Home (2015) - 94 min

March 05, 2017



ആനിമേഷൻ ചിത്രങ്ങൾ എനിക്ക് എന്നും പ്രിയപ്പെട്ടവ ആണ്..' ലോജിക്കി'ന്റെ കെട്ടുമാറാപ്പുകൾ തലയിൽ നിന്ന് ഇറക്കി വെച്ച് ഒരു കൊച്ചുകുട്ടിയുടെ മനസ്സോടെ കുറച്ച് നേരത്തേക്ക് നമുക്ക് മതിമറന്ന് ചിരിക്കാൻ വക നൽകുന്നവ..

ക്യാപ്റ്റൻ സ്മെക്ക് നയിക്കുന്ന ഒരു സംഘം അന്യഗ്രഹജീവികളാണ് 'ബൂവു'കൾ.. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന, ആരുമായും ചങ്ങാത്തം കൂടാത്ത, നേതാവിനെ അങ്ങേയറ്റം വിശ്വസിക്കുന്ന ഒരു കൂട്ടം ജീവികൾ.. തങ്ങളുടെ വാസസ്ഥലത്തെ നശിപ്പിക്കുവാൻ തക്കം പാർത്തിരിക്കുന്ന 'ഗോർഗി'ൽ നിന്നും രക്ഷപെടാൻ പുതിയൊരു ഗ്രഹം കണ്ടെത്തുക എന്നത് അനിവാര്യമായി വരുന്നു അവർക്ക്.. ക്യാപ്റ്റൻ സ്മെക്ക് കണ്ടുപിടിച്ച പരിഹാരമാവട്ടെ നമ്മുടെ 'ഭൂമിയും'.. തുടർന്ന് അവർ ഭൂമിയിലേക്ക് കുടിയേറുന്നു..

മേൽപറഞ്ഞവ ബൂവുകളുടെ പൊതുസ്വഭാവം ആണെങ്കിലും അവയിൽ നിന്നൊക്കെ വ്യത്യസ്തനായ ഒരാളുണ്ട്.. എല്ലാവരുമായും ചങ്ങാത്തം ആഗ്രഹിക്കുന്ന, എപ്പോഴും വാതോരാതെ സംസാരിച്ച് കൊണ്ടിരിക്കുന്ന 'Oh'.. ആ പേര് വീണതും രസകരമായ ഒരു കഥയാണ്.. Oh കാരണം ബൂവുകൾക്ക് ഭൂമിയിലും പ്രശ്നങ്ങൾ ഉണ്ടാവുന്നു.. തുടർന്ന്  Tip എന്ന പെൺകുട്ടിയുമായി ചങ്ങാത്തത്തിലാവുന്ന Oh അവൾക്കൊപ്പം Tipന്റെ അമ്മയെ തേടി ഇറങ്ങുന്നു.. തുടർന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് Tim Johnson സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ 'Home' എന്ന ചിത്രത്തിൽ പറയുന്നത്..

2007ൽ Adam Rex കുട്ടികൾക്കായി എഴുതിയ 'The True meaning of Smekday' എന്ന ബുക്കിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്..Tom J. Astle,Matt Ember എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.. വളരെ രസകരമായാണ് ചിത്രം മുന്നോട്ട് പോവുന്നത്.. ചെറിയ നർമ്മമുഹൂർത്തങ്ങൾ ആവോളമുണ്ട് ചിത്രത്തിൽ..2 പാട്ടുകൾ ഇടക്കിടെ വന്ന് പോവുന്നുണ്ട് സിനിമയിൽ.. രണ്ടും മികച്ച ഫീൽ സമ്മാനിക്കുന്ന പാട്ടുകൾ.. Jim parടonട, Rihanna, Steve Martin, Jennifer Lopez, Matt Jones തുടങ്ങിയവരാണ് ചിത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത്..

കാണികളിൽ ചെറുചിരി പകരുന്ന ചിത്രം തെല്ലും ബോറടിപ്പിക്കാതെ അവസാനിക്കുന്ന ഒന്നാണ്.. 'ലോജിക്ക്' എന്ന വസ്തുതയേ ആലോചിക്കാതെ കണ്ടിരിക്കാവുന്ന ഒന്ന്.. ആനിമേഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും മിനിമം ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രമാണ് Home..

My Rating:: ★★★☆☆

You Might Also Like

0 Comments