Chunks (2017) - 121 min

August 06, 2017

"കോളേജിലേക്ക് അവൾ അഡ്മിഷൻ എടുത്ത് വരുന്നെന്ന് അറിഞ്ഞപ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അത് മെക്കിലേക്കാവൂന്ന്..ഇനി എന്തൊക്കെ കാണണോ എന്തോ"



🔻Story Line🔻
എവിടെയൊക്കെയോ കണ്ട് മടുത്ത കഥയാണ് ചിത്രത്തിലേത്..പെൺകുട്ടികൾക്ക് ക്ഷാമമുള്ള മെക്ക് ഡിപാർട്മെന്റ്..അവിടേക്ക് ഒരു പെണ്കുട്ടി കടന്നു വരുന്നു..റിയ..


മെക്കിലെ പ്രധാന അലമ്പനായ റൊമാരിയോയുടെ കളിക്കൂട്ടുകാരിയാണ് റിയ..ഒരവസരത്തിൽ അവർ ഒന്നിച്ച് ഒരു ഗോവൻ ട്രിപ്പ് പോവുന്നു..ആ യാത്രയുടെ പശ്ചാത്തലത്തിൽ ഉരിത്തിരിയുന്ന ചില സംഭവ വികാസങ്ങളാണ് ചങ്ക്സിന്റെ കഥാസാരം..

🔻Behind Screen🔻
കഴിഞ്ഞ വർഷത്തെ സൈലന്റ് ഹിറ്റായ ഹാപ്പി വെഡ്ഡിങ്ങിന്റെ സംവിധായകൻ ഒമർ ലുലുവാണ് ചങ്ക്സ് അണിയിച്ചൊരുക്കിയിരിക്കുന്നത്..അനീഷ് അഹമ്മദ്,സനൂപ് തൈക്കൂടം,ജോസഫ് വിജേഷ് എന്നീ മൂവർ സംഘമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്..ഒട്ടും പ്രതീക്ഷയോ പബ്ലിസിറ്റിയോ ഇല്ലാതെ വന്ന ഹാപ്പി വെസ്സിങ്ങ് തീയറ്റർ വിട്ടത് മികച്ച വിജയം കൊയ്തുകൊണ്ടായിരുന്നു..എന്നാൽ വ്യക്തിപരമായി അതിലെ പല ഘടകങ്ങളോടും വിയോജിപ്പുണ്ടായിരുന്നു..തട്ടിക്കൂട്ട് കഥയും   ദ്വയാർഥ പ്രയോഗങ്ങളും കുത്തിനിറച്ച ഒരു ചിത്രം മാത്രമായി ഈയുള്ളവന് അനുഭവപ്പെട്ട ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിങ്ങ്..വൻ വിജയമായതോടെ സോഷ്യൽ മീഡിയകളിൽ സജീവമായിരുന്ന സംവിധായകൻ തന്റെ രണ്ടാം ചിത്രത്തിനും വമ്പൻ പ്രൊമോഷനാണ് നൽകിയത്..മറ്റുള്ള പുതുമുഖ സംവിധായകരും കൊച്ച് ചിത്രങ്ങൾ ഒരുക്കുന്നവരും മാത്രകയാക്കേണ്ട തരത്തിൽ ഉള്ള പ്രമോഷൻ..ആദ്യ ദിനത്തിൽ ചിത്രത്തിന് തടിച്ച്കൂടിയ യൂത്തന്മാരും ഈ പ്രമോഷന്റെ ഫലമായുണ്ടായത് തന്നെ..


ആദ്യ ചിത്രത്തിൽ കുറച്ച് പോരായ്മകൾ ഉണ്ടായിരുന്നെങ്കിലും അടുത്ത സംരംഭത്തിൽ അദ്ദേഹം മെച്ചപ്പെട്ടിട്ടുണ്ട്..എന്നാൽ അത് സ്ത്രീവിരുദ്ധതയുടെയും ദ്വയർത്ഥ പ്രയോഗങ്ങളുടെയും അതിപ്രസരത്തിലാണെന്ന് മാത്രം..ആദ്യ സിനിമയിൽ നായകന്റെ സഹപാഠി ആയിരുന്നു അതിന് ഇരയായതെങ്കിൽ രണ്ടാം ചിത്രത്തിൽ അറിവ് പകർന്ന് കൊടുക്കുന്ന അധ്യാപികയിൽ നിന്നും തുടങ്ങുന്നു അശ്ലീലത..ആദ്യ രംഗത്തിൽ തന്നെ ചിരി ഉണർത്തുവാനായുള്ള 'ടീച്ചറിന്റെ വട' പോലുള്ള പ്രയോഗങ്ങളിൽ നിന്ന് അത് തുടങ്ങുന്നു..അടുത്ത ചിത്രത്തിൽ ഇരയാവാനുള്ള ഭാഗ്യം ആർക്കാണോ..പിന്നീടങ്ങോട്ട് അവയുടെ ഘോഷയാത്ര ആയിരുന്നു..പുട്ടിന് പീര പോലെ ഓരോ കൗണ്ടർ ചലികളും..അതും നനഞ്ഞ പടക്കങ്ങൾ..നായികയുടെ വരവായപ്പോൾ അടുത്ത ഐറ്റം എത്തി..നായികയെ ശെരിക്കും 'മുതലാ'ക്കി എന്ന് തന്നെ പറയേണ്ടി വരും..ചിരിപ്പിക്കാൻ വേണ്ടി ഞാൻ ദ്വയാർത്ഥ പ്രയോഗങ്ങളെ മാത്രമേ ഞാൻ ആശ്രയിക്കൂ എന്നുള്ള സംവിധായകന്റെ പരസ്യമായ പ്രഖ്യാപനമാണ് ചിത്രത്തിലെ ഓരോ കോമഡികളും..

