Ruby Sparks (2012) - 104 min
March 01, 2018
"സ്വപ്നത്തിൽ കണ്ട ആ പെണ്കുട്ടി.ഒരുപക്ഷേ അവനെ അത്രയേറെ സ്നേഹിക്കുന്ന ഒരാൾ ഉണ്ടാവില്ല.എന്നാൽ..."
🔻STORY LINE🔻
ചെറുപ്പത്തിൽ തന്നെ എഴുതാനുള്ള തന്റെ പാടവത്തിലൂടെ പണവും പ്രശസ്തി കൈവരിച്ച വ്യക്തിയായിരുന്നു കാൽവിൻ.അദ്ദേഹത്തിന്റെ പ്രശ്നം എന്തെന്നാൽ മറ്റുള്ളവരുമായി ചങ്ങാത്തം കൂടാനും സഹകരിക്കുവാനുമുള്ള മെന്റാലിറ്റി ഇല്ല.ആകെ ഉള്ള സുഹൃത്ത് സ്വന്തം സഹോദരനാണ്.
പുതിയ നോവൽ എഴുതാൻ ആശയം കിട്ടാതെ വിഷമിക്കുന്ന അവസ്ഥയിലാണ് അദ്ദേഹം സ്വപ്നം കണ്ട് തുടങ്ങിയത്.ഒരു സുന്ദരിയായ പെണ്കുട്ടി തന്നോട് സംസാരിക്കുന്നു.ഓരോ ദിവസവും ആ പെണ്കുട്ടി പല സ്വപ്നങ്ങളുടെ ഭാഗമായി.ആ സ്വപ്നങ്ങൾ തന്നെ തന്റെ അടുത്ത പുസ്തകത്തിന്റെ ഭാഗമാക്കാൻ കാൽവിൻ തീരുമാനിച്ചു.
പിന്നീട് ഓരോ ദിവസവും വിചിത്രമായ ചില സംഭവങ്ങൾ നടന്നു.താനും പപ്പിയും മാത്രമുള്ള വീട്ടിൽ നിന്ന് പെണ്കുട്ടികൾ ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടുകിട്ടാൻ തുടങ്ങി.ഒരു ദിവസം ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് നോക്കുമ്പോഴുണ്ട് അതാ നിൽക്കുന്നു താൻ നോവലിലെ കഥാപാത്രമാക്കിയ പെണ്കുട്ടി തന്റെ വീടിന്റെ അടുക്കളയിൽ..!!

🔻BEHIND SCREEN🔻
ഫാന്റസി പ്രമേയങ്ങൾ ഒരുപാട് കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും അതിൽ വ്യത്യസ്തത കൊണ്ടുവരുമ്പോഴാണ് ഹോളിവുഡ് ചിത്രങ്ങൾ ആസ്വാദിക്കാൻ പലപ്പോഴും സാധിക്കുന്നത്.Jonathan Daytonഉം Valerie Farisഉം ചേർന്നൊരുക്കിയ ചിത്രം കൈകാര്യം ചെയ്യുന്നത് രസകരമായ തീമാണ്.
താൻ സ്വപ്നങ്ങളിൽ കണ്ട് നോവലിലെ കഥാപാത്രമാക്കിയ റൂബി അതേ രൂപത്തിൽ, പുസ്തകത്തിൽ പ്രതിപാധിച്ചിട്ടുള്ള അതേ സ്വഭാവത്തിൽ തന്റെ മുന്നിൽ നിൽക്കുക.! ഏതൊരു വ്യക്തിയെയും ഞെട്ടിപ്പിക്കുന്ന സംഗതി തന്നെയാണ് അത്.ആദ്യം കാൽവിനും വലിയൊരു ഞെട്ടലിലായിരുന്നു.മറ്റുള്ളവരെ എന്ത് പറഞ്ഞ് വിശ്വസിപ്പിക്കുമെന്ന ചിന്തയാണ് അവനെ കൂടുതൽ അലട്ടിയത്.
രസകരമായി മുന്നേറുന്ന ചിത്രം കുറച്ച് സഞ്ചരിച്ച ശേഷം ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചില വസ്തുതകളാണ് മുന്നോട്ട് വെച്ചത്.ഒരിക്കലും പ്രതീക്ഷിച്ചതല്ല അത്തരത്തിലേക്ക് വഴിമാറുമെന്ന്.തനിക്കിഷ്ടപ്പെട്ട രീതിയിൽ റൂബിയെ മാറ്റിയെടുക്കാം കാൽവിന്.എന്നാൽ ഏറ്റവും കുറ്റമറ്റ സ്വഭാവം ഏതാണ്.തനിക്കിഷ്ടപ്പെടുന്ന, തന്നെ ഇഷ്ടപ്പെടുന്ന രീതിയിലേക്ക് ഒരാളെ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധ്യമാണോ.? തീർത്തും അസാധ്യം തന്നെ അത്.
ചിരിപ്പിക്കാനുള്ള രംഗങ്ങൾ യുക്തിക്കനുസരിച്ച് ഉൾപ്പെടുത്തിയിട്ടുണ്ട് സംവിധായകൻ.എന്നാൽ അതിനെക്കാളേറെ മനസ്സിൽ തട്ടും അവസാനത്തെ ഇരുപത് മിനിറ്റ്.ഭ്രാന്തമായ ചിന്തകളിലൂടെ കടന്ന് പോവുന്ന കാൽവിന്റെ ചെയ്തികൾ ഞെട്ടിക്കും.ഒപ്പം ഉപസംഹാരം ഒരു വിങ്ങലും സമ്മാനിച്ചേക്കാം.ബന്ധങ്ങളുടെ വില മനസ്സിലാക്കി തരുവാൻ ഒരു പരിധി വരെ ചിത്രത്തിനാവുന്നുണ്ട്.അതിനനുസരിച്ച് നിലവാരവും പുലർത്തുന്നുണ്ട് റൂബി സ്പാർക്ക്സ്

🔻ON SCREEN🔻
Paul dano, Zoe Kazan എന്നിവരുടെ മികച്ച പ്രകടനങ്ങൽ ചിത്രത്തിന് മുതൽക്കൂട്ടാണ്.ഇരുവരും തങ്ങളുടെ വേഷം ഭംഗിയായി ചെയ്തു.അവസാന രംഗങ്ങളിൽ കയ്യടി അർഹിക്കുന്നുണ്ട് ഇരുവരും.
🔻MUSIC & TECHNICAL SIDES🔻
ലളിതമായ പശ്ചാത്തലസംഗീതവും സുന്ദരമായി ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന ക്യാമറകണ്ണുകളും ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്.
🔻FINAL VERDICT🔻
"No one is perfect".അത് മനസ്സിൽ വെച്ചുകൊണ്ടാവണം ഓരോ മനുഷ്യരും ഭൂമിയിൽ ജീവിക്കേണ്ടത്.തന്റെ കുറവുകൾ മനസ്സിലാക്കുവാനും അതിനനുസരിച്ച് ആദ്യം സ്വയം മാറുവാനും ശ്രമിക്കുക.ശേഷം മറ്റുള്ളവരുടെ ഇഷ്ടം സമ്പാദിക്കാൻ പരിശ്രമിക്കുക.ചിരിക്കാനും അതിലേറെ ചിന്തിക്കാനും വക നല്കുന്നു ചിത്രം നിരാശ സമ്മാനിക്കാത്ത അനുഭവം ആയിരിക്കും.
MY RATING :: ★★★½

0 Comments