Son Of Saul (Saul Fia) (2015) - 107 min

March 18, 2017


ജർമൻ- നാസി ക്യാമ്പുകളിലേക്ക് തടവിലാക്കിക്കൊണ്ടുവരുന്നരിൽ നിന്ന് കുറച്ച് പേരെ ഒഴിച്ച് ബാക്കിയുള്ളവരെ ഉടനടി കൊല്ലാറാണ് പതിവ്.. ഒഴിച്ച് നിർത്തുന്നവരെ ഉപയോഗിച്ച് നാസികൾ ഒരു ഗ്രൂപ്പ് തുടങ്ങും.. അവർക്ക് വേണ്ടി പണിയെടുക്കാനും കൂട്ടക്കൊലയിൽ മരിച്ച് വീഴുന്നവരുടെ ശവശരീരങ്ങൾ മറവ് ചെയ്യുന്നതിനുമൊക്കെ അവരെയാണ് ഉപയോഗിക്കാറ്.. ആ കൂട്ടത്തെയാണ് Sonderkommandos എന്ന് വിളിക്കുന്നത്.. വളരെ ദയനീയമാണ് അവരുടെ അവസ്ഥ.. മരിച്ച് വീണ് കിടക്കുന്നവരിൽ തങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ കാണും.. എന്നാൽ അതൊക്കെ കണ്ട് വിഷമം അടക്കിപ്പിടിച്ച് പണിയെടുക്കുകയല്ലാതെ അവർക്ക് മറ്റു വഴികളില്ല.. പ്രതികരിക്കാൻ തുനിഞ്ഞാൽ പ്രതിഫലം മരണം തന്നെ.. ഇതിലും ഭേദം സ്വയം ജീവനൊടുക്കലാണെന്ന് തോന്നുന്ന പല നിമിഷങ്ങളിലൂടെയും കടന്ന് പോവേണ്ടി വരും അവർക്ക്..

saul Aaslandeറും ഇത്തരത്തിൽ Sonderkommandosൽ ഒരുവനാണ്.. 1944ൽ നാസികൾ ഹങ്കറിയിൽ നിന്ന് അടിമകളാക്കി കൊണ്ടുവന്നവരിൽ ഒരുവൻ.. മരിച്ചവരുടെ വസ്ത്രങ്ങളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കണ്ട്പിടിക്കുക, ഗ്യാസ് ചേമ്പറിൽ കൊല്ലപ്പെട്ടു കിടക്കുന്നവരുടെ ശവശരീരങ്ങൾ അവിടെ നിന്ന് നീക്കം ചെയ്യുക, തറയിലെ ചോരപ്പാടുകൾ കഴുകി വൃത്തിയാക്കുക തുടങ്ങിയവ അദ്ധേഹത്തിന്നുള്ള അനേകം ജോലികളിൽ ചിലത് മാത്രം.. ദിവസേന എണ്ണമറ്റ മൃതദേഹങ്ങൾ കണ്ട് കണ്ട് മനസ്സ് ഏതാണ്ട് അതിനോട് പൊരുത്തപ്പെട്ട് തുടങ്ങിയ രീതിയിലാണ് അദ്ധേഹത്തിന്റെ നടപ്പും മുഖഭാവവും.. വളരെ സൗമ്യതയും പക്വതയും നിറഞ്ഞ സ്വഭാവം.. ഇത്തരത്തിലുള്ള Saulന്റെ കഥയാണ് Son of Saul..

ഒരുദിവസം ജോലിക്കിടയിൽ ഒരു കുട്ടിയെ അവശനായ നിലയിൽ ക്യാമ്പിൽ കണ്ടെത്തി.. എന്നാൽ പരിശോധനക്കെത്തിയ ഡോക്ടർ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം അവനെ കൊല്ലുന്നതാണ് Saul കണ്ടത്.. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യുന്നതിന് പകരം മറവ് ചെയ്യുന്നതിനായുള്ള അനുവാദം ഡോക്ടറിൽ നിന്ന് Saul വാങ്ങുന്നു..തുടർന്ന് മറ്റാരും അറിയാതെ മൃതദേഹം മറവ് ചെയ്യാനുള്ള Saulന്റെ ശ്രമമാണ് ചിത്രം ദൃശ്യവത്കരിച്ചിരിക്കുന്നത്..

Laszlo Nemez ആണ് ഈ ഹങ്കേറിയൻ ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത്.. Clara Royeറും Laszlo Nemeസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്..
രണ്ടാം ലോക മഹായുദ്ധകാലത്തെ Auschwitz camp ആണ് സംഭവസ്ഥലം.. Saul എന്ന തടവുകാരന്റെ 2 ദിവസം.. അതാണ് ചിത്രത്തിൽ കാണിക്കുന്നത്..

Saul എന്ന തടവുകാരന് സ്ക്രീനിൽ ജീവൻ നൽകിയത് Geza Rohrig ആണ്..Saul ആയി അദ്ധേഹം ജീവിക്കുകയായിരുന്നു.. അദ്ധേഹമാണ് ചിത്രത്തിലുടനീളം സ്ക്രീനിൽ നിറഞ്ഞ് നിന്നത്..എല്ലാ ഭാവങ്ങളും അദ്ധേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു.. Levente Molnar, Urs Rechn, Sandor Zsoter എന്നിവർ മറ്റ് പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.. എല്ലാരും ഗംഭീര പ്രകടനമായിരുന്നു..

Laszlo Melis ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്..എന്നാൽ ചിത്രത്തിൽ പശ്ചാത്തല സംഗീതം വളരേ കുറച്ച് സ്ഥലത്ത് മാത്രമേ ഉള്ളൂ.. Matyas Erdely നിർവ്വഹിച്ച ഛായാഗ്രഹണം ആണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.. ജർമൻ ക്യാമ്പിലെ ക്രൂര ദൃശ്യങ്ങളൊക്കെ കാണികളിൽ നോവ് ഉണർത്തുന്നുണ്ട്..

ഒട്ടേറെ ഫിലിം ഫെസ്റ്റുകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.. 2015 Cannes film festൽ  Grand Prix പുരസ്കാരം കരസ്ഥമാക്കി.. ഓസ്കാർ അവാർഡ് നിശയിൽ മികച്ച വിദേശ ചിത്രത്തിനുള്ള അവാർഡ് ചിത്രം നേടി.. Golden Globe അവാർഡിലും മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്കാരവും ചിത്രത്തിന് ലഭിച്ചു..

വളരെ പതിഞ്ഞ താളത്തിലാണ് ചിത്രം തീരുന്നത് വരെ സഞ്ചരിക്കുന്നത്.. അതുകൊണ്ട് തന്നെ എല്ലാവർക്കും ഒരുപോലെ ചിത്രം ഇഷ്ടപ്പെടണമെന്നില്ല.. എന്നാൽ എല്ലാത്തരം സിനിമകളെയും സ്നേഹിക്കുന്നവർക്ക് മികച്ചൊരു ചോയ്സാണ് Son of Saul..

My Rating:: ★★★½

You Might Also Like

0 Comments