Mad Detective (2007) - 89 min

March 27, 2017


Chan Kwai-Bun ഡിപ്പാർട്ട്പ്പെന്റിലെ ബുദ്ധിമാനും  സമർത്ഥനുമായ പോലീസ് ഉദ്യോഗസ്ഥനാണ്.. മറ്റുള്ളവരേക്കാൾ വ്യത്യസ്തമായ രീതിയിലും വേഗതയിലുമാണ് അദ്ധേഹം കേസന്വേഷണം നടത്തുന്നത്..ഒരു പ്രത്യേക കഴിവും ഉണ്ട് അദ്ധേഹത്തിന്..മറ്റുള്ളവരുടെ Inner Personalities കാണാനുള്ള കഴിവ്..

വിരമിച്ചതിന് ശേഷം അദ്ധേഹത്തിന് മറ്റൊരു കേസിൽ പങ്കാളിയാവേണ്ടി വരുന്നു..Ho Ka-On അന്വേഷിക്കുന്ന ഒരു പോലീസുകാരന്റെ മിസ്സിംഗ് കേസ്.. ആ കേസന്വേഷണം അദ്ധേഹത്തിന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് Mad Detective എന്ന ചിത്രത്തിൽ കാണിക്കുന്നത്..

Johnnie To, Wai Ka-Fai എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്..Wai Ka-Fai, Aul Kin-Yeeയും തയ്യാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്..ഏത് നിമിഷവും പാളിപ്പോകാവുന്ന തിരക്കഥ വളരെ തന്മയത്വത്തോട് കൂടി മികച്ച രീതിയിൽ അവർ തയ്യാറാക്കി..സംവിധാനമികവ് കൂടി ആയപ്പോൾ ചിത്രം മികച്ച ഒരു ത്രില്ലറായി..

Sean Lau അവതരിപ്പിച്ച ഇൻസ്പെക്ടർ Chan Kwai-Bun വളരെയേറെ സങ്കീർണ്ണതകൾ നിറഞ്ഞ ഒരു കഥാപാത്രമായാണ് തോന്നിയത്.. കഥാപാത്രം ആവശ്യപ്പെടുന്ന തരത്തിലുള്ള ഉഗ്രൻ പ്രകടനമാണ് Lau കാഴ്ച്ചവെച്ചത്.. ചിത്രത്തിന്റെ ശ്രദ്ധാകേന്ദ്രവും അദ്ധേഹം തന്നെയായിരുന്നു..Lam Ka-Tung ജീവൻ നൽകിയ ഇൻസ്പെക്ടർ Hoയും മികച്ച കഥാപാത്രമായിരുന്നു..Andy On അവതരിപ്പിച്ച -ve ടച്ചുള്ള കഥാപാത്രവും മികച്ച് നിന്നു..Kelly Lin, Seut Lam, Jay Lau എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

Xavier Jamauxന്റെ പശ്ചാത്തല സംഗീതവും
Cheng Siu-Keungന്റെ ഛായാഗ്രഹണവും Tina Bazന്റെ എഡിറ്റിംഗും ഒരുപോലെ ചിത്രത്തിന് ഗുണകരമായി.. ചിത്രത്തിന് വേഗത കൂട്ടുവാനും കാണികളിൽ ത്രിൽ പകരുവാനും ഇവ സഹായകമായി..

യാത്രയിലുടനീളം കാണികളെ ഒരുപോലെ 'ഇനിയെന്ത്' എന്ന് ചിന്തിപ്പിക്കുന്നുണ്ട് ചിത്രം.. ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന നിലയിൽ ചിത്രം മേന്മ പുലർത്തുന്നുണ്ട്..ചില രംഗങ്ങൾ ഞെട്ടൽ ഉണ്ടാക്കുന്നതായിരുന്നു..ത്രില്ലർ ഗണത്തിലുള്ള ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കണ്ടിരിക്കാവുന്ന ചിത്രമാണ് Mad Detective..

My Rating::★★★½

You Might Also Like

0 Comments