Neruda (2016) - 107 min

March 22, 2018

“Tonight I can write the saddest lines
I loved her, and sometimes she loved me too.”


💢പ്രശസ്ത കമ്മ്യൂണിസ്റ്റ് നേതാവും അതിലുപരി കവിയുമായ പാബ്ലോ നെരൂദയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. 1946ൽ കമ്മ്യൂണിസ്റ്റ് പിന്തുണയോടെ ഭരണം കയ്യടക്കിയ ചിലിയുടെ പ്രസിഡന്റ് അവർക്കെതിരെ തിരിയുകയും അവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിടുകയും ചെയ്തു. ആ കൂട്ടത്തിൽ അവിടുത്തെ സെനറ്റർ കൂടിയായിരുന്ന നെരൂദയെയും അറസ്റ്റ് ചെയ്യാനുള്ള വാറന്റ് കൈമാറി. പിന്നീട് അദ്ദേഹത്തിന് ഒളിവിൽ പാർക്കലിന്റെ നാളുകളായിരുന്നു.

കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ശക്തികേന്ദ്രമായിരുന്ന നെരൂദയെ എന്ത് വില കൊടുത്തും അറസ്റ്റ് ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഭരണകൂടം ഓസ്‌കാറിനെ നിയമിക്കുന്നത്. തന്റെ ശത്രുവിനെ കൂടുതൽ അറിയുവാൻ ശ്രമിക്കുന്ന ഓസ്‌കാറിന്‌ അദ്ദേഹത്തിന്റെ കവിതകൾ വേട്ടയാടാൻ അധികം സമയം വേണ്ടിവന്നിരുന്നില്ല. അങ്ങനെ അദ്ദേഹവും നെരൂദയും തമ്മിലുള്ള അകലം ക്രമേണ കുറഞ്ഞുകൊണ്ടിരുന്നു.

💢ലോകപ്രസിദ്ധമായ കവിയും കമ്മ്യൂണിസ്റ്റുമാണ് പാബ്ലോ നെരൂദ. ചിലിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വളർത്തുന്നതിലും അത് ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിലും പ്രധാന പങ്ക് അദ്ദേഹം വഹിച്ചിരുന്നു. ഒടുവിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിലെത്തിയപ്പോൾ അവരുടെ കൈത്താങ്ങായി നിന്നതും നെരൂദയായിരുന്നു. അത്തരത്തിൽ പ്രശസ്തിയാർജ്ജിച്ച വ്യക്തിയുടെ ജീവിതത്തിലെ ഒരു സുപ്രധാന കാലഘട്ടമാണ് ചിത്രം കാട്ടിത്തരുന്നത്.

💢കവിതകൾ കൊണ്ട് ജനമനസ്സുകളെ കീഴടക്കിയിരുന്ന നെരൂദയെ കണ്ടെത്താനായി ഓസ്കാർ എന്ന ചെറുപ്പക്കാരൻ പോലീസ് ഉദ്ധ്യോഗസ്ഥൻ നിയമിക്കപ്പെടുന്നതും അദ്ദേഹത്തെ കൂടുതൽ അടുത്തറിയുന്നതിലുമൂടെ ചിത്രം മുന്നോട്ട് പോവ്വുന്നു. ഒരു ക്യാറ്റ് & മൗസ് ജയിൻ പോലെ തോന്നിപ്പിച്ചേക്കാമായിരുന്ന കഥ, പക്ഷെ ഒരിക്കൽ പോലും പിടിച്ചിരുത്തുന്നതായി തോന്നിയില്ല. മാത്രമല്ല കമ്മ്യൂണിസ്റ്റ് നേതാവ് എന്നതിലുപരി ഒരു കവിയായി മാത്രമാണ് അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നതും. അതുകൊണ്ട് തന്നെ വിപ്ലവത്തിന്റെ ചൂട് ഒരിക്കൽ പോലും അനുഭവിക്കാൻ സാധിക്കുന്നില്ല നെരൂദയിൽ.

💢നെരൂദയായി Luis Gneccoയുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ നെടുന്തൂണായി പലപ്പോഴും തോന്നിയത്. പലപ്പോഴും സന്ദർഭങ്ങൾക്ക് ജീവൻ കൊടുക്കാൻ അദ്ദേഹത്തിന്റെ ശൈലികൾക്ക് സാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ചില പ്രത്യേക സന്ദർഭങ്ങളിലുള്ള ചെയ്തികൾ ആദ്യം മടുപ്പ് അനുഭവിപ്പിക്കുന്നതും ശേഷം ആലോചിക്കുമ്പോൾ തൃപ്തികരമായി തോന്നുകയും ചെയ്തു. എങ്കിലും ആദർശധീരനായ ഒരു നേതാവിൽ നിന്നും ഇങ്ങനെയൊക്കെ പ്രതീക്ഷിക്കാമോ എന്ന ചോദ്യം പലപ്പോഴും മനസ്സിൽ ഉണർന്നു.

🔻FINAL VERDICT🔻

കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ ജീവിതത്തെ പറ്റി യാതൊരു ആമുഖവുമില്ലാതെ നേരിട്ട് കഥ പറയുന്ന കാലഘട്ടത്തിലേക്ക് കടക്കുന്നത് നല്ലൊരു നീക്കമായി തോന്നിയില്ല. അതുതന്നെയാണ് ആസ്വാദനത്തെ പിന്നോട്ട് വലിച്ച ഘടകവും. 89ആം ഓസ്കാറിലേക്ക് ചിലിയുടെ ഒഫിഷ്യൽ എൻട്രി ആയിരുന്ന ചിത്രം ശരാശരി സംതൃപ്തി നൽകി അവസാനിക്കുന്ന ഒന്നായി മാറി.

MY RATING :: ★★★☆☆

You Might Also Like

0 Comments