ശുദ്ധാഹാസ്യത്തിന്റെ ഒരു മേമ്പൊടി പോലുമില്ല ചിത്രത്തിൽ..എനിക്ക് ചിരി വന്ന രംഗങ്ങൾ വിരലിലെണ്ണാവുന്നവ മാത്രം..അതോ യൂത്തന്മാരെ മാത്രം മതി, ഫാമിലി വേണ്ട എന്നാണോ..അങ്ങനെയെങ്കിൽ വൈകാതെ ദ്വയാർത്ഥ പ്രയോഗങ്ങളുടെ ബ്രാൻഡ് നെയിം ആയി മാറാൻ സംവിധായകന് സാധിക്കും..

മെക്കിൽ ഒരു റാണി വന്നിട്ട് ആകെ ഒരു രംഗം മാത്രമാണ് ക്ലാസ്സ്മുറിയിലായി ഉള്ളത്..കോളേജ് ലൈഫിന്റെ മേന്മയായി അധികം രംഗങ്ങളോ അതിന്റെ ഫീൽ തരാൻ ഉതകുന്ന യാതൊന്നും ചിത്രത്തിലില്ല..കോളേജ് പിള്ളേർ എന്നാൽ വായിനോക്കികളും വെള്ളമടി ടീംസും മാത്രമാണെന്ന് തോന്നിപ്പോവും വിധമാണ് ചിത്രീകരണം..പേരിന് പോലും ആ കാലഘട്ടത്തിലെ ഒരു നല്ല വശം കാണിക്കുന്നില്ല എന്നത് മോശം തന്നെ..അങ്ങനെ വെറും തട്ടിക്കൂട്ടി ഒരുക്കിയിരിക്കിന്ന ഒരു കഥ മാത്രമാവുന്നു ചങ്ക്സിന്റേത്..

കട്ടപ്പനയിൽ ഹൃതിക് റോഷനിലെ നായകനെ പോലെ വെളുത്ത പെണ്ണിനെ പ്രേമിക്കുന്ന കറുത്തവൻ എന്ന അപകർഷത പേറി നടക്കുന്നവനാണ് നമ്മുടെ നായകനും..എന്നാൽ ഇത്തവണ തൊലിനിറത്തെ കളിയാക്കുന്നത് ഇത്തിരി കൂടിപ്പോയി..ഇത്തിരി അല്ല ഒത്തിരി..നായകനോട് ഇടപഴകുന്ന എല്ലാ കഥാപാത്രങ്ങളെക്കൊണ്ടും ഓരോ ഡയലോഗെങ്കിലും മറക്കാതെ പറയിക്കുവാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്..എന്തിനേരെ പറയുന്നു,നായിക പോലും..എന്നാൽ പെട്ടെന്നുള്ള മലക്കം മറിച്ചിൽ കൂടി കണ്ടപ്പോൾ അന്തംവിട്ട് ഇരിക്കാനേ പറ്റിയുള്ളൂ..

ആദ്യ ചിത്രത്തിലെ പോലെ തന്നെ ക്ലൈമാക്സിൽ ട്വിസ്റ്റുകളാണ്..അടപടലം ട്വിസ്റ്റ്..ട്വിസ്റ്റോട് ട്വിസ്റ്റ്..അസഹനീയം തന്നെ..മിനിറ്റിന് മിനിറ്റിന് പാട്ടുകൾ കൂടി ആയപ്പോൾ ആഹാ..കൂടെ ഭരണിപ്പാട്ടിന് സമമായ ഡയലോഗുകളും..

യൂത്തന്മാരെ മാർക്കറ്റ് ചെയ്ത് പരമാവധി തീയറ്ററിൽ എത്തിക്കാൻ സംവിധായകന് സാധിച്ചതിനാൽ ചിത്രം വിജയിക്കാതിരിക്കില്ല..എന്നാൽ എല്ലാ തവണയും ഇങ്ങനെതന്നെ ആയെന്ന് വരില്ല..

