Mine (2016) - 106 min

March 08, 2017



ഒരു തീവ്രവാദി ഗ്രൂപ്പിന്റെ തലവനെ വധിക്കുക എന്നതായിരുന്നു പട്ടാളക്കാരായ മൈക്കിന്റെയും ടോമിയുടെയും ദൗത്യം.. എന്നാൽ ഒരു ഘട്ടത്തിൽ മിഷൻ പരാജപ്പെട്ട് ശത്രുക്കളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇരുവരും മരുഭൂമിയിൽ ഒറ്റപ്പെട്ട് പോവുന്നു.. അവരെ കൂടുതൽ കുഴപ്പിക്കുന്ന കാര്യം എന്തെന്നാൽ 40 വർഷം മുമ്പ് നടന്ന യുദ്ധത്തിൽ അവർ കുഴിച്ചിട്ട 'മൈനു'കളാൽ നിറഞ്ഞതാണ് അവർ യാത്ര ചെയ്ത് കൊണ്ടിരിക്കുന്ന പ്രദേശം.. അണുവിട ശ്രദ്ധ തെറ്റിയാൽ തങ്ങളുടെ ജീവൻ തന്നെ ഹനിച്ചേക്കാവുന്ന പ്രദേശത്ത് കൂടിയുള്ള ഇരുവരുടേയും യാത്രയാണ്' Mine' എന്ന ചിത്രത്തിൽ കാണിക്കുന്നത്..

സൈക്കോളജിക്കൽ ത്രില്ലർ ശ്രേണിയിൽ ഉൾപ്പെടുത്താവുന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് Fabio Guaglione, Fabio Resinaro എന്നിവർ ചേർന്നാണ്.. Sergi vilanovaയുടെ ഛായാഗ്രഹണവും Luca Balboni, Andrea Bonini എന്നിവർ ചേർന്ന് നിർവഹിച്ച സംഗീതവും ചിത്രത്തിന്
ചിത്രത്തിന് ത്രില്ലിംഗ് മോഡ് സമ്മാനിക്കുന്നതാണ്..

അഭിനേതാക്കളുടെ ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന അകർഷക ഘടകം..മൈക്കിന്റെ കഥാപാത്രം അവതരിപ്പിച്ച Armie Hammer ആണ് സിനിമയിലുടനീളം സ്ക്രീനിൽ ഉണ്ടായിരുന്നത്.. മികച്ച പ്രകടനം പുറത്തെടുത്തു അദ്ധേഹം.. മറ്റൊരു ശ്രദ്ധേയ പ്രകടനം നടത്തിയത് പ്രദേശവാസിയായി അഭിനയിച്ച Clint Dyer ആണ്.. ഗംഭീര പ്രകടനമായിരുന്നു കുറച്ച് നേരം കൊണ്ട് അദ്ധേഹം കാഴ്ച്ചവെച്ചത്..Annabelle Wallis, Tom Cullen, Goeff Bell എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി..

സർവൈവൽ മൂവികൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു നല്ല ചോയ്സ് ആണ് Mine.. കുറച്ച് സമയത്തേക്കെങ്കിലും കാണികളെ ടെൻഷനടിപ്പിക്കാൻ ചിത്രത്തിനാവും..

My Rating:: ★★★½


You Might Also Like

0 Comments