IL mare (Siworae) (2000) - 105 min

March 02, 2017



വ്യത്യസ്ത കാലഘട്ടങ്ങളിലുള്ള മനുഷ്യർ തമ്മിൽ ബന്ധപ്പെടുന്ന പ്രമേയമുള്ള ഒരുപാട് ചിത്രങ്ങൾ കൊറിയനിലും ഹോളിവുഡിലുമൊക്കെ വന്നിട്ടുണ്ട്.. The phone, Time renegades തുടങ്ങിയവ അതിനുള്ള മികച്ച ഉദാഹരണങ്ങളാണ്.. നമുക്ക് ഒരു പുതു അനുഭവം നൽകുന്നവയാണ് ഇവയിലേറെയും..

കടലിനോടടുത്ത ഒരു വീട്ടിൽ നിന് Eun-joo താമസം മാറിപ്പോവാന്നടുത്ത് നിന്നാണ് ഈ കഥയുടെ തുടക്കം.. 'IL mare' എന്നാണ് വീടിന്റെ പേര്.. ഈ കഥയുടെയും.. ക്രിസ്തുമസ് അടുത്തതിന്നാൽ അടുത്തതായി താമസിക്കാൻ വരുന്ന ആൾക്ക് തപാൽ പെട്ടിയിൽ ഒരു ആശംസാകാർഡും നിക്ഷേപിക്കുന്നു Eun.. അതിനുള്ളിൽ വർഷവും രേഖപ്പെടുത്തുന്നു..1999..Sung-hyun, ഒരു ആർക്കിടെക്ട് അയി ജോലി ചെയ്യുന്ന വ്യക്തിയാണ്.. Eunന്റെ ആശംസാ കാർഡ് ലഭിക്കുന്നത് അദ്ധേഹത്തിനാണ്.. കുഴപ്പിക്കുന്ന കാര്യം എന്തെന്നാൽ ' IL Mare'യിലെ അദ്യത്തെ താമസക്കാരൻ അദ്ദേഹമാണ്.. ഇപ്പോൾ ജീവിക്കുന്നതാവട്ടെ 1997ലും..

Lee hyun-seung സംവിധാനം ചെയ്ത് 2000ൽ റിലീസ് ചെയ്ത ചിത്രമാണ് IL Mare.. വ്യത്യസ്ത കാലഘട്ടത്തിലുള്ള 2 പേർ കത്തുകൾ വഴി സംസാരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.. തന്നെ ആരോ പറ്റിക്കുന്നതായാന്ന് ആണ് Sungന് ആദ്യം തോന്നുന്നത്.. എന്നാൽ കൂടുതൽ കത്ത് കൈമാറ്റം ചെയ്ത് കഴിയുമ്പോൾ അത് സത്യമാണെന്ന് ഇരുവർക്കും ബോധ്യപ്പെടുന്നു.. തുടർന്ന് അവരെ ഈ കത്തുകൾ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുന്നുവെന്നതാണ് ചിത്രത്തിൽ പറയുന്നത്..

Jun ji-hyun, Lee jung-jae തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. അവരുടെ റോളുകൾ ഇരുവരും ഭംഗിയായി ചെയ്തു.. ബാക്കി ചിലർ ഇടക്ക് മുഖം കാണിച്ച് പോകുന്നവരായി.. വേറെ താരങ്ങൾക്കൊന്നും ചിത്രത്തിൽ വലിയ റോൾ ഉണ്ടായിരുന്നില്ല.. കഥക്ക് ആവശ്യമായ വേഗത ചിത്രത്തിലുടനീളം ഉണ്ട്.. അതുകൊണ്ട് തന്നെ പ്രേക്ഷകനിൽ മടുപ്പുളവാക്കുന്നില്ല ചിത്രം.. ക്യാമറയും സംഗീതവും സന്ദർഭാവിശ്യാനുസരണം ചെയ്തിട്ടുണ്ട്..

2006ൽ' The Lake House' എന്ന പേരിൽ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു ചിത്രം.. 2015ൽ ഒരു കന്നട ചിത്രത്തിൽ ILMareയുടെ തീമും ഉപയോഗിച്ചിട്ടുണ്ട്..
വ്യത്യസ്ത പ്രമേയങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാവുന്ന ഒരു 'ഫാന്റസി- റൊമാന്റിക്' ചിത്രമാണ് IL Mare...

My Rating:- 3/5

Link :- https://monova.org/torrent/7230776/Il-Mare-aka-Siworae-(2000)-720p.BRrip.Sujaidr.html

You Might Also Like

0 Comments