Waiting (2015) - 92 min

March 26, 2017


നമ്മുടെ ജീവിതത്തിൽ എന്താണ് ഇനി സംഭവിക്കുക എന്ന് ഒരിക്കലും നമുക്ക് പ്രവചിക്കാൻ കഴിയുകയില്ല..എത്ര സന്തോഷം പകരുന്ന ജീവിതരീതി ആണെങ്കിൽ കൂടി തകിടം മറിയാൻ ഒരു നിമിഷം മതി..തിരിച്ചും അങ്ങനെ തന്നെ.. അങ്ങനെയുള്ള സന്ദർഭങ്ങളിലും നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നുണ്ട്.. 'പ്രതീക്ഷകൾ'.. ഇന്നല്ലെങ്കിൽ നാളെ ജീവിതം നമുക്കനുകൂലമായ പാതയിൽ സഞ്ചരിക്കുമെന്ന പ്രതീക്ഷ..അതാണ് നമ്മുടെ ജീവിതം മുന്നോട്ട് നയിക്കാൻ സഹായകമാവുന്ന ഘടകങ്ങളിൽ ഒന്ന്.

കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ കോമയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ എട്ട് മാസമായി ജീവിക്കുകയാണ് പങ്കജ..ഏത് നേരവും ഭർത്താവ് ശിവ പങ്കജയുടെ ശുശ്രൂഷക്കായി ഉണ്ട്.. ആശുപത്രിയിലെ എല്ലാ ജീവനക്കാരും അദ്ധേഹത്തിന് സ്വന്തം കുടുംബാഗങ്ങളെ പോലെയാണ്..വരുന്ന സമയത്തൊക്കെ എല്ലാവരുമായും നർമ്മസംഭാഷണങ്ങളിൽ ഏർപ്പെടുകയും വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യും ശിവ..അവിടെ വെച്ചാണ് ശിവ താരയെ കാണുന്നത്..ഒരു ആക്സിഡന്റിൽ പെട്ട് തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ ഭർത്താവ് രജത്തിനെ കാണുവാനായി വന്നതാണ് താര..തുടർന്ന് ശിവയും താരയും കൂടിയുള്ള രസകരമായ പ്രയാണമാണ് 'waiting'..

Anu Menon സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് waiting.. James Ruzicka,Anu Menon എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്.. ചെറിയൊരു പ്ലോട്ടിൽ മനോഹരമായി ഒരുക്കിയ ഒരു ഫീൽ ഗുഡ് മൂവിയാണ് waiting.. ചിത്രത്തിൽ ഡയലോഗുകൾ തയ്യാറാക്കിയിരിക്കുന്നത് AtiKa chouhan ആണ്.. ഊർജ്ജസ്വലവും പ്രചോദനം പകരുന്നതുമായ ഡയലോഗുകളാണ് ചിത്രത്തിന്റേത്..

ചിത്രത്തെ മുന്നോട്ട് നയിക്കുന്നത് 2 കഥാപാത്രങ്ങളാണ്..ശിവയും താരയും.. അവർക്ക് സ്ക്രീനിൽ ജീവൻ നൽകിയത് Nasarudheen Shaയും Kalki Keochliനുമാണ്.. അത്യുഗ്രൻ പ്രകടനമാണ് ഇരുവരും കാഴ്ച്ചവെച്ചത്.. വളരെ എനർജെറ്റിക്ക് ആയുള്ള അഭിനയം..അത് കാണികളിൽ പകരുന്ന +ve എനർജി വലുതാണ്..ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും സ്ക്രീൻ പ്രസൻസും അപാരമായിരുന്നു.. ഡയലോഗ് ഡെലിവറിയും നർമ്മസംഭാഷങ്ങളും പ്രേക്ഷകരിൽ ചിരി ഉണർത്തുന്നത് തന്നെ.. സഹതാരങ്ങളായി Rajat Kapoor,Arjun Mathur,Suhasini,Rajiv Ravindranathan എന്നിവർ വേഷമിട്ടു..മലയാളി സാന്നിധ്യങ്ങളായി Krishna Shankaറും Dinesh Naiരും ഉണ്ട് ചിത്രത്തിൽ ഉണ്ട്..

Neha Matiyani നിർവ്വഹിച്ച ഛായാഗ്രഹണവും Mickey Mccleary ഒരുക്കിയ സംഗീതവും ചിത്രത്തിന് വലിയ പിന്തുണ നൽകുന്നുണ്ട്.. ഓരോ സന്ദർഭവും അതിന്റെ ഫീലോടു കൂടിത്തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഇരുവരും സഹായിച്ചു.. പാട്ടുകളും സന്ദർഭോജിതമായി ഉൾപ്പെടുത്തി മടുപ്പ് തോന്നിക്കാത്ത വിധം കോർത്തിണക്കിയിട്ടുണ്ട്..

ബന്ധങ്ങളുടെ വില ആഴത്തിൽ പറയുന്ന മനോഹരമായ ഒരു ചിത്രമാണ് waiting.. ചിത്രത്തിന്റെ പേര് അന്വർഥമാക്കുന്ന ക്ലൈമാക്സ് ചെറിയ രീതിയിൽ വിങ്ങലും മറ്റൊരു തലത്തിൽ പ്രതീക്ഷയും സമ്മാനിക്കുന്നു.. വലിയ പബ്ലിസിറ്റിയൊന്നുമില്ലാതെ റിലീസായ ചിത്രം പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഒരു പോലെ നേടിയിരുന്നു.. കണ്ടിട്ടില്ലാത്തവർ ചിത്രം കാണാൻ ശ്രമിക്കുക..

My Rating:: ★★★★☆

You Might Also Like

0 Comments