The phone (2015) - 115 min

March 01, 2017



Ko Dong-ho തന്റെ ബിസിനസ്സ് സാമ്രാജ്യം വിജയകരമായി പടുത്തുയർത്തിയ വ്യക്തിയാണ്.. ഭാര്യ Jo Yeong-Soo ഒരു ഡോക്ടറും.. എല്ലാ കുടുംബത്തിലേയും പോലെ ചില സൗന്ദര്യപ്പിണക്കങ്ങളൊക്കെയായി മുന്നോട്ട് പോവുന്ന കുടുംബം.. എന്നാൽ പെട്ടെന്നൊരു ദിവസം തന്റെ ഭാര്യയെ ആരോ കൊലപ്പെടുത്തിയതായി അറിയുന്ന K0 മാനസികമായി തളരുന്നു.. ഒരു വർഷം പരിശ്രമിച്ചിട്ടും കുറ്റവാളിയെ കണ്ടെത്താനാവാത്തത് അദ്ധേഹത്തെ ഒന്നുകൂടി അസ്വസ്ഥൻ ആക്കുന്നു..

എന്നാൽ കൊലപാതകം കഴിഞ്ഞ് കൃത്യം ഒരു വർഷത്തിന് ശേഷം അതേ ഡേറ്റിൽ അദ്ധേഹത്തിന്റെ ഫോണിലേക്ക് അദ്ധേഹത്തിന്റെ ഭാര്യയുടെ നമ്പറിൽ നിന്നും കോൾ വരുന്നു.. ഫോൺ എടുക്കുന്ന Ko കേൾക്കുന്നത് തന്റെ ഭാര്യയുടെ ശബ്ദവും.. ആദ്യം വലിയ ഞെട്ടലും അമ്പരപ്പും ഉണ്ടായിരുന്ന Ko പതിയെ അത് വിശ്വസിച്ച് തുടങ്ങി.. ഭാര്യ പറഞ്ഞ കാര്യങ്ങൾ വെച്ച് കണക്ക് കൂട്ടി നോക്കിയപ്പോൾ കൊലപാതകം നടന്ന ദിവസത്തിലാണ് ഭാര്യ ഇപ്പോൾ ഉള്ളതെന്ന് Ko മനസ്സിലാക്കുന്നു.. തുടർന്ന് കൊലപാതകത്തിൽ നിന്ന് ഭാര്യയെ രക്ഷപ്പെടുത്താനും കൊലപാതകി ആരെന്ന് കണ്ടുപിടിക്കാനുള്ള Koയുടെ ശ്രമമാണ് 'The phone' എന്ന ചിത്രത്തിൽ പറയുന്നത്..

സംവിധായകൻ  Kim bong-ju ആദ്യ ചിത്രമാണ് 'The Phone' ഒരുക്കിയിരിക്കുന്നത്..Son hyun-ju, Uhn ji-won, Bae seong-woo, Hwang bo-ra തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.. ചിത്രം കാണുമ്പോൾ ചില ഹോളിവുഡ് ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയത് പോലെ തോന്നാം.. എന്നാലും ആദ്യ ചിത്രമെന്ന നിലയിൽ സംവിധായകന്റെ മികച്ച ഒരു വർക്കാണ് ചിത്രം.. പ്രേക്ഷകനെ സിനിമയിലുടനീളം ത്രില്ലടിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

അഭിനേതാക്കൾ നല്ല പ്രകടനം ചിത്രത്തിലുടനീളം കാഴ്ച്ചവെച്ചു.. പശ്ചാത്തല സംഗീതവും ക്യാമറയും ചിത്രത്തിന് വേഗത നൽകുന്നതിന് സഹായിച്ചിട്ടുണ്ട്.. ചിത്രത്തിനിടക്ക് ചില സംശയങ്ങൾ ഉദിക്കുമെങ്കിലും അവസാനം അവ എല്ലാം നികത്തുന്നുണ്ട്.. മൊത്തത്തിൽ Mystery- Thriller വിഭാഗത്തിൽ പെടുന്ന,genreയോട് നീതി പുലർത്തിയ നല്ലൊരു ചിത്രമാണ് The Phone..

My Rating :: 3.5/5

Link :: https://monova.org/torrent/41079559/The.Phone.2015.DVDRip.450MB.Ganool.html

You Might Also Like

0 Comments