Forgotten (2017) - 108 min
March 07, 2018
"സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ ഒരു യാത്ര."
💢ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റപ്പോൾ അവൻ (Jin Seok) ഒരു യാത്രയിലായിരുന്നു.തന്റെ അച്ഛനോടും അമ്മയോടും ചേട്ടനോടുമൊത്തുള്ള ഒരു യാത്ര.തങ്ങളുടെ പുതിയ വീട്ടിലേക്ക്.പുതിയ അന്തരീക്ഷത്തിലേക്ക്.താൻ മാത്രകയാക്കാൻ ആഗ്രഹിച്ചിരുന്ന ചേട്ടനോടൊപ്പം മുറി പങ്കിട്ട് പഠനത്തിലും ശേഷം ഉറക്കത്തിലും അവൻ മുഴുകി.ഡിപ്രഷൻ തുടരെ വേട്ടയാടുന്ന അവൻ ടാബ്‌ലറ്റുകളുകളിൽ അഭയം കണ്ടെത്തി.
അങ്ങനെയിരിക്കെ ഒരിക്കൽ അവന്റെ മുന്നിൽ വെച്ച് ചേട്ടൻ കിഡ്നാപ്പ് ചെയ്യപ്പെടുന്നു.വളരെ പരിശ്രമിച്ചിട്ടും ചേട്ടനെ കണ്ടെത്താനാവാത്തതിന്റെ വിഷമത്തിൽ ഇരിക്കെയാണ് ദിവസങ്ങൾക്ക് ശേഷം വീട്ടിലേക്ക് ചേട്ടൻ എത്തിച്ചേർന്നത്.നടന്നതെന്തെന്ന് അദ്ദേഹത്തിന് ഓർമയില്ല.എന്നാൽ പൂർണ്ണ ആരോഗ്യവാനാണ് അദ്ദേഹം.
തുടർന്ന് വന്ന ദിനങ്ങളിൽ പലപ്പോഴും Jin-Seokന് സംശയങ്ങൾ ഉദിച്ചു.ഇത്രയും നാൾ താൻ കണ്ട ചേട്ടനാണ് ഇപ്പോൾ കൂടെയുള്ളത്.സ്വഭാവത്തിൽ പല മാറ്റങ്ങളും സംഭവിച്ചിരിക്കുന്നു.എന്താണ് യഥാർത്ഥത്തിൽ അന്ന് രാത്രി നടന്നത്.ചേട്ടന് എന്താണ് ഇപ്പോൾ ഇത്തരം മാറ്റങ്ങൾ.ചോദ്യങ്ങൾ മനസ്സിൽ ഉരിത്തിരിഞ്ഞു.തുടർന്ന് അതിന് ഉത്തരം തേടാനുള്ള ശ്രമമായി.
💢ശരാശരി വേഗത്തിൽ തുടക്കം കുറിക്കുന്ന ചിത്രം പാതിയോടടുക്കുമ്പോൾ വേഗത കൂട്ടി ത്രില്ലർ പരിവേഷം സ്വീകരിക്കുന്നു.സൈക്കോളജിക്കലായി ഒരു വഴിത്തിരിവ് സമ്മാനിക്കുന്ന ചിത്രം ഒളിപ്പിച്ച് വെക്കുന്നുണ്ട് ചിത്രം.ശേഷമുള്ള സഞ്ചാരം നല്ല പേസിലാണ്.അതുവരെ കണ്ട കഥാപാത്രങ്ങളും സ്വഭാവവും പെട്ടെന്ന് മാറ്റം വരുമ്പോഴുണ്ടാവുന്ന ഞെട്ടൽ പ്രകടമാവുന്നുണ്ട്.
💢മിസ്റ്ററി ത്രില്ലർ എന്ന ലേബലിനോട് പൂർണ്ണമായും നീതി പുലർത്തുന്നുണ്ട് ചിത്രം.അതിനുവേണ്ട അന്തരീക്ഷവും അവതരണവും പലവുരു കണ്ടതാണെങ്കിലും മടുപ്പ് തോന്നാത്ത വിധം ചിത്രീകരിച്ചിട്ടുണ്ട്.കൂടെ മികച്ച പ്രകടനങ്ങളും തൃപ്തി നൽകുന്ന ക്ളൈമാക്‌സും കൂടിയാവുമ്പോൾ തൃപ്തി നൽകുന്ന ചിത്രമാവുന്നു Forgotten.
🔻FINAL VERDICT🔻
പതിയെ തുടങ്ങി പടിപടിയായി പേസ് കൂടുന്ന ചിത്രമാണ് Forgotten.എന്നാൽ അതൊരു മികച്ച മൂവ് ആണെന്നാണ് തോന്നിയത്.മിസ്റ്ററി കാത്തുസൂക്ഷിക്കും വിധം ഒരു മറ സൃഷ്ടിച്ച് മുന്നേറുന്ന ചിത്രം പാതിവഴിയിൽ അപ്രതീക്ഷിതമായ ട്വിസ്റ്റും തൃപ്തി നൽകുന്ന ക്ളൈമാക്‌സും നൽകി അവസാനിക്കുന്നു.മിസ്റ്ററി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി സമീപിക്കാം.
MY RATING :: ★★★½
0 Comments