Maigret sets a trap (2016) - 87 min

March 09, 2017



'Rowan Atkinson'.. ചിലപ്പോൾ ഇങ്ങനെ കേട്ടാൽ ഈ വ്യക്തിയെ പെട്ടെന്ന് ഓർമ വന്നെന്ന് വരില്ല..Mr. Bean എന്ന് അഭിസംബോധന ചെയ്താലേ ഓർമ വരൂ നമുക്ക്.. ഡയലോഗ്‌ പോലും ഇല്ലാതെ നമ്മുടെ ചെറുപ്പത്തിൽ നമ്മെ ഏറ്റവും ചിരിപ്പിച്ച വ്യക്തി.. പല ഭാവങ്ങൾ കൊണ്ടും ബോഡി ലാങ്വേജ് കൊണ്ടും നമ്മുടെ മനസ്സ് കീഴടക്കിയ പ്രതിഭാശാലി..

ബെൽജിയൻ നോവലിസ്റ്റായ Georges Simenonന്റെ Maigret Sets a trap എന്ന പുസ്തകത്തെ ആസ്പദമാക്കി 2016ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ടെലിവിഷൻ സീരീസാണ് Margret.. Jules Maigret എന്ന ഡിറ്റക്റ്റീവ് അണ് സീരീസിലെ കേന്ദ്ര കഥാപാത്രം.. സീരീസിലെ ആദ്യ എപ്പിസോഡായ Maigret Sets a trap സംവിധാനം ചെയ്തിരിക്കുന്നത് Ashley Pearce ആണ്..

നഗരം ഒരു സീരിയൽ കില്ലറിന്റെ നിഴലിലാണ് നിലവിൽ.. അഞ്ച് കൊലപാതകം പിന്നിട്ട പരമ്പരയിൽ ഇതുവരെ കൊലപാതകിയെ പറ്റി വലിയ സൂചന ഒന്നും ലഭിച്ചിട്ടില്ല.. അന്വേഷണം നയിക്കുന്ന Maigretന് മേൽ സമ്മർദം ഏറി വരുന്ന സാഹചര്യത്തിൽ കൊലപാതകിയെ കുടുക്കാൻ അവസാന ശ്രമമെന്നോണം ഒരു പദ്ധതി ആവിഷ്കരിക്കുന്നു.. ഇതാണ് ആദ്യ എപ്പിസോഡിന്റെ ഇതിവൃത്തം.. തുടർന്ന് കേസിനുണ്ടാവുന്ന പുരോഗതിയും ചില കുഴപ്പിക്കുന്ന സംഭവങ്ങളും കേസന്വേഷണത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു..

Maigret എന്ന അന്വേഷണ ഉദ്യോഗസ്ഥനെ സ്ക്രീനിൽ എത്തിച്ചിരിക്കുന്നത് Rowan Atkinson ആണ്.. ചിത്രത്തിന്റെ ശ്രദ്ധേയഘടകവും അത് തന്നെ.. മികച്ച രീതിയിൽ അദ്ധേഹം Maigretനെ സ്ക്രീനിലെത്തിച്ചു.. Katie Lyons, David Dawson, Fiona Shaw, Rufus wright എന്നിവർ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ഒരു ത്രില്ലർ ഫീൽ നൽകാൻ പര്യാപ്തമായിരുന്നു.. ഇരു ഘടകവും ആ കാലഘട്ടത്തെ സ്ക്രീനിൽ മികച്ചതാക്കുന്നതിൽ വഹിച്ച പങ്ക് വലുതാണ്.. 1950 കാലഘട്ടമാണ് സീരീസിൽ ഉള്ളത്..

ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് നിരാശരാവാതെ കണ്ടിരിക്കാൻ സാധിക്കുന്ന ഒരു സീരീസാണ് Maigret.. വലിയ പ്രതീക്ഷ ഇല്ലാതെ സമീപിക്കുന്നവർക്ക് സംതൃപ്തി നൽകാൻ പോന്ന ഒന്ന്..

My Rating:: ★★★½

You Might Also Like

0 Comments