Montage (2013) - 120 min

March 21, 2017


ഒരു കേസ് ഫയൽ ചെയ്താൽ അത് തെളിയിക്കാൻ നീതിപീഠം നൽകുന്ന പരമാവധി സമയദൈർഘ്യമാണ് statute of limitations.. പല രാജ്യങ്ങളിലും പല രീതിയിലുള്ള നിയമങ്ങളാണ് ബാധകമാക്കിയിരിക്കുന്നത്.. ഈ സമയപരിധി കഴിഞ്ഞാൽ പിന്നെ കേസിനെ സംബന്ധിച്ച് ഹാജറാക്കുന്ന ഒരു തെളിവുകളും സ്വീകരിക്കുന്നതല്ല.. മാത്രമല്ല കേസ് നിലനിൽക്കുകയുമില്ല.. ചില രാജ്യങ്ങളിലാകട്ടെ ഇത്തരത്തിലുള്ള ഒരു സമയപരിധി നിലനിൽക്കുന്നേ ഇല്ല..


Ha-Kyungന്റെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിട്ട് 15 വർഷം തികയാൻ 5 ദിവസം മാത്രമാണ് അവശേഷിക്കുന്നത്.. 15 വർഷം തികയുന്നതോടെ കേസിന്റെ statute of limitations എത്തുകയും ചെയ്യും..അതുവരെ കേസ് അന്വേഷിച്ച Chung-Ho ആവട്ടെ കൊലയാളിയെ പറ്റി യാതൊരു സൂചനയും ലഭിക്കാത്തതിൽ മാതാവിനെ പോലെ തന്നെ ദു:ഖിതനാണ്.. സമയപരിധി തീരുന്നതിന് 5 ദിവസം മുമ്പ് സംഭവസ്ഥലത്ത് നിന്ന് ഒരു പൂവ് ലഭിക്കുന്നു.. പോലീസിനും Haനും കൊലപാതകിക്കും മാത്രം അറിയാവുന്ന സ്ഥലമായതിനാൽ കൊലപാതകിയെ കണ്ടെത്താമെന്ന പ്രതീക്ഷ ഇരുവരിലും വീണ്ടും മുളക്കുന്നു.. തുടർന്ന് അതിനെക്കുറിച്ച് ഊർജിതമായ അന്വേഷണം നടത്തുന്നു..

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഏതാണ്ട് ഇതേ Modus Operandi തന്നെ പിന്തുടരുന്ന മിസ്സിംഗ് കേസ് കൂടി രെജിസ്റ്റർ ചെയ്യപ്പെടുന്നു..15 വർഷം മുമ്പ് നടന്ന കേസുമായുള്ള സാമ്യം ഇപ്പോൾ കേസന്വേഷിക്കുന്നവരെ Chung-Hoയുടെ അടുത്തേക്ക് എത്തിക്കുന്നു.. തുടർന്ന് കൊലപാതകിയെ കണ്ടുപിടിക്കാൻ Chung-Hoയുടെയും കൂട്ടരുടെയും ശ്രമമാണ് Montage എന്ന ചിത്രത്തിൽ കാണിക്കുന്നത്..

Jeong Keun-seob തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന South korean Thriller ചിത്രമാണ് Montage.. അത്യന്തം കാണികളെ ത്രില്ലടിപ്പിക്കുന്നതിൽ സംവിധായകൻ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്..ഗംഭീര തിരക്കഥയും സംവിധാനവും ഒരു ത്രില്ലർ ചിത്രത്തോട് നീതി പുലർത്തുന്നത് തന്നെ.. തുടക്കത്തിലെ ഒരു പരിചയപ്പെടുത്തലിന് ശേഷം പൂർണ്ണമായും ത്രില്ലിംഗ്‌ ട്രാക്കിലേക്ക് വരുന്ന ചിത്രം ഒരു നിമിഷം പോലും വിരസത നൽകുന്നില്ല.. മാത്രമല്ല പൂർണ്ണമായും ഒരു ത്രില്ലിംഗ് അനുഭൂതി കാണികൾക്ക് സമ്മാനിക്കുന്നുമുണ്ട്..

പ്രധാനമായും 3 കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോവുന്നത്.. Ha - Kyung, Chung-Ho,Han-chul എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.. Ha-Kyungനെ സ്ക്രീനിൽ എത്തിച്ചത് Uhm Jung-hwa ആണ്.. ഗംഭീര പ്രകടനം.. ചിത്രത്തിലുടനീളം നിറഞ്ഞ് നിന്ന കഥാപാത്രമായി Haയുടേത്.. Chung-Hoയെ അവതരിപ്പിച്ചത് Kim Sang-Kyung ആണ്.. മികച്ച പ്രകടനമായിരുന്നു ഇദ്ധേഹവും കാഴ്ച്ചവെച്ചത്.. അന്വേഷണ ഉദ്യോഗസ്ഥനായി കൈയ്യടി നേടുന്ന പ്രകടനം.. Han-chulനെ അവതരിപ്പിച്ചത് Song Young-chang ആണ്.. അദ്ധേഹവും മികച്ച് നിന്നു..Yoo Seung-mok,Jung Hae-kyun,Oh Dae-hwan എന്നിവർ മറ്റ്‌ കഥാപാത്രങ്ങളെ ഭംഗിയാക്കി..

Koo Ja-wan,Ahn Hyeon-jin എന്നിവർ ചേർന്ന് നിർവ്വഹിച്ച പശ്ചാത്തല സംഗീതവും Lee Jong-yeol കൈകാര്യം ചെയ്ത ക്യാമറയും Steve M. Choe,Park Kyung-sook എന്നിവർ സംയുക്തമായി നിർവ്വഹിച്ച എഡിറ്റിംഗും ഒന്നിനൊന്ന് മികച്ച് നിന്നു.. ചിത്രത്തിന് ചടുല വേഗത സമ്മാനിക്കുന്നിൽ എല്ലാ ഘടകങ്ങളും വളരേയധികം പിന്തുണ നൽകി..

ക്ലൈമാക്സും അതിനോടടുത്ത് നിൽക്കുന്ന രംഗങ്ങളും തികച്ചും അപ്രതീക്ഷിതമായിരുന്നു.. ശരിക്കും ഞെട്ടിച്ച് കളഞ്ഞവ..ഒരു നവാഗത സംവിധായകൻ ഒരുക്കിയ ചിത്രമാണെന്ന് തോന്നിക്കാത്ത വിധം മികച്ച കരവിരുത് പ്രകടമായ ചിത്രമാണ് Montage.. ഫിലിം ഫെസ്റ്റുകളിൽ വാരിക്കൂട്ടിയ നോമിനേഷനുകളും അവാർഡുകളും ചിത്രത്തിന്റെ പ്രതിഭ വിളിച്ചോതുന്നു..

2016ൽ Teen എന്ന പേരിൽ ഹിന്ദിയിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു..ത്രില്ലർ ഗണത്തിലുള്ള ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് Montage..

My Rating:: ★★★★☆

You Might Also Like

0 Comments