Blind (2011) - 111 min

March 04, 2017



പോലീസ് അക്കാഡമിയിലെ മികച്ച ഒരു വിദ്യാർഥിനിയും ഭാവി വാഗ്ദാനവും ആയിരുന്നു Min Soo-ah.. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഒരു കാറപകടത്തിൽ Min Soo-ahന് തന്റെ കാഴ്ച്ച നഷ്ടപ്പെടുകയും സഹോദരൻ കൊല്ലപ്പെടുകയും ചെയ്യുന്നു.. തുടർന്ന് തന്റെ വളരെക്കാലത്തെ ആഗ്രഹമായ പോലീസ് ജോലിക്ക് തിരശ്ശീല വീഴുന്നു..

ഒരിക്കൽ രാത്രി Min സഞ്ചരിച്ച ഒരു ടാക്സി കാർ യാത്രക്കിടയിൽ എന്തിലോ ഇടിക്കുന്നു.. അത് എന്നാണെന്ന് ആദ്യം Minന് മനസിലാവുന്നില്ലെങ്കിലും തന്റെ ചില നിഗമനങ്ങൾ വെച്ച് അതൊരു മനുഷ്യനെയാണ് ഇടിച്ചതെന്ന് Min ഉറപ്പുവരുത്തുന്നു.. ആ സമയത്ത് തന്നെ ഉടലെടുത്ത ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിനിയുടെ മിസ്സിംഗ് കേസുമായി ബന്ധമുണ്ടെന്ന് സംശയം തോന്നുന്ന Min പോലീസിന് മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു.. എന്നാൽ അവിടെയും തന്റെ അന്ധത ഒരു പരിമിതിയായി വരുന്ന സാഹചര്യത്തിൽ Min തന്റെ ചില നിഗമനങ്ങൾ ഉയർത്തിക്കാട്ടി തന്റെ സംശയം ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നു.. തുടർന്ന് കൊലയാളിക്ക് വേണ്ടിയുള്ള അന്വേഷണമാണ് ചിത്രം..

Ahn sang-hoon സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ ചിത്രമാണ് 'Blind'.. അന്ധയായ Min Soo-ahന്റെ വേഷം മികച്ചതാക്കിയത് Kim Ha-neul ആണ്.. ശ്രമകരമായ വേഷം kim മികച്ചതാക്കി.. Grand Bell അവാർഡ്സിലും Blue Dragon അവാർഡ്സിലും ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരം Kim കരസ്ഥമാക്കി..Yoo seung-ho, Jo hee-bong, Yang young-jo, Choi Philip തുടങ്ങിയവർ ബാക്കിയുള്ള പ്രമുഖ വേഷങ്ങൾ കൈകാര്യം ചെയ്തു.. എല്ലാവരും അവർക്ക് കിട്ടിയ വേഷങ്ങളോട് നീതി പുലർത്തി..

ക്യാമറയും പശ്ചാത്തല സംഗീതവും കാണികളെ മികച്ച രീതിയിൽ ത്രില്ലടിപ്പിക്കാൻ പര്യാപ്തമായിരുന്നു.. എഡിറ്റിംഗും ഒരു ത്രില്ലർ ഒരുക്കേണ്ട തരത്തിൽ തന്നെ മികച്ചത്.. ക്ലൈമാക്സും നല്ലത്, എന്നാൽ ചിലർക്കെങ്കിലും മുൻകൂട്ടി മനസ്സിൽ കാണുവാൻ കഴിയും.. അത് ഒരു പോരായ്മയാണ്.. ആകെ മൊത്തത്തിൽ നല്ല ഒരു ത്രില്ലിംഗ് മോഡ് നമുക്ക് സമ്മാനിക്കും ചിത്രം.. തീർച്ചയായും കണ്ടിരിക്കാവുന്ന ഒന്ന്..

My Rating:: ★★★☆☆

You Might Also Like

0 Comments