Incredibles 2 (2018) - 118 min

June 28, 2018

സൂപ്പർ ഹീറോ കുടുംബത്തിന്റെ കഥ ഇൻക്രെഡിബിൾസിൽ സംവിധായകൻ പറഞ്ഞപ്പോ വളറെയധികം ആസ്വദിച്ചിരുന്നു. പല തവണ റിപ്പീറ്റ് അടിച്ച് ആ സിനിമ കണ്ടിട്ടുമുണ്ട്. രണ്ടാം ഭാഗം അന്നൗൺസ് ചെയ്തപ്പോൾ തീയേറ്ററിൽ തന്നെ കാണുമെന്ന് ഉറപ്പിച്ചതുമാണ്. എന്നാൽ സ്വല്പം വൈകിയെന്ന് മാത്രം.


🔻STORY LINE🔻

സൂപ്പർ ഹീറോകൾ ഇല്ലീഗലായി തന്നെ ഇപ്പോഴും നിലനിൽക്കുന്നു. പല തവണ രക്ഷിക്കാൻ ശ്രമിക്കുമ്പോഴും പാളിച്ചകൾ മാത്രം കണ്ടെത്താൻ വെമ്പൽ കൊള്ളുകയാണ് ഗവണ്മെന്റ്. അതുകൊണ്ട് തന്നെ മറ്റാർക്കും അധികം പരിചിതമല്ലാത്ത ഒരിടത്തേക്ക് മാറി താമസിക്കേണ്ടി വന്നിരിക്കുകയാണ് ബോബിനും കുടുംബത്തിനും. എന്നാൽ എന്നെങ്കിലും ഇതിനൊരു ശമനം ലഭിക്കുമെന്ന പ്രതീക്ഷയും അവർക്കുണ്ട്.

ആ സമയത്താണ് ബോബിന്റെ മുന്നിലേക്ക് ഫ്രോസോൺ വിൻസ്റ്റണിനെ പരിചയപ്പെടുത്തുന്നത്. ഇല്ലീഗൽ എന്ന നിയമം മാറ്റി ലീഗൽ ആക്കാനുള്ള മാർഗങ്ങളും തന്ത്രങ്ങളും അവരുടെ പക്കലുണ്ട്. അവരുടെ പ്ലാനുകളിൽ ആകൃഷ്ടരായ ബോബും സംഘവും അതിനായി പുറപ്പെടുന്നു.

🔻BEHIND SCREEN🔻

ആദ്യ ഭാഗം സംവിധാനം ചെയ്ത Brad Bird തന്നെയാണ് രണ്ടാം ഭാഗത്തിനും കഥയൊരുക്കിയിരിക്കുന്നത്. സംവിധാനവും അദ്ദേഹം തന്നെ. ഇതിന് മുമ്പുള്ള അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ഇഷ്ടപ്പെട്ടിരുന്നതിനാൽ പ്രതീക്ഷ ഉണ്ടായിരുന്നു അദ്ദേഹത്തിൽ. അത് തീരെ തെറ്റിയതുമില്ല.

ഇത്തവണ ബോബിനേക്കാൾ കൂടുതൽ സൂപ്പർ ഹീറോ എലമെൻറ്സ് ഹെലനാണ്. അത് കാണാനും നല്ല രസാരുന്നു. ബോബിന്റെ അച്ഛൻ വേഷം കണക്കില്ലാതെ നർമ്മം പകരുന്നുണ്ട്. കൂടെ മക്കളും. പ്രതേകിച്ച് ജാക്ക്-ജാക്ക്. ജാക്കിന്റെ സൂപ്പർ ഹീറോ പവറുകൾ അപാരമായിരുന്നു. അത് ആദ്യമായി കാണിക്കുന്ന സീനൊക്കെ നിർത്താതെ ചിരിയായിരുന്നു. അതോടൊപ്പം ആനിമേഷൻ വർക്കുകൾ കൊണ്ട് അമ്പരപ്പിക്കാനും അവർ മറന്നില്ല.

അധികം പ്രതീക്ഷിക്കാത്ത രീതിയിൽ മുന്നേറുന്ന കഥയും അതോടൊപ്പം ഒരുക്കിവെച്ച ചെറിയൊരു സസ്‌പെൻസും കൂടെ ക്ലൈമാക്സിലെ കിടിലൻ ആക്ഷൻ സീനുകളും കൂടിയാവുമ്പോൾ ആദ്യ ഭാഗത്തേക്കാൾ തൃപ്തി നൽകി രണ്ടാം ഭാഗം. ഒരുപക്ഷെ തീയേറ്ററിൽ കണ്ടതുകൊണ്ടാവാം അത്.

🔻FINAL VERDICT🔻

വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടുള്ള പിക്‌സാറിന്റെ ട്രീറ്റാണ് ഇൻക്രെഡിബിൾസ് 2. തീയേറ്ററിൽ തന്നെ ആസ്വദിക്കേണ്ട, കിടിലൻ അനുഭവമാകുന്ന മികച്ച ചിത്രം. ഒരുപാട് ചിരിക്കാനും അതോടൊപ്പം ആക്ഷൻ ആസ്വദിക്കാനും 3Dയിൽ തന്നെ കാണാൻ ശ്രമിക്കുക.

MY RATING :: ★★★★☆

You Might Also Like

0 Comments