🔻On Screen🔻
നായകനായ റൊമാരിയോ ആയി എത്തിയത് ബാലു വർഗീസ് ആണ്..പ്രകടനം മോശം പറയാനില്ല..എന്നാലും സെലക്ഷനിൽ ശ്രദ്ധിച്ചാൽ നല്ലൊരു ഭാവി ഉണ്ടാവും..നായിക ഹണി റോസ് ഫീൽഡ് ഔട്ട് ആവതിരിക്കാൻ എന്തും കാണിക്കും എന്ന മട്ടിലാണെന്ന് തോന്നുന്നു ചിത്രം കമ്മിറ്റ് ചെയ്തത്..നല്ല വെറുപ്പിക്കൽ ആയിരുന്നു..നടിയുടെ ശരീരഘടന പരമാവധി ചൂഷണം ചെയ്തിട്ടുണ്ട്..


ധർമജൻ മാത്രമാണ് ഇടക്ക് ആശ്വാസം പകർന്നത്..ചില രംഗങ്ങളിൽ ചിരിപ്പിക്കാനായി..കുപ്പി,സിദ്ദിഖ്,ലാൽ,കൈലാഷ്,ഹരീഷ് തുടങ്ങി വൻ താരനിര തന്നെ ഉണ്ടെങ്കിലും ഒരു കാര്യവും ഇല്ലായിരുന്നു..എന്തിനോ വേണ്ടി കുറേ റോളുകൾ..ഗണപതി കിട്ടിയ കാശിന്റെ ഇരട്ടി പണിയെടുത്തിട്ടുണ്ട്..നിലം തൊട്ടിട്ടില്ല പുള്ളിക്കാരൻ..കുപ്പിയുടെ പ്രകടനം നന്നായിരുന്നു..നല്ല റോളുകൾ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നു പുള്ളിക്കാരന്..

🔻Music & Technical Sides🔻
ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തലസംഗീതം Big B, സാഗർ ഏലിയാസ് ജാക്കി,തട്ടത്തിൻ മറയത്ത് തുടങ്ങിയവയുടേത് ഒഴിച്ചാൽ ബാക്കി ഭാഗങ്ങളിലേത് ശരാശരി മാത്രം..പാട്ടുകൾ വെറും തട്ടിക്കൂട്ട്..അതും തുരുതുരാ ഇട്ട് ക്ഷമ പരീക്ഷിച്ചു..റിപ്പീറ്റ് മോഡിൽ ഇട്ട പല പശ്ചാത്തലസംഗീതവും വെറുപ്പിച്ചു..


ഛായാഗ്രഹണവും മികവ് പുലർത്തിയില്ല..ഗോവൻ രംഗങ്ങളും അവസാനത്തെ ഗാനവും കൊള്ളാം..പിന്നെ നായികയുടെ ശാരീരികവടിവും പറ്റുന്നത്ര ഒപ്പിയെടുത്തിട്ടുണ്ട്..

🔻Final Verdict🔻
തട്ടിക്കൂട്ട് കഥയും ദ്വയാർത്ഥ പ്രയോഗങ്ങളും വർണവിവേചനവും സ്ത്രവിരുദ്ധതയും എല്ലാം കൂട്ടിക്കലർത്തിയ ഒരു അറുബോറൻ സൃഷ്ടി..കൂട്ടുകാരുമായി ചിത്രം കാണാൻ പോവുന്ന യൂത്തന്മാർക് സിനിമ ഇഷ്ടപ്പെട്ടേക്കാം..എന്നാൽ കുടുംബസമേതം പോകരുത്..അത്ര നിർബന്ധം ആണെങ്കിൽ മായമോഹിനിയും കസബയുമൊക്കെ കുടുംബസമേതം വീട്ടിലിരുന്ന് കാണുക..


സംവിധായന്റെ ഭാഷയിൽ പറഞ്ഞാൽ ഞാനും ഒരു പാൽകുപ്പിയായി..

ഇത്തരം സൃഷ്ടികൾ വിജയിപ്പിക്കുമ്പോൾ നമ്മൾ മലയാള സിനിമയെ പിന്നോട്ടടിക്കുകയാണ് ചെയ്യുന്നത്..അതും വളരെ മികച്ച സിനിമകൾ റിലീസ് ചെയ്യുന്ന ഈ സമയത്ത്‌..വീണ്ടും ഈ പ്രവണത വർധിച്ച് വരാൻ തക്ക പ്രോത്സാഹനം കൊടുക്കരുത്..കുറച്ച് തുണ്ട് ക്ലിപ്ലിങ്ങ്സുകൾ കൂടി തിരുകിക്കയറ്റിയിരുന്നെങ്കിൽ 'A' പടം ഓടുന്ന വല്ല തീയേറ്ററുകളിൽ ഇറക്കാമായിരുന്നു..നല്ല ചിത്രങ്ങൾക് ഓടാനുള്ള സെന്ററുകൾ കിട്ടിയേനേ..

സിനിമയുടെ ആദ്യ രംഗം മുതൽ ഒരു സംശയം ഉടലെടുത്തിരുന്നു..എന്നാലും ചങ്ക്സിങ്ങനെ ക്ലീൻ 'U' സർട്ടിഫിക്കേറ്റ് കിട്ടി..??ഇനി സെൻസർ ബോർഡ് ഉറങ്ങിപ്പോയോ ആവോ..

My Rating :: ★☆☆☆☆

You Might Also Like

0 Comments