Insomnia (2002) - 118 min
March 23, 2017Insomnia എന്നാൽ ഒറ്റവാക്കിൽ പറഞ്ഞാൽ ഉറക്കമില്ലായ്മ എന്നർത്ഥം.. ഒരു വ്യക്തിക്ക് തന്റെ ഇഷ്ടത്തിനനുസരിച്ച് ഉറങ്ങാൻ പറ്റാതിരിക്കുക,അഥവാ ഉറങ്ങിയാൽ തന്നെ അധികം നേരം തുടർച്ചയായി ഉറങ്ങാൻ സാധിക്കാതെ എഴുന്നേൽക്കേണ്ടി വരിക എന്നിവയും ഇതിൽപെടും.. ഇതിന് കാരണം ചിലപ്പോൾ സൈക്കോളജിക്കൽ സ്ട്രെസ്സോ തുടർച്ചയായ വേദനയോ ഹൃദയത്തിനുള്ള തകരാറോ അങ്ങനെ പലതാവാം.. ഇത്തരത്തിലുള്ള വ്യക്തികൾക്ക് ജോലിയിലോ പഠനത്തിലോ ഒന്നും തന്നെ ശ്രദ്ധ ചെലുത്താൻ സാധിക്കില്ല..
അലാസ്കയിൽ നടന്ന ഒരു കൊലപാതകത്തെ പറ്റി അന്വേഷിക്കാനാണ് will Dormeറും സഹപ്രവർത്തകൻ Hap Eckharടും അവിടെ എത്തിയത്.. 17 കാരിയായ Kay Connell ആണ് കൊല്ലപ്പെട്ടത്.. അന്വേഷണത്തിനിടക്ക് Dormerക്ക് പറ്റുന്ന ഒരു കൈയ്യബദ്ധം അദ്ധേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.. കൊലപാതകിക്ക് ഒരു പിടിവള്ളിയായി ഈ സംഭവം മാറുന്നു.. തുടർന്ന് Dormeറും കൊലപാതകിയും തമ്മിലുള്ള Cat & Mouse പ്ലേ ആണ് Insomnia എന്ന ചിത്രത്തിൽ കാണിക്കുന്നത്..
Christopher Nolan സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് Insomnia..1997ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോർവേജിയൻ ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം.. തന്റേതല്ലാത്ത ഒരു തിരക്കഥയിൽ Nolan സംവിധാനം ചെയ്തിട്ടുള്ള ഏക ചിത്രം ഇതാണ്..Hillary Seitz ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്..
പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം ഇടക്കിടക്ക് ത്രില്ലർ സ്വഭാവത്തിലേക്ക് കടക്കുന്നുണ്ട്.. ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ് ചിത്രം.. മികച്ച തിരക്കഥയും അതിനൊത്ത മികച്ച സംവിധാനവും ചിത്രത്തെ നല്ലൊരു അനുഭവമാക്കുന്നു പ്രേക്ഷകന്..വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ത്രില്ലറല്ല മറിച്ച് പതിയെ പതിയെ പ്രേക്ഷകനെ കഥാപാത്രങ്ങളുടെ മനോവികാരങ്ങളോട് അടുപ്പിക്കുന്ന ഒരു ചിത്രമാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്..
കേന്ദ്രകഥാപാത്രമായ Dormoറെ സ്ക്രീനിൽ ഗംഭീരമാക്കിയത് Al Pacino ആണ്.. ഗംഭീര പ്രകടനമാണ് അദ്ധേഹം കാഴ്ച്ചവെച്ചത്.. Robin williams അവതരിപ്പിച്ച Walter Finch എന്ന കഥാപാത്രമാണ് സിനിമയിലെ മുഖ്യ ആകർഷണമായ മറ്റൊരു മുഖം..ഇരുവരും കാണികളെ ശരിക്കും ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തു..സിനിമയെ താങ്ങി നിർത്തുന്ന താരങ്ങളും ഇവർ തന്നെ.. Hilary Swank അവതരിപ്പിച്ച Ellie Burr എന്ന കഥാപാത്രവും മികച്ച് നിന്നു..Martin Donovan,Nicky katt,Jay Brazeau,Maura Tierney എന്നിവർ മികച്ച പിന്തുണ നൽകി..
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് David Julyan Wally ആണ്.. ചിത്രത്തിലുടനീളം ഒരു ദുരൂഹത നിറക്കാൻ അത് ശരിക്കും സഹായിച്ചു.. Wally Pfister നിർവ്വഹിച്ച ഛായാഗ്ര നല്ലത് തന്നെ.. സംവിധായകന് മികച്ച പിന്തുണ ഇരുവരും സമ്മാനിച്ചു..
വളരെ ഫാസ്റ്റ് പേസിൽ നീങ്ങുന്ന ഒരു ത്രില്ലർ എന്ന നിലയിൽ ആരും ഈ ചിത്രത്തെ സമീപിക്കരുത്.. കഥാപാത്രങ്ങളുടെ വികാരങ്ങളിലൂടി പ്രേക്ഷകനെയും സഞ്ചരിപ്പിക്കുന്ന ഒരു സൈക്കോളജിക്കൽ അറ്റെംപ്റ്റ് ആണ് സംവിധായകൻ ഇവിടെ നടത്തിയിരിക്കുന്നത്.. ആ വിധത്തത്തിൽ ചിത്രത്തെ സമീപിച്ചാൽ മികച്ച ഒരു അനുഭവം ആവും പ്രേക്ഷകന് ലഭിക്കുക..
My Rating:: ★★★½
0 Comments