The village (2004) - 108 min

March 12, 2017



കോവിംഗ്‌ടൺ വനത്താൽ ചുറ്റപ്പെട്ടതാണ് ആ കൊച്ച് ഗ്രാമം.. തുഛമായ ജനങ്ങൾ മാത്രം വസിക്കുന്ന ആ ഗ്രാമം..കാടിനുള്ളിലെ വിചിത്ര ജീവികളാലുള്ള ആക്രമണം ഏത് നേരവും പ്രതീക്ഷിക്കുന്ന ഇടം.. കാട്ടിലുള്ള ജീവികളെ പ്രകോപിപ്പിക്കാതിരിക്കാനായി പല നിയമങ്ങളും അവർക്കിടയിൽ നിലനിൽക്കുന്നുണ്ട്.. അവരെ പ്രീതിപ്പെടുത്തുവാൻ പല ആചാരങ്ങളും നിലകൊള്ളുന്നുണ്ട് അവർക്കിടയിൽ.. അങ്ങനെ ജീവിതം വളരെ സൂക്ഷ്മതയോടെയും സന്തോഷത്തോടെയും നയിക്കുകയാണ് അവിടുത്തെ ജനങ്ങൾ..

ഒരു ഏഴ് വയസുകാരൻ ഏതോ വിചിത്ര രോഗം വന്ന് മരിക്കുകയും തുടർന്ന് Lucius Hunt എന്ന ചെറുപ്പക്കാരൻ ഒരു മുൻകരുതലെന്നോണം കുറച്ച് മരുന്നുകൾ ശേഖരിക്കാൻ കാട് കടന്ന് ടൗണിൽ പോവണമെന്ന ആവശ്യം അവർക്കിടയിലെ മുതിർന്ന ആൾക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.. എന്നാൽ അവരത് പാടേ നിരസിക്കുകയും ചെയ്യുന്നു..തുടർന്ന് ഗ്രാമത്തിൽ അരങ്ങേറുന്ന വിചിത്ര സംഭവങ്ങളാണ് Night Shyamalan ഒരുക്കിയ 'The Village' എന്ന ചിത്രത്തിന്റെ ഇതിവൃത്തം..

സംവിധായകന്റെ ഒരു underrated സിനിമയായിരുന്നു The village എന്ന് സിനിമ കണ്ട് കഴിഞ്ഞപ്പോൾ ബോധ്യമായി.. സംവിധായകന്റെ മികച്ച ഒരു സൃഷ്ടിയാണ് ചിത്രം.. മാനുഷിക മൂല്യങ്ങളെ പറ്റിയും മനുഷ്യന്റെ ചില ചെയ്തികളെ പറ്റിയും ചിത്രം പ്രതിപാദിക്കുന്നുണ്ട്.. പതിഞ്ഞ താളത്തിലാണ് ചിത്രത്തിലുടനീളം കഥ പറഞ്ഞ് പോവുന്നതെങ്കിലും പ്രേക്ഷകന് വിരസത തോന്നിക്കാത്ത വിധം ആഖ്യാനരീതി സംവിവായകൻ ചിട്ടപ്പെടുത്തിയിട്ടുണ്ട്..

കേന്ദ്രകഥാപാത്രമായ Lucius Huntനെ സ്ക്രീനിൽ എത്തിച്ചത് Joaquin Pheonix ആണ്.. മികച്ച പ്രകടനം കാഴ്ച്ച വെച്ചു അദ്ദേഹം.. എടുത്തുപറയേണ്ട മറ്റൊരു താരം ചിത്രത്തിലെ നായികാ കഥാപാത്രമായ  Ivy Elizabeth Walker എന്ന അന്ധയെ അവതരിപ്പിച്ച Bryce Dallas Howardന്റെ പ്രകടനമാണ്.. ഗംഭീര പ്രകടനം കാഴ്ച്ചവെച്ച Bryce ചിത്രത്തിലുടനീളം നിറഞ്ഞ് നിന്നു. Adrien Brody, William Hurt, Cherry Jones എന്നിവരും നല്ല പ്രകടനം കാഴ്ച്ച വെച്ചു..

ചായാഗ്രഹണവും സംഗീതവും ചിത്രത്തിലെ എടുത്തു പറയേണ്ട ഘടകങ്ങളാണ്.. പശ്ചാത്തല സംഗീതം ചിത്രത്തിൽ എത്രത്തോളം സയകമായെന്ന് അനുഭവിച്ചറിയേണ്ടതാണ്.. ചിത്രത്തിലുടനീളം ദുരുഹതയും ഭയവും പ്രേക്ഷകനിൽ നിറക്കാൻ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചില്ലറയല്ല.. അത്രക്ക് മികച്ചതായിരുന്നു സംഗീതം.. പല നോമിനേഷനുകൾക്കും അവാർഡുകൾക്കും ചിത്രത്തിന്റേ സംഗീത സംവിധായകൻ James Newton Howard അർഹനായി.. ചിത്രത്തിന്റെ സംഗീതത്തിൽ 'വയലിന്' ഉള്ള പങ്ക് ഒഴിവാക്കാനാവാത്തതാണ്..

'സൈക്കോളജിക്കൽ ത്രില്ലർ' ശ്രേണിയിൽ പെടുത്താവുന്ന ചിത്രം കാണികളുടെ മനസ്സിൽ ചെറിയ രീതിയിൽ ഭയം നിറക്കുന്നതിലും വിജയിച്ചിട്ടുണ്ട്.. ആകെത്തുകയിൽ നല്ല ഒരു ചിത്രം സംവിധായകൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു..

My Rating:: ★★★½

You Might Also Like

0 Comments