The Treatment (De Behandeling) (2014) - 131 min

March 25, 2017


നിക്ക് കാഫ്മേയർ അതിസമർഥനായ പോലീസ് ഉദ്യോഗസ്ഥനാണ്.. തന്റെ കരിയറിലുടനീളം വിജയഗാഥ രചിച്ച വ്യക്തി.. എന്നിരുന്നാലും അദ്ധേഹത്തെ നിരന്തരം വേട്ടയാടുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട് അദ്ധേഹത്തിന്റെ ജീവിതത്തിൽ.. തന്റെ ഒമ്പതാം വയസ്സിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ തന്റെ സഹോദരന്റെ ഓർമകൾ.. എത്ര ആഞ്ഞ് ശ്രമിച്ചിട്ടും കണ്ടെത്താനാവാത്ത ഒരു ദുരൂഹതയായി അദ്ധേഹത്തിന്റെ ജീവിതത്തിൽ ഇന്നും ആ സംഭവം അവശേഷിക്കുന്നു...

അപ്പോഴാണ് ഒരു ഒമ്പത് വയസ്സുകാരന്റെ മിസ്സിംഗ് കേസ് അദ്ധേഹത്തിന്റെ ഡെസ്ക്കിലേക്ക് വരുന്നത്.. തന്റെ സഹോദരന്റെ നിലക്കാത്ത ഓർമകൾ അദ്ധേഹത്തെ വേട്ടയാടുമ്പോൾ, പുതിയതായി വന്ന കേസിന് അതിനോട് എന്തോ സാദൃശ്യം തോന്നിയപ്പോൾ, അദ്ധേഹം കേസന്വേഷണത്തിനായി മുഴുവൻ സമയവും ചിലവഴിക്കുന്നു.. ഇതാണ് The Treatment എന്ന ചിത്രത്തിന്റെ ഇതിവൃത്തം..

Hans Herbort സംവിധാനം ചെയ്ത ബെൽജിയൻ ത്രില്ലർ ആണ് the treatment.. 2001ൽ ബ്രിട്ടീഷ് എഴുത്തുകാരൻ Mo Hayder എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.. നോവൽ സിനിമയാക്കുന്നതിന് തിരക്കഥയിൽ Carl Joos പിന്തുണ നൽകി.. മികച്ച പ്രമേയവും തിരക്കഥയുമാണ് ചിത്രത്തിന്റേത്.. ചിത്രത്തിന്റെ നട്ടെല്ല് തിരക്കഥയും സംവിധാനമികവുമാണ്.. പതിഞ്ഞ താളത്തിലാണ് മുന്നോട്ട് പോവുന്നതെങ്കിലും ബോറടിപ്പിക്കുന്നില്ല ചിത്രം..

കേന്ദ്രകഥാപാത്രമായ നിക്കിനെ സ്ക്രീനിൽ ഗംഭീരമാക്കിയത് Geert Van Rampelberg ആണ്.. സ്ക്രീനിൽ നിറഞ്ഞ് നിന്ന പ്രകടനം.. എല്ലാ ഭാവങ്ങളും മനസ്സിലെ സംഘർഷാവസ്ഥയുമൊക്കെ മനോഹരമായി സ്ക്രീനിൽ എത്തിച്ചു അദ്ധേഹം.. അദ്ധേഹത്തിന് മികച്ച പിന്തുണയാണ് Johan Van Assche അവതരിപ്പിച്ച നെഗറ്റീവ് ടച്ചുള്ള കഥാപാത്രം.. ഒരു ഡാർക്ക് മൂഡ് ഉള്ള ചിത്രത്തിൽ അദ്ധേഹത്തിന്റെ കഥാപാത്രം ചെറുതെങ്കിലും മികച്ചു നിന്നു..Ina Geerts അവതരിപ്പിച്ച നിക്കിന്റെ സഹ ഉദ്യോഗസ്ഥയുടെ വേഷവും മിച്ചതായിരുരുന്നു..Laura Verlinden,Roel Swanenberg, Michael Vergauen എന്നിവർ മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

Frank Van Den Eeden ചലിപ്പിച്ച ക്യാമറ മികവുറ്റതായിരുന്നു.. ചിത്രത്തിലുടനീളം ഒരു ഡാർക്ക് ഫീൽ നൽകുന്നതിൽ അത് ഏറെ സഹായകമായി..Kieren klassen,Melcher Meimans,Chrisnanne Weigel എന്നിവർ സംയുക്തമായി നിർവ്വഹിച്ച സംഗീതം മികച്ചതായിരുന്നു.. സന്ദർഭങ്ങളോട് ഒത്ത് നിൽക്കുന്നതും ചിത്രം അവസാനിക്കുന്നത് വരെ കാണികളിൽ ദുരൂഹത നിറക്കുവാനും അത് സഹായകമായി.. എഡിറ്റിംഗും എടുത്ത് പറയേണ്ട ഘടകം തന്നെ..

ഫാസ്റ്റ് പേസിൽ നീങ്ങുന്ന ഒരു ത്രില്ലറല്ല മറിച്ച് നീരസം സമ്മാനിക്കാതെ പ്രേക്ഷകനെ ആകാംശയിലാക്കി നീങ്ങുന്ന വേഗത കുറഞ്ഞ ഒരു ത്രില്ലറാണ് ചിത്രം.. സിനിമ പരിചരിച്ച പ്രമേയം വളരെ മികച്ചതും ധൈര്യം ആവശ്യപ്പെടുന്ന ഒന്നുമായി തോന്നി.. തൃപ്തികരമായ ക്ലൈമാക്സിനോടൊപ്പം ടെയ്ൽ എന്റും മികച്ചതായിരുന്നു..എല്ലാ സിനിമാ സ്നേഹികൾക്കും കണ്ടിരിക്കാവുന്ന, അല്ലെങ്കിൽ കണ്ടിരിക്കേണ്ട ചിത്രമാണ് The treatment..

My Rating:: ★★★½

You Might Also Like

0 Comments