9 (2009) - 79 min

March 13, 2017


മനുഷ്യയുഗത്തിന്റെ അന്ത്യമായി.. അവസാന ജീവനും ഭൂമിയിൽ നിന്ന് ഇല്ലാതായി.. അവിടെയാണ് '9' കണ്ണ് തുറന്ന് എഴുന്നേൽക്കുന്നത്.. ഒരു കൊച്ചു വീട്ടിൽ..ആരോ നൂലിനാൽ നെയ്ത ഒരു കൊച്ച് പാവക്കുട്ടിയാണവൻ.. തനിക്ക് ഒട്ടും പരിചിതമല്ലാത്ത സ്ഥലമാണതെന്ന് മനസ്സിലാക്കുന്ന അവൻ പുറത്തേക്ക് ഇറങ്ങുകയാണ്.. അവിടെ വെച്ചാണ് അവൻ '2'നെ കാണുന്നത്.. തന്നെപ്പോലെ തന്നെ നൂലിനാൽ നെയ്ത മറ്റൊരു പാവ.. തുടർന്ന് സൗഹൃദ സംഭാഷണത്തിലേർപ്പെടുന്ന അവരെ ഒരു Machine ആക്രമിക്കുന്നു.. ചെറുത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും 2നെ മെഷീൻ തന്റെ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോവുന്നു.. എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് നിൽക്കുന്ന സമയത്താണ് '5','7' എന്നിവരെയും അവരുടെ നേതാവായ '1'നെയും കണ്ടുമുട്ടുന്നത്..

നടന്ന സംഭവങ്ങളൊക്കെ 9 വിവരിക്കുന്നു.. 2 മരിച്ചെന്ന് 1 ആദ്യം പ്രഖ്യാപിക്കുന്നു.. എന്നാൽ 9 അത് തിരസ്കരിക്കുകയും ബാക്കിയുള്ളവരെയും കൂട്ടി 2നെ കണ്ട്പിടിക്കാൻ ഇറങ്ങുകയാണ്..തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് '9' എന്ന ചിത്രത്തിൽ കാണിക്കുന്നത്..

2005ൽ Shane Acker സംവിധാനം ചെയ്ത '9' എന്ന Short-filmനെ ആധാരമാക്കിയാണ് 9 എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.. shane Acker തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.. സംവിധായകന്റെ കഥക്ക് Pamela Pettler തിരക്കഥ ഒരുക്കിയിരിക്കുന്നു.. Deborah Lurie സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്‌ kevin Adams ആണ്..

മനുഷ്യൻ മനുഷ്യന്റെ തന്നെ ശവക്കുഴി തോണ്ടുകയാണെന്ന് ചിത്രം പറയാതെ പറയുന്നു.. മെഷീനുകളുടെ കൂടുന്ന ഉപയോഗവും അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന സംഖ്യയും മനുഷ്യരാശിയെ എങ്ങനെ ബാധിക്കുന്നുവെന്നും ചിത്രം കാണിക്കാൻ ശ്രമിക്കുന്നുണ്ട്.. അത് തെല്ലെങ്കിലും കാണികൾക്ക് പകർന്ന് നൽകുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്..

Elijah wood, Jennifer connelly, Tom Kane, Martin Landau തുടങ്ങിയവരാണ് ചിത്രത്തിൽ ശബ്ദം നൽകിയിരിക്കുന്നത്.. മറ്റ് ആനിമേഷൻ ചിത്രങ്ങളിൽ നിന്ന് വിപരീതമായി തെല്ലും നർമ്മമില്ലാതെ മുഴുവൻ സീരിയസ് മോഡിലാണ് ചിത്രം സഞ്ചരിക്കുന്നത്.. എല്ലാവർക്കും ചിത്രം ഒരേ തരത്തിൽ ഇഷ്ടപ്പെടണമെന്നില്ല..

My Rating:: ★★★☆☆

You Might Also Like

0 Comments