹത്തിന് ആദ്യം കൈകാര്യം ചെയ്യേണ്ടി വരുന്നത്.അന്ന എന്ന 16കാരിയുടെ കേസ്.എന്നാൽ അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയർത്തിയ ഒന്നായി മാറുന്നു.

🔻BEHIND SCREEN🔻

Jorge Dorado സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് Mindscape.ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ചിത്രം കാണികൾക്കായി കരുതിവെച്ചിരിക്കുന്നത്.

അന്ന.പൂർണ്ണമായും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന ഒരു പെണ്കുട്ടി.എന്തൊക്കെയാണ് അവളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതെന്ന് പൂർണ്ണമായി ആർക്കും അറിയില്ല.അത് കണ്ടെത്തുക ഇനി ജോണിന്റെ ഊഴമാണ്.

ആദ്യമൊക്കെ അവളുടെ ഓർമകൾ മറ്റേതൊരാളുടെയും പോലെ കയറി ഇറങ്ങി പോയിരുന്ന ജോണിനെ പിന്നീട് പതിവായി വേട്ടയാടാൻ തുടങ്ങാൻ അധികം സമയം വേണ്ടിവന്നില്ല.ഓരോ ദിവസം കഴിയുന്തോറും അയാളുടെ ജീവിതം തന്നെ അവളുടെ സ്വപങ്ങളിൽ അത്യാസക്തമാകാൻ തുടങ്ങി.അയാളുടെ ഉറക്കം പോലും നഷ്ടപ്പെടുത്തക്ക വിധം അവ വേട്ടയാടാൻ ആരംഭിച്ചിരിക്കുന്നു.

സത്യത്തിൽ അവളുടെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിച്ചിരുന്നത്.? അവളുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണക്കാർ ആരൊക്കെയാണ്.? അവൾ ഇപ്പോൾ കാണിക്കുന്ന അടുപ്പം മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുമോ.? ചോദ്യങ്ങൾ നിരവധി ഉയർത്തിയ സാഹചര്യത്തിലാണ് ക്ളൈമാക്സിൽ ഒരു ട്വിസ്റ്റ് കൊണ്ട് ഞെട്ടിച്ച് കളഞ്ഞത്.എന്നാൽ ട്വിസ്റ്റിന്റെ പഞ്ച് പ്രതീക്ഷിച്ച രീതിയിൽ ഏറ്റതുമില്ല.

നിഗൂഢത നിറച്ചുള്ള കഥാസഞ്ചാരം.അന്ന എന്ന കഥാപാത്രത്തിന്റെ ഒളിമറ സൃഷ്ടിക്കുന്ന നിർമ്മിതി.ഏറ്റവും ഒടുവിൽ പൂർണ്ണ തൃപ്തി നൽകിയില്ലെങ്കിലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്.അങ്ങനെ ഒരു സൈക്കോളജിക്കൽ ത്രില്ലറിന് വേണ്ട ഘടകങ്ങൾ ആവോളമുണ്ട് ചിത്രത്തിൽ.

🔻ON SCREEN🔻

Mark Strongന്റെയും Taissa Farmigaയുടെയും മികച്ച പ്രകടനങ്ങൾ ചിത്രത്തിന് നല്ല രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്.കൂടെ ബാക്കിയുള്ളവരും നല്ല രീതിയിൽ അവരുടെ കഥാപാത്രങ്ങളെ ഭംഗിയുള്ളതാക്കി.

🔻MUSIC & TECHNICAL SIDES🔻

ഡാർക്ക് മൂഡ് സൃഷ്ടിക്കുന്നതിന് സംഗീതവും ഛായാഗ്രഹണവും ആവോളം സഹായിച്ചിട്ടുണ്ട്.ചിത്രത്തിന്റെ പരിചരണത്തിന് അവ ഗുണം ചെയ്തിട്ടുമുണ്ട്.ഭീതി സൃഷ്ടിക്കുന്ന പല ഷോട്ടുകളും മികച്ചുനിന്നു.

🔻FINAL VERDICT🔻

എല്ലാം കൊണ്ടും തികഞ്ഞ ഒന്നല്ല ഈ ചിത്രം.എന്നാൽ നല്ല ഒരു ട്വിസ്റ്റ് സമ്മാനിച്ച് സൈക്കോളജിക്കൽ ത്രില്ലർ എന്ന ലേബലിനോട് നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട് സംവിധായകൻ.ടെക്‌നിക്കൽ സൈഡുകൾ മികവ് പുലർത്തുന്ന ചിത്രം നിരാശ സമ്മാനിക്കുന്ന ഒന്നല്ല.ചില ചോദ്യങ്ങൾ ബാക്കി വെക്കുന്നു എങ്കിൽ കൂടി തൃപ്തി നൽകുന്നു ഈ ചിത്രം.

MY RATING :: ★★★☆☆

You Might Also Like

0 Comments