Gone Girl (2014) - 149 min

March 07, 2017

 


'ത്രില്ലർ' എന്ന വിഭാഗം ഓർമവരുമ്പോൾ മനസിലേക്ക് ആദ്യം ഓടി എത്തുന്ന പേരുകളിൽ ഒന്നാണ് 'David fincher'.. വ്യത്യസ്തമാർന്ന ത്രില്ലറുകൾ ഒരുക്കി പ്രേക്ഷക മനസ്സ് കവർന്ന സംവിധായകൻ..Seven, zodiac,Fight club തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ Fincher 2014ൽ പുറത്തിറക്കിയ ചിത്രമാണ് Gone Girl..

സന്തുഷ്ടമായ കുടംബജീവിതം നയിച്ചവരികയായിരുന്നു 'നിക്കും' 'ആമി'യും.. തങ്ങളുടെ അഞ്ചാം വിവാഹവാർഷികത്തിന്റെ അന്ന് വീട്ടിലെത്തുന്ന നിക്ക്, തന്റെ ഭാര്യയെ കാണാനില്ല എന്ന് മനസിലാക്കുകയും തുടർന്ന് പോലീസിൽ പരാതിപ്പെടുകയും ചെയ്യുന്നു.. അന്വേഷണത്തിൽ വീട്ടിൽ രക്തപ്പാടുകളും ബലപ്രയോഗം നടന്നതിന്റെ ലക്ഷണവും പോലീസ് കണ്ടെടുക്കുകയും  തുടർന്ന് അതൊരു കൊലപാതകം ആവാം എന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.. ആമിയെ കേന്ദ്രകഥാപാത്രമാക്കി അവളുടെ മാതാപിതാക്കൾ Amazing Amy എന്ന കുട്ടികളുടെ പുസ്തകം ഇറക്കിയിരുന്നതിനാൽ വെറുമൊരു മിസ്സിംഗ് കേസ് ആവാതെ ആമിയുടെ തിരോധാനം വൻ മാധ്യമ ശ്രദ്ധയും ആമിയെ കണ്ടെത്തുന്നതിന് വൻ ജനശ്രദ്ധയും നേടുന്നു.. തുടർന്ന് കേസന്വേഷണം പുരോഗമിക്കുന്നു..

ആദ്യം സംശയത്തിന്റെ വിരലുകൾ ചൂണ്ടുന്നത് നിക്കിലേക്കാണ്.. അന്വേഷണത്തിൽ നിക്ക് നൽകുന്ന തീരെ തൃപ്തികരമല്ലാത്ത  ഉത്തരങ്ങളും പ്രതികരണങ്ങളുമാണ് അവയ്ക്ക് കാരണമായത്.. തുടർന്ന് അതിനെ ചുറ്റിപ്പറ്റി മുന്നോട്ട് പോവുന്ന കേസന്വേഷണം പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുന്നു.. ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളിലേക്ക്..


2012ൽ Gillian Flynnഎഴുതിയ Gone Girl എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് അതേ പേരിൽ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.. Rosamund Pike, Ben Affleck തുടങ്ങിയവർ യഥാക്രമം ആമി, നിക്ക് എന്നീ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു.. ഗംഭീര പ്രകടനമാണ് ഇരുവരും കാഴ്ച്ചവെച്ചത്.. Pikeയുടെ പ്രകടനം എടുത്ത് പറയേണ്ട ഒന്നാണ്.. അപാര സ്ക്രീൻ പ്രസൻസുമായി ചിത്രത്തിലുടനീളം നിറഞ്ഞ് നിന്നു Pike.. Neil patrick Harris, Tyler Perry, Carrie Coon, Kim Dickens തുടങ്ങിയവർ മറ്റ് പ്രമുഖ റോളുകൾ മികച്ചതാക്കി..

ചിത്രത്തിന്റെ ഏറ്റവും മികച്ച ഘടകം തിരക്കഥയും സംവിധാനവും തന്നെയാണ്..ഏത് തലത്തിലേക്കാണ് കഥ നീങ്ങുന്നതെന്ന് കാണികൾക്ക് ഊഹിക്കാൻ ഒരവസരവും നൽകാത്ത രീതിയിലുള്ള ആഖ്യാന രീതിയാണ് ചിത്രത്തിന്റേത്.. കാണികളെ പിടിച്ചിരുത്തുന്ന ഘടകവും അത് തന്നെ.. മികച്ച തിരക്കഥക്ക് അതിനേക്കാൾ മികച്ച സംവിധാനം കൂടി ആയപ്പോൾ കാണികളെ ത്രില്ലിന്റെ കൊടുമുടി കയറ്റുന്ന ഒരു സൃഷ്ടി ആയി ഈ ചിത്രം..

BAFTA അവാർഡ്, അക്കാഡമി അവാർഡ്,ഗോൾഡൻ ഗ്ലോബ് അവാർഡ്, സ്ക്രീൻ ആക്ടേഴ്സ് ഗിൾഡ് അവാർഡ് എന്നിവയിൽ മികച്ച നടിക്കുള്ള നോമിനേഷനുകൾ pike ആമിയുടെ റോളിലൂടെ കരസ്ഥമാക്കി.. ഗോൾഡൻ ഗ്ലോബ് അവാർഡിൽ മികച്ച സംവിധായകനുള്ള നോമിനേഷേൻ ഫിഞ്ചറും ഗോൾഡൻ ഗ്ലോബ്, BAFTA അവാർഡ്, ക്രിട്ടിക്സ് ചോയിസ് അവാർഡ് എന്നിവയിൽ മികച്ച തിരക്കഥക്കുള്ള നോമിനേഷൻ ഫ്ളിന്നും കരസ്ഥമാക്കി..

ഡേവിഡ് ഫിഞ്ചറിന്റെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം എന്ന പ്രത്യേകതയും Gone Girl സ്വന്തമാക്കി.. ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്ന് തന്നെയാണ് ചിത്രം.. 0ne of his Best..

My Rating:: ★★★★½

You Might Also Like

0 Comments