The Berlin File (2013) - 120 min

March 19, 2017


ത്രസിപ്പിക്കുന്ന ആക്ഷൻ ചിത്രങ്ങൾക്കും ത്രില്ലറുകൾക്കും പേരുകേട്ടതാണ്.. പ്രേക്ഷകരെ അങ്ങേയറ്റം ഹരം കൊള്ളിക്കുന്ന രംഗങ്ങൾ ആസ്വാദ്യകരവുമാണ്.. എന്നാൽ ചിലയിടത്തൊക്കെ ചോരചീന്തലുകൾ യാതൊരു ദയയും ദാക്ഷണ്യവും ഇല്ലാതെ കാണിക്കുകയും ചെയ്യും എന്നത് വാസ്തവം..

കൊറിയൻ ആക്ഷൻ ത്രില്ലറുകളിൽ എനിക്ക് ഇഷ്ടപ്പെട്ട ഒന്നാണ് 'The Berlin File'.. ചിത്രത്തിന്റെ പ്ലോട്ട് ഇത്തിരി സങ്കീർണ്ണമായത് കൊണ്ട് വിവരിക്കാൻ തുടങ്ങിയാൽ അങ്ങ് നീണ്ട് നീണ്ട് പോവും.. അതുകൊണ്ട് തന്നെ വളരെ ചുരുക്കി പറയാം.. ഒരു നോർത്ത് കൊറിയൻ ഏജന്റ് ഉൾപ്പെട്ട രഹസ്യ ആയുധവിൽപന.. എന്നാൽ ചതിക്കപ്പെടുന്ന അദ്ധേഹം അവിടുന്ന് രക്ഷപ്പെടുന്നു.. എന്നാൽ ഐഡന്റിറ്റി വെളിവാകുന്നു.. തന്റെ ഭാര്യ കൂടി ഉൾപ്പെട്ട ഈ സംഭവങ്ങളിൽ നിന്നും തങ്ങളെ വേട്ടയാടുന്നവരിൽ നിന്നും രക്ഷപ്പെടാനുള്ള അവരുടെ ശ്രമം..

സമ്പത്തിനും പദവിക്കും വേണ്ടിയുള്ള ചതി.. ഇതാണ് ഒറ്റവാക്കിൽ സിനിമ..തുടക്കം മുതൽ തന്നെ വളരെ വേഗത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്.. അതുകൊണ്ട് തന്നെ തെല്ലും നീരസം തോന്നിയില്ല ചിത്രത്തിലുടനീളം.. ഇടക്കിടക്ക് പല വഴിത്തിരിവുകളും സിനിമയിൽ വന്ന് ചേരുന്നുണ്ട്.. ചിലയിടങ്ങളിൽ ചിത്രത്തിൽ നിന്ന് ശ്രദ്ധ തെറ്റിയാൽ ആ ഒഴുക്ക് നഷ്ടപ്പെടുമെന്ന് തോന്നി..

Ryoo Seung-wan തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് The Berlin file.. ഒരു Spy movie എന്ന നിലയിൽ വളരേ മികച്ച, ത്രില്ലടിപ്പിക്കുന്ന ചിത്രമാണ് ഇത്.. തിരക്കഥയും സംവിധാനമികവും ചിത്രത്തിന് മികച്ച പിന്തുണയാണ് നൽകിയിരിക്കുന്നത്.. വളരേ വേഗതയിൽ ചിത്രത്തെ മുന്നോട്ട് കൊണ്ട് പോവാനും അത് സഹായിച്ചു..

ചിത്രത്തിന്റെ കാസ്റ്റിംഗ് മികച്ചതായിരുന്നു.. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച Jung Woo-Ha ആണ് എടുത്തു പറയേണ്ട താരം.. The Chaser,The terror live,the client തുടങ്ങിയ ചിത്രങ്ങളിലൂടെ എന്റെ പ്രിയ താരമായി മാറിയ അദ്ധേഹം ഈ ചിത്രത്തിലും എന്നെ പൂർണ്ണ തൃപ്തനാക്കി.. മികച്ച അഭിനയം കാഴ്ച്ച വെച്ചു അദ്ധേഹം.. വൈകാരിക രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലുമൊക്കെ കൈയ്യടി നേടുന്നു അദ്ധേഹം.. Suk-Kyu Han അവതരിപ്പിച്ച ഭാര്യ വേഷവും മികച്ചതായിരുന്നു..Ryoo Seung-bum,Han Suk-kyu, Numan Acar, Werner Daehn എന്നിവർ മികച്ച പിന്തുണ നൽകി..

ടെക്നിക്കൽ സൈഡിൽ എല്ലാ അംഗങ്ങളും അഭിനന്ദനം അർഹിക്കുന്നു.. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും എഡിറ്റിംഗുമെല്ലാം ഒന്നിനൊന്ന് മികച്ച് നിന്നു.. ക്യാമറ ആംഗിളുകളും ഷോട്ടുകളും മികച്ച ത്രില്ലിംഗ്‌ ഫീൽ സമ്മാനിച്ചു. Young Hwan-choi ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.. പശ്ചാത്തല സംഗീതം ക്യാമറയോടൊപ്പം തന്നെ മികച്ച് നിന്നു.. Yeung wook-jo ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്..Kim Jae-bum, Kim Sang-bum എന്നിവർ ചേർന്ന് നിർവ്വഹിച്ചിരിക്കുന്ന എഡിറ്റിംഗ് ഗംഭീരമാണ്.. ആക്ഷൻ രംഗങ്ങളൊക്കെ ചടുല വേഗത്തിൽ കോർത്തിണക്കി കാണികളെ ശരിക്കും ത്രില്ലടിപ്പിക്കാൻ പര്യാപ്തമാണ്..

രാജ്യാന്തര ചലച്ചിത്ര മേളകളിൽ അനവധി പുരസ്കാരങ്ങളും നോമിനേഷ്ണുകളും വാരിക്കൂട്ടിയ ചിത്രം മികച്ചൊരു 'ആക്ഷൻ-ത്രില്ലർ' ആണ്.. മറ്റ് ചില ചിത്രങ്ങളുടെ നിഴൽ ഇതിൽ ഉണ്ടെന്ന് പറയപ്പെടുന്നെങ്കിൽ കൂടി..

My Rating:: ★★★½

You Might Also Like

0 Comments