Following (1998) - 70 min

March 11, 2017



ഞാൻ ഏറ്റവും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംവിധായകൻ ആരെന്ന് ചോദിച്ചാൽ രണ്ടിലൊന്ന് ആലോചിക്കാതെ പൊടുന്നനെ ഒരുത്തരം നൽകാനാവും.. അത് 'Christopher Nolan' ആണ്..കാരണം എന്തെന്ന് ചോദിച്ചാൽ അത്‌ പലതാണ്.. ജോക്കർ എന്ന വില്ലനെ നാം ഇത്രയേറെ സ്നേഹിക്കാൻ കാരണക്കാരനായ Nolan.. 'ബാറ്റ്മാനിലൂടെ' സൂപ്പർ ഹീറോ എന്ന പദത്തിന് വേറൊരു നിർവചനം കൊണ്ടുവന്ന Nolan.. Intestellarലൂടെ സയൻസിന് ചർച്ച ചെയ്യാൻ പുതു ആശയങ്ങൾ നൽകിയ Nolan.. അങ്ങനെ നീണ്ടുപോവുന്നു ആ പട്ടിക..

തന്റെ ആദ്യ നോവലിന് ഒരു കഥാപാത്രത്തെ കിട്ടാനായി ഒരു യുവ എഴുത്തുകാരൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണ്.. ജനത്തിരക്കേറിയ തെരുവുകളിൽ തനിക്ക് സാധിക്കുന്നവരെയൊക്കെ പിന്തുടർന്ന് അവരുടെ ചെയ്തികളെ വീക്ഷിക്കുന്നുണ്ട് അദ്ദേഹം.. എന്നാൽ അത് ഒരാളിലേക്ക് കേന്ദ്രീകൃതമാവാതിരിക്കാൻ ചില നിയമങ്ങളൊക്കെ അദ്ധേഹം തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. എന്നാൽ സുമുഖനായ, മാന്യനെന്ന് തോന്നിക്കുന്ന ഒരു യുവാവിനെ  കണ്ടപ്പോൾ അദ്ദേഹത്തിന് എന്തോ പ്രത്യേകത തോന്നുകയും അദ്ധേഹത്തിന്റെ ശ്രദ്ധാകേന്ദ്രമായി ആ വ്യക്തി മാറുകയും ചെയ്യുന്നു.. താൻ മറ്റൊരാളാൽ ശ്രദ്ധിക്കപ്പെടുകയാണ് എന്ന് മനസ്സിലാക്കുന്ന മാന്യൻ എഴുത്തുകാരനെ താൻ ഒരു കള്ളനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും തന്റെ കൂടെ കൂടാൻ എഴുത്തുകാരനെ ക്ഷണിക്കുകയും ചെയ്യുന്നു.. തുടർന്ന് ഇരുവരും ഒരുമിച്ച് മോഷണത്തിനായി ഇറങ്ങുന്നു..

Nolanന്റെ ആദ്യ ചിത്രമായ 'Following'ന്റെ ത്രെഡ് ആണ് മേൽപറഞ്ഞത്.. തന്റെ ആദ്യ ചിത്രം സ്ക്രീനിലെത്തിക്കാൻ Nolan സഹിച്ച ബുദ്ധിമുട്ടും ത്യാഗവും വിട്ടുവീഴ്ച്ചയും ചില്ലറയല്ല.. Nolan തന്നെയാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്.. തനിക്ക് ലഭിച്ചിരുന്ന സാലറിയിൽ നിന്നാണ് നിർമാണത്തിനായുള്ള വക കണ്ടെത്തിയിരുന്നത്.. ഏറ്റവും കുറഞ്ഞ ചിലവിൽ സിനിമ ഒരുക്കുന്നതിനായി അദ്ദേഹം നടത്തിയ വിട്ടുവീഴ്ച്ചയും പരിശ്രമവും വളരെ വലുതാണ്.. സിനിമയിലെ ഏറ്റവും ചിലവേറിയ ഘടകം അത് ഷൂട്ട് ചെയ്യാനാവശ്യമായ 16mm film Stock വാങ്ങുക എന്നതായിരുന്നു.. അതിന്റെ ഉപയോഗം പരിധിക്കുള്ളിൽ തന്നെ നിർത്താനും അനാവശ്യമായി പാഴായി പോവാതിരിക്കാനും കുറേ തവണ പരിശീലിച്ച് കഴിഞ്ഞിട്ടാണ് ടേക്ക് എടുത്തിരുന്നത്.. പ്രൊഫഷണൽ ലൈറ്റിംഗ് സാമഗ്രികളുടെ വർധിച്ച ചിലവ് മൂലം ലഭ്യമായിരുന്ന ലൈറ്റ് വെച്ചായിരുന്നു ഷൂട്ടിംഗ് അധികവും.. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിർമാതാവിന്റെയും കുപ്പായത്തിന് പുറമെ എഡിറ്റിംഗിലും ഫോട്ടോഗ്രഫിയിലും അദ്ദേഹം തന്റെ ആദ്യ സംരഭത്തിൽ പങ്കാളിയായി..

