Rahasya (2015) - 123 min

March 03, 2017



മനീഷ് ഗുപ്ത സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് 'Rahasya'..പതിനെട്ട് വയസുകാരി ആയിശ മഹാജനിന്റെ കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.. സ്വന്തം വീട്ടിൽ നിന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് ആയിശയെ കണ്ടെടുക്കുന്നത്..

വിവാദമായ 'ആരുശി മർഡർ കേസി'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്.. കേസന്വേഷണത്തിൽ ആദ്യം തെളിവുകൾ വിരൽ ചൂണ്ടുന്നത് ആയിശയുടെ പിതാവായ ഡോ: സച്ചിൻ മഹാജനിലേക്കാണ്.. കോടതി അദ്ധേഹത്തെ റിമാൻഡ് ചെയ്യുകയും ചെയ്യുന്നു.. എന്നാൽ തുടർന്ന് CBI അന്വേഷണത്തിലേക്ക് വഴിതെളിക്കുന്ന കേസ് ചീഫ് സുനിൽ പരാസ്കർ ആണ് അന്വേഷിക്കുന്നത്.. തുടർന്ന് സിനിമ പുതിയ വഴികളിലേക്ക് കടക്കുന്നു..

ആദ്യ രംഗം മുതൽ തന്നെ പ്രേക്ഷകനിൽ ഭീതിയും ആകാംശയും നിറക്കാൻ സംവിധായകനായി.. ചിത്രത്തിലുടനീളം ഫാസ്റ്റ് പേസ് നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.. ഒരു നിഗമനത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ എത്താറാവുമ്പോഴേക്കും പുതിയ വഴിത്തിരിവുകൾ ഉണ്ടാവുന്ന തെളിവുകളോ സംഭവങ്ങളോ അരങ്ങേറുന്നുണ്ട്.. അതൊക്കെ പ്രേക്ഷകനിൽ വളരെയേറെ ആകാംശ ചെലുത്തി സ്ക്രീനിൽ കാണിച്ചിട്ടുണ്ട്..മികച്ച തിരക്കഥയും അതിനൊത്ത് പക്വതയാർന്ന സംവിധാനവും ചിത്രത്തെ വളരെ മികച്ച ഒന്നാക്കുന്നു..

പാട്ടുകൾ ഒന്നും തന്നെ ഇല്ലാത്ത ചിത്രത്തിൽ പശ്ചാത്തല സംഗീതം വഹിക്കുന്ന റോൾ ചെറുതല്ല.. മികച്ച രീതിയിൽ സംവിധായകനെ അത് പിന്തുണച്ചിട്ടുണ്ട്.. ക്യാമറ വർക്കും അങ്ങനെ തന്നെ.. വളരെ മികച്ച ഷോട്ടുകളും ക്യാമറയും ചിത്രത്തെ വേഗത നിലനിർത്തുന്നതിൽ സഹായിച്ചിട്ടുണ്ട്.. ഗംഭീര ക്ലൈമാക്സും തൃപ്തി നൽകുന്നു..

CBI ദ്യോഗസ്ഥൻ ആയി Kay Kay Menon വേഷമിടുന്നു.. മികച്ച പ്രകടനം.. കാണികളിൽ ത്രിൽ ജനിപ്പിക്കുവാൻ ഇദ്ധേഹത്തിന്റെ സംഭാഷണങ്ങൾക്കും അഭിനയത്തിനും സാധിച്ചു.. Tisca Chopra, Ashish Vidyarthi, Mita Vashisht, Ashwini Kalsekar എന്നിവർ മറ്റു പ്രമുഖ വേഷങ്ങൾ ചെയ്തു.. എല്ലാവരും അവരുടെ വേഷങ്ങൾ മികച്ചതാക്കി.. ബോളിവുഡിൽ ഇതുവരെ കണ്ടതിൽ വെച്ച് മികച്ച ഒരു ത്രില്ലർ തന്നെയാണ് Rahasya.. തീർച്ചയായും കണ്ടിരിക്കേണ്ട ഒന്ന്..

My Rating:: ★★★


You Might Also Like

0 Comments