Spare parts (2015) - 114 min

February 28, 2017



യു.എസ് ആർമിയിൽ സേവനം അനുഷ്ടിക്കണമെന്നാണ് ഓസ്കാറിന്റെ ആഗ്രഹം.. വിദ്യാർഥി ആയിരിക്കെത്തന്നെ അതിനുള്ള തയ്യാറെടുപ്പുകളും നടന്നുവരുന്നു. എന്നാൽ മതിയായ ഇമ്മിഗ്രേഷൻ രേഖ ഇല്ലാത്തത് തന്റെ ഏറ്റവും വലിയ ആഗ്രഹത്തിന് വിലങ്ങുതടി ആവുന്നു.. അതേ സമയം, നാസയും യു.എസ് ആർമ്ഡ് ഫോർസും ചേർന്ന് നടത്തുന്ന Marine Underwater Robotics Competitioനെ പറ്റി കേൾക്കാൻ ഇടയാവുന്ന ഓസ്കാർ തന്റെ ജീവിതത്തിന് പുതിയൊരു ലക്ഷ്യം അവിടെ കണ്ടെത്തുകയാണ്..

'Wired' മാഗസിനിൽ വന്ന "La Vida Robot" എന്ന ലേഖനത്തെ ആസ്പദമാക്കി Sean McNamara സംവിധാനം ചെയ്ത ചിത്രമാണ് 'spare parts'.. 2015 തുടക്കത്തിൽ റിലീസ് ആയ ചിത്രം 4 വിദ്യാർത്ഥികളുടെയും ഒരു അധ്യാപകന്റെയും ജീവിതത്തിൽ ഉണ്ടായ യഥാർഥ സംഭവമാണ് വിവരിക്കുന്നത്.. കോംപറ്റീഷനിൽ പങ്കെടുക്കാനായി ഓസ്കാർ മറ്റ് 3 പേരെ കൂടി ടീമിൽ ഉൾപ്പെടുത്തുന്നു.. ലൊറൻസോ, ലൂയിസ്, ക്രിസ്റ്റ്യൻ..അവരെ നയിക്കുന്ന ടീച്ചർ ആവട്ടെ സ്കൂളിൽ പുതുതായി നിയമിതനായ Fredi cameron എന്ന താൽക്കാലിക അധ്യാപകനും.. മത്സരത്തിലേക്കുള്ള പാതയിൽ അവർ സഹിക്കേണ്ടി വരുന്ന കഷ്ടതകളും ബുദ്ധിമുട്ടുകളുമാണ് സിനിമയിലെ ഇതിവൃത്തം..

ഓസ്കാറിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് Carlos Penavega ആണ്.. ഫ്രെഡിയുടെ വേഷം George Lopez ഭംഗിയായി ചെയ്തു. David delrio, Marisa tomai, Jose Julian, Oscar Gutierrez എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ മികച്ചതാക്കി.. ചെറിയ കഥ ആയിരുന്നിട്ടും നർമത്തിന്റെ അകമ്പടിയോടെ മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ സംവിധായകനായി.. ചിത്രത്തിനിടക്ക് ഓസ്കാർ ഉൾപ്പടെ നേരിടേണ്ടി വരുന്ന പ്രയാസങ്ങളും അവരുടെ കുടുംബത്തിൽ അവർ നേരിടേണ്ടി വരുന്ന അവഗണനയും മറ്റും സംവിധായകൻ കാണിച്ചുതരുന്നു.. മത്സരം ഓരോരുത്തരുടെയും ജീവിതത്തെ എങ്ങനെ മാറ്റിമറിച്ച് പുതുലക്ഷ്യങ്ങൾ സമ്മാനിക്കുന്നു എന്നും പറയുന്നു..

തൃപ്തികരമായ പ്രകടനമാണ് ഓരോ താരത്തിന്റെ പക്കൽ നിന്നും ലഭിച്ചത്.. സിനിമയെ വേഗത്തിൽ നയിക്കുവാൻ സംവിധായകന്റെ മിടുക്കും തിരക്കഥയും സംഗീതവും സഹായിച്ചിട്ടുണ്ട്.. എല്ലാത്തരം പ്രേക്ഷകർക്കും തെല്ലും മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രമാണിത്.. നിരാശരാവേണ്ടി വരില്ല ആരും..


My rating:-  3.5/5


You Might Also Like

0 Comments