The song of sparrows (2008) - 96 min

March 15, 2017


കരീം ഒരു ഓസ്ട്രിച്ച് ഫാമിൽ ജോലി ചെയ്യുന്ന ഒരു സാധാരണ കുടുംബനാഥനാണ്.. ഭാര്യയും മൂന്ന് മക്കളുമടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം.. ജോലിയിൽ നിന്ന് ലഭിക്കുന്ന തുഛമായ വരുമാനത്തിൽ നിന്ന് സന്തോഷ ജീവിതം കണ്ടെത്തുന്ന ഒരു കുടുംബം.. എന്നാൽ ജീവിതം മാറിമറിയുന്നത് വളരെ പെട്ടെന്നാണ്.. തന്റെ മകളുടെ ഹിയറിംഗ് എയിഡ് പ്രവർത്തന രഹിതമാവുകയും പുതിയത് വാങ്ങാൻ വളരേയേറെ തുകയുടെ ആവശ്യം വരുകയും ചെയ്ത സാഹചര്യത്തിൽ തന്നെ അദ്ദേഹത്തിന് ജോലിയിലും തിരിച്ചടി നേരിടേണ്ടി വരുന്നു.. ഫാമിൽ നിന്ന് ഒരു ഓസ്ട്രിച്ച് രക്ഷപ്പെടുന്നത് മൂലം അദ്ധേഹത്തിന് തൊഴിൽ നഷ്ടപ്പെടുന്നു.. അതിനെ കണ്ട് പിടിക്കുന്നതിനായി അദ്ധേഹം നടത്തുന്ന പരിശ്രമം അദ്ധേഹത്തിന് ആ ജോലിയുടെ ആവശ്യകതയെ എടുത്ത് കാട്ടുന്നതാണ്.. തുടർന്ന് അദ്ധേഹം അനുഭവിക്കേണ്ടി വരുന്ന യാതനകളും പരിശ്രമവുമാണ് 'The Song of Sparrows' എന്ന ചിത്രത്തിൽ കാണിക്കുന്നത്..

യാദൃഛികമായാണെങ്കിലും ടൗണിൽ ഒരു ബൈക്ക് ടാക്സി ഡ്രൈവറായി അദ്ധേഹം ജോലി നോക്കുന്നു.. മുമ്പ് ലഭിച്ചിരുന്നനേക്കാൾ കൂടുതൽ പണം ലഭിക്കുമെന്ന് മനസ്സിലായ കരീം ജോലി ഏറ്റെടുക്കുന്നു..സമ്പത്ത് ഒരുവനെ എങ്ങനെ സ്വാർഥനും അത്യാഗ്രഹിയുമാക്കുന്നുവെന്ന് പല സന്ദർഭങ്ങളിലൂടെ സംവിധായകൻ കാട്ടിത്തരുന്നു..

ലോകപ്രശസ്ത സംവിധായകൻ Majid Majidi തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് The song of Sparrows.. ചിത്രം നിർമിച്ചതും അദ്ധേഹം തന്നെ.. തന്റെ എല്ലാ ചിത്രങ്ങളിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള സംവിധായകനാണ് അദ്ധേഹം.. അദ്ധേഹത്തിന് ലഭിച്ച അംഗീകാരങ്ങളും പ്രേക്ഷക പിന്തുണയും അതിന് തെളിവാണ്.. സാഹചര്യങ്ങൾക്കൊത്ത് മനുഷ്യ വികാരങ്ങൾക്ക് എന്തൊക്കെ മാറ്റം സംഭവിക്കാം എന്ന് തന്റെ സിനിമയിലൂടെ സംവിധായകൻ കാട്ടിത്തരുന്നു..

കരീമിന്റെ കഥയോടൊപ്പം തന്നെ അലങ്കാര മത്സ്യം വളർത്തി വിറ്റ് അതിലൂടെ പണം സമ്പാദിക്കണമെന്ന മകന്റെ ആഗ്രഹവും ചിത്രത്തിലൂടെ പറഞ്ഞ് പോവുന്നു,.അതിനായി അവനും സുഹൃത്തുക്കളും നടത്തുന്ന പരിശ്രമം അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എത്ര ശക്തമാണെന്ന് കാട്ടിത്തരുന്നു..

കരീം എന്ന കേന്ദ്രകഥാപാത്രത്തെ Reza Najie അവതരിപ്പിച്ചു.. കരീമായി അദ്ധേഹം ജീവിച്ചു എന്ന് തന്നെ വേണമെങ്കിൽ പറയാം. അത്ര ഗംഭീര പ്രകടനം കാഴ്ച്ചവെച്ചു അദ്ധേഹം.. മികച്ച നടനുള്ള അവാർഡുകൾ പല ഫെസ്റ്റുകളിൽ നിന്നായി അദ്ധേഹത്തെ തേടിയെത്തി.. ഭാര്യ നർഗീസായി Maryam Akbari വേഷമിട്ടു.. ഒരു കുടുംബിനിയായി Maryam സ്ക്രീനിൽ നിറഞ്ഞ് നിന്നു.. മക്കളുടെ വേഷങ്ങൾ Hamid Aghazi, Schabnan Akhlaghi, Neshat Nazari എന്നിവർ മികച്ചതാക്കി..

ഛായാഗ്രഹണവും സംഗീതവും ചിത്രത്തിനോട് നീതി പുലർത്തും വിധമായിരുന്നു.. ഇറാനിന്റെ തെരുവോരങ്ങളെല്ലാം മനോഹരമായി ക്യാമറയിൽ പകർത്തിയിട്ടുണ്ട്.. പശ്ചാത്തല സംഗീതം സാഹചര്യങ്ങളോട് ചേർന്ന് നിൽക്കുന്നത് തന്നെ..

മികച്ച അന്യഭാഷാ ചിത്രത്തിനുള്ള നോമിനേഷൾ ഓസ്കാർ അവാർഡിൽ ചിത്രം കരസ്ഥമാക്കി.. മികച്ച ഒരു സിനിമ അനുഭവം പകരുന്ന ചിത്രം എല്ലാ സിനിമാ പ്രേമികളും കണ്ടിരിക്കേണ്ട ഒന്ന് തന്നെ..

My Rating:: ★★★★☆

You Might Also Like

0 Comments