ഇനി ചിത്രത്തിലേക്ക്.. പതിഞ്ഞ താളത്തിലാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്.. സാധാരണ ഒരു സിനിമ അവലംബിക്കാറുള്ള ആഖ്യാനരീതിയാണ് ആദ്യം ചിത്രത്തിന്റേത്.. എന്നാൽ കുറച്ച് മുന്നോട്ട് ചെല്ലുമ്പോൾ കഥയുടെ ആഖ്യാനരീതി മാറുന്നു.. Nolanന്റെ തന്നെ Pristigeലെ പോലെ പാരലലായി 2 സമയത്തെ കഥ പറഞ്ഞു പോവുന്ന രീതിയാണ് പിന്നീട്.. ചില സംശയങ്ങൾ ഇടക്ക് ഉടലെടുത്തെങ്കിലും അവസാനത്തിലേക്ക് എത്തുന്തോറും ഓരോന്നായി മാറിവന്നു.. ചിലപ്പോൾ ചിത്രം ബ്ലാക്ക് & വൈറ്റിൽ ആയത് കൊണ്ടാവാം അങ്ങനെ ഉണ്ടായത്.. പതിയെ വേഗത കൂടി വന്ന കഥ കാണികളെ ത്രില്ലടിപ്പിക്കാൻ പോന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്.. ക്ലൈമാക്സ് അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു.. കിടിലൻ ട്വിസ്റ്റുകൾ.. തികച്ചും അപ്രതീക്ഷിതമായവ.. അങ്ങനെ മൊത്തത്തിൽ ഒരു മികച്ച ചിത്രം പ്രേക്ഷകന് സമ്മാനിക്കാൻ സംവിധായകനായി..

Jeremy TTheobald,Alex haw,Lucy Russell, John nolan എന്നിവരാണ് ചിത്രത്തിൽ പ്രമുഖ വേഷങ്ങൾ ചെയ്തിരിക്കുന്നത്.. Nolanന്റെ സഹോദരനായJonthan Nolan ചിത്രത്തിൽ ചെറിയൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.. ഏവരും മികച്ച രീതിയിൽ തന്നെ തങ്ങളുടെ വേഷങ്ങൾ കൈകാര്യം ചെയ്തു.. ക്യാമറയും പശ്ചാത്തല സംഗീതവും ചിത്രത്തോട് ചേർന്ന് നിൽക്കുന്നവ.. എഡിറ്റിംഗ് ഒരു പ്രധാന ഘടകമാവുന്ന ചിത്രത്തിൽ സംവിധായകൻ തന്നെ എഡിറ്റർ ആയതിന്റെ മേന്മ അറിയാനുണ്ട്.. പോരായ്മകളെ മറക്കുന്ന തരത്തിലുള്ള എഡിറ്റിംഗ്.. അങ്ങനെ ഘടകങ്ങളൊക്കെ ചിത്രത്തിന് അനുകൂലമായി വന്നിട്ടുണ്ട്..

തന്റെ ആദ്യ ചിത്രത്തിൽ തന്നെ പരിമിതികളിൽ നിന്ന് കൊണ്ട് പ്രേക്ഷകനെ കയ്യിലെടുക്കാൻ സംവിധായകനായി.. അതിന്റെ ഫലമാണ് ചിത്രത്തിനുണ്ടായ വൻ വിജയം.. ആദ്യ ചിത്രത്തിന് വേണ്ടി സംവിധായകന്റെ വിട്ടുവീഴ്ച്ചകളെ പറ്റി അറിഞ്ഞപ്പോൾ അദ്ധേഹത്തിനോടുള്ള ബഹുമാനവും ആരാധനയും വർധിച്ചു.. അദ്ദേഹത്തിന്റെ തുടർന്നുള്ള ചിത്രത്തിന് വേണ്ടി അക്ഷമനായി കാത്തിരിക്കുന്നു..

My Rating:: ★★★★☆

You Might Also Like

0 Comments