4th period mystery (2009) - 86 min

March 10, 2017



സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർഥിയാണ് Jung-hoon.. പഠനത്തിലും കായികത്തിലും എല്ലാം മുൻപന്തിയിൽ നിൽക്കുന്നവൻ.. അങ്ങനെയുള്ള ഒരാളോട് പെൺകുട്ടികൾക്ക് ആരാധനയും മറ്റ് ചിലർക്ക് അസൂയയും ഉണ്ടാവുന്നത് സ്വാഭാവികം.. Jungനെതിരെ ഒരവസരം കിട്ടിയാൽ പണി കൊടുക്കുന്നതിൽ പ്രമുഖനാണ് Tae-gyu.. മറ്റുള്ളവരുടെ മുന്നിൽ അവർ വലിയ ശത്രുക്കൾ ആണെങ്കിലും Jungന്റെ മനസ്സിൽ പക്ഷെ ഇതേപറ്റി വലിയ ആവലാതി ഒന്നുമില്ല..

അതേ ക്ലാസിൽ തന്നെ പഠിക്കുന്ന കുട്ടിയാണ് Da-jung.. വളരെ ദുരൂഹതകൾ നിറഞ്ഞ പെൺകുട്ടി. മറ്റു പെൺകുട്ടികൾ റൊമാന്റിക് പുസ്തകങ്ങൾ വായിക്കുമ്പോൾ Da-jung ക്രൈം ത്രില്ലറുകളുടെ സ്ഥിരം വായനക്കാരിയായി.. ആരുമായും ചങ്ങാത്തം പോലുമില്ലാത്ത Da-jungനെ Jung ഇതുവരെ ശ്രദ്ധിച്ചിട്ടില്ല..

ഒരു ദിവസം മൂന്നാമത്തെ പിരീഡ് കഴിഞ്ഞ് ക്ലാസിലെ എല്ലാ വിദ്യാർഥികളും കളിക്കാനായി ഗ്രൗണ്ടിലേക്കിറങ്ങി.. യാദൃശ്ചികമായി ക്ലാസിലേക്ക് എത്തിയ Jung കാണുന്നത് രക്തത്തിൽ കുളിച്ച് കിടക്കുന്ന Tae-gyuയുടെ മൃതദേഹമാണ്.. ആരോ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കസേരയിൽ ഇരിക്കുന്ന തന്റെ സഹപാഠിയെ കണ്ട് ഞെട്ടിത്തരിച്ച് നിന്ന Jung, gyuയെ കൊല്ലാൻ ഉപയോഗിച്ച കത്തി അവിടെ നിന്ന് കണ്ടെടുക്കുന്നു.. പെട്ടെന്ന് ക്ലാസിലേക്ക് കടന്നു വന്ന Da-jung ഇത് കാണുവാനിടയായി.. എന്നാൽ Jungനെ സംശയിക്കുന്നതിന് പകരം കൊലപാതകിയെ കണ്ട് പിടിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു.. അതും നാലാമത്തെ പിരീഡ് തീരുന്നതിന് മുമ്പ്.. തുടർന്നുള്ള 40 മിനിറ്റ് നീളുന്ന അവരുടെ അന്വേഷണമാണ് '4th period mystery' എന്ന സിനിമ..

86 മിനിറ്റ് മാത്രം ദൈർഖ്യമുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് Lee Sang-yong ആണ്.. Jungനെ അവതരിപ്പിച്ചത് Yoo Seung-hoയും Da-Jungനെ Kang So-ra യും ആണ്.. അവർക്ക് കിട്ടിയ റോളുകളോട് ഇരുവരും നീതി പുലർത്തി..Jo Sang-geun,Jeon Joon-hong, Suk-yong,Lee Chan-ho എന്നിവർ മറ്റ് പ്രമുഖ കഥാപാത്രങ്ങളെ സ്ക്രീനിലെത്തിച്ചു..

ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും സിനിമയുടെ ശ്രേണിയോട് നീതി പുലർത്തിയെങ്കിലും സംഗീതം എവിടെയൊക്കെയോ ചില അതൃപ്തികൾ സമ്മാനിച്ചു.. എങ്കിലും കൂടുതലും ചിത്രത്തിന് അനുയോജ്യമായ രീതിയിൽ തന്നെ നിർവഹിച്ചിട്ടുണ്ട്.. എഡിറ്റിംഗും ത്രില്ലർ ചിത്രങ്ങൾക്ക് ആവശ്യമായ രീതിയിൽ തന്നെ നിർവഹിച്ചിട്ടുണ്ട്.. കാണികൾക്ക് ആ ഫീൽ നൽകുന്നതിൽ ഘടകങ്ങളൊക്കെ വിജയിച്ചിട്ടുമുണ്ട്..

വ്യത്യസ്ത പ്രമേയമായതിനാൽ തന്നെ തിരക്കഥ കുറച്ച് കൂടി മെച്ചപ്പെട്ടതായിരുന്നെങ്കിൽ സിനിമ perfect ആയേനേ എന്ന് തോന്നി ചിത്രം അവസാനിച്ചപ്പോൾ.. എന്നിരുന്നാലും അമിത പ്രതീക്ഷകൾ ഇല്ലാതെ ചിത്രം ഒരു തവണ ചിത്രം കണ്ടിരിക്കാം..

My Rating:: ★★★☆☆

You Might Also Like

0 Comments