Kappiri Thuruthu (2016) - 117 min

March 29, 2017


മഴവിൽ മനോരമയിലെ 'D2' കണ്ടിട്ടുള്ളവർ പെട്ടെന്ന് മറക്കാത്ത 2 മുഖങ്ങളാണ് ആദിലിന്റെയും പേർളിയുടെയും..അമ്മാതിരി വെറുപ്പിക്കലാണ് പരിപാടിയുടെ അവതാരകരായിരുന്ന ഇരുവരും കാഴ്ച്ചവെച്ചത്..ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമാണ് 'കാപ്പിരി തുരുത്ത്'

ഡച്ച്-ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന സമയത്തെ കൊച്ചിയുടെ കഥയാണ് ചിത്രം പറയുന്നത്.. സംഗീതത്തെ നെഞ്ചോട് ചേർത്ത കൊച്ചിയുടെയും കൊച്ചിക്കാരുടെയും കഥ..നാനാജാതിമതസ്ഥരും കൊച്ചിയിൽ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നെങ്കിലും എല്ലാവരും സ്വന്തം കൂടപ്പിറപ്പുകളെ പോലെയാണ് കഴിഞ്ഞിരുന്നത്..എല്ലാ മതസ്ഥരുടെയും കലകളെയും അവർ വളരെയധികം ആസ്വദിച്ചിരുന്നു..ആ സമയത്ത് കൊച്ചിയുടെ പ്രിയ ഗായകനായിരുന്നു മെഹബൂബ്..അവിടുത്തെ ഓരോ മണൽത്തരി പോലും ഒരേ സ്വരത്തിൽ ഏറ്റുപാടിയതായിരുന്നു അദ്ധേഹത്തിന്റെ പാട്ടുകൾ..

ഒരു ഗായകനെ തേടിയുള്ള പ്രയാണവും തുടർന്ന് അദ്ധേഹത്തിന്റെ ഭൂതകാലത്തിലേക്കുമുള്ള ഒരു എത്തിനോട്ടമാണ് ചിത്രത്തിന്റേത്..ചിത്രത്തിന്റെ കഥ വികസിക്കുന്നത് സദാശിവനിലൂടെയും അദ്ധേഹത്തിന്റെ ജൂതയായ പത്‌നിയിലൂടെയുമാണ്..അവരെക്കൂടാതെ വളരെയേറെ കഥാപാത്രങ്ങളുമുണ്ട് ചിത്രത്തിൽ..മെഹബൂബ് കഴിഞ്ഞാൽ നാട്ടുകാർക്ക് സ്വീകാര്യനായ പാട്ടുകാരനാണ് സദാശിവൻ..അദ്ധേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്..

നവാഗതനായ സഹീർ അലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.. തിരക്കഥയും സംഭാഷണവുമൊക്കെ ഒരുക്കിയിരിക്കുന്നത് അദ്ധേഹം തന്നെ..ആദ്യ ചിത്രത്തിനായി ഇത്തരമൊരു വ്യത്യസ്ത പ്രമേയം തിരഞ്ഞെടുത്തതിൽ അഭിനന്ദനം അർഹിക്കുന്നു സംവിധായകൻ..കൊച്ചിയിലെ പല പഴയ വ്യവസ്ഥകളും വരച്ചുകാട്ടുന്നുണ്ട് സംവിധായകൻ..സംഭാഷണങ്ങളിൽ ചെറിയ നാടകീയത അനുഭവപ്പെടുന്നുണ്ടെങ്കിലും ചിലതൊക്കെ നന്നായിരുന്നു..

കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചതല്ല എനിക്ക് ലഭിച്ചത്..ആദിലും പേർളിയും ശരാശരിക്ക് മുകളിൽ പ്രകടനം കാഴ്ച്ചവെച്ചു..വലിയ ഭാവപ്രകടനങ്ങൾ ഒന്നുമിലെങ്കിലും ഇരുവരും നന്നായിരുന്നു..മറ്റു കഥാപാത്രങ്ങളിൽ മുഖ്യമായി സിദ്ധീഖ് മികച്ച് നിന്നു..ചില സംഭാഷണങ്ങളിൽ അതീവ നാടകീയത പ്രകടമായിരുന്നെങ്കിലും അഭിനയം നന്നായിരുന്നു..ലാൽ, ഇന്ദ്രൻസ്, സുരഭി ലക്ഷ്മി,ശിവജി ഗുരുവായൂർ എന്നിവർ മറ്റ് പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

മികച്ച ഛായാഗ്രഹണമായിരുന്നു ചിത്രത്തിന്റേത്..മനോഹരമായ പല ഫ്രെയിമുകളുമുണ്ടായിരുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് Praveen Chakrapaniയാണ്..സംഗീതത്തിന് അതീവ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് Rafeeq Yusaf ആണ്.. കേൾക്കാൻ ഇമ്പമുള്ളതും സന്ദർഭത്തോട് ചേർന്നു നിൽക്കുന്നതുമായ ഗാനങ്ങളാണ് അദ്ധേഹം തിട്ടപ്പെടുത്തിയത്.. പശ്ചാത്തല സംഗീതം ഒരുക്കിയത് Madhu Paul ആണ്.. ചിലയിടങ്ങളിൽ ഒരു ചേർച്ചയില്ലായ്മ തോന്നിയെങ്കിലും ബാക്കിയുള്ളിടത്ത് തരക്കേടില്ലായിരുന്നു..എഡിറ്റിംഗ് കാര്യമായി നന്നായെന്ന് തോന്നിയില്ല..

സംഗീതാത്മകവും കലാമൂല്യമുള്ളതുമായ നല്ലൊരു ചിത്രമാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്..ആദ്യ സംരംഭമെന്ന നിലയിലെ ചില പോരായ്മകൾ ഒഴിച്ചാൽ മികച്ച പ്രമേയവും ഭംഗിയുള്ള അവതരണവും ഒരു തവണയെങ്കിലും കാണാൻ പ്രേരകമാവുന്ന ഒരു കൊച്ചു ചിത്രമാണ് കാപ്പിരി തുരുത്ത്..

My Rating:: ★★★☆☆

You Might Also Like

0 